ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ ആകെ എണ്ണം 15.68 കോടി കടന്നു
പോസ്റ്റഡ് ഓണ്‍:
02 MAY 2021 10:29AM by PIB Thiruvananthpuram
ന്യൂ ഡൽഹി, മെയ് 2, 2021
രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ ആകെ എണ്ണം ഇന്ന് 15.68 കോടി കടന്നു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം, 22,93,911 സെഷനുകളിലായി 15,68,16,031 വാക്സിൻ ഡോസ് വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18 ലക്ഷത്തിലധികം ഡോസുകളാണ് നൽകിയത്. വാക്സിനേഷൻ യജ്ഞത്തിന്റെ 106-ആം ദിവസം (മെയ് 1, 2021), 18,26,219 ഡോസ് വാക്സിൻ വിതരണം ചെയ്തു.
മൂന്നാം ഘട്ട വാക്സിനേഷൻ യജ്ഞം ഇന്നലെ ആരംഭിച്ചു. 11 സംസ്ഥാനങ്ങളിലായി 18 മുതൽ 44 വയസ് പ്രായമുള്ള 86,023 ഗുണഭോക്താകൾക്ക് ആദ്യ ഡോസ് വാക്സിൻ ലഭിച്ചു
രാജ്യത്ത് ഇതുവരെ 1,59,92,271 പേർ രോഗ മുക്തരായി. 81.77% ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 3,07,865 പേർ രോഗ മുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 3,92,488 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, കേരളം, ഛത്തിസ്ഗഢ്, പശ്ചിമ ബംഗാൾ, തമിഴ്നാട്, ആന്ധ്ര പ്രദേശ്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 72.72% ശതമാനവും. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ - 63,282. 40,990 കേസുകളുമായി കർണാടക രണ്ടാമതും, 35,636 കേസുകളുമായി കേരളം മൂന്നാമതും ആണ്.
ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 33,49,644 ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 17.13% ആണ്.
ദേശീയ മരണനിരക്ക് കുറയുകയാണ്. നിലവിൽ ഇത് 1.10%.ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ 3,689 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 76.01% വും 10 സംസ്ഥാനങ്ങളിൽ നിന്ന് ആണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം-802. 412 മരണങ്ങളുമായി ഡൽഹി രണ്ടാമതാണ്.
മാനസിക-സാമൂഹിക സഹായത്തിനായി ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള NIMHANS-ഇൻറ്റെ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പറിലേക്ക് (080-4611 0007) വിളിക്കാവുന്നതാണ്.
( റിലീസ് ഐ.ഡി: 1715612)
സന്ദര്‍ശക കൗണ്ടര്‍ : 309