ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് പ്രതിരോധ കുത്തിവയ്‌പെടുത്തവരുടെ എണ്ണം 15.5 കോടിയോട് അടുക്കുന്നു

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നല്‍കിയത് 27 ലക്ഷത്തിലധികം വാക്‌സിന്‍ ഡോസുകള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 3 ലക്ഷത്തോളം രോഗമുക്തര്‍; ആകെ രോഗമുക്തര്‍ 1.56 കോടിയിലധികമായി

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 19.45 ലക്ഷം പരിശോധനകള്‍; രാജ്യത്തെ ഏറ്റവുമുയര്‍ന്ന പ്രതിദിന പരിശോധന നിരക്ക്

Posted On: 01 MAY 2021 11:26AM by PIB Thiruvananthpuram

കോവിഡ് 19 വാക്‌സിനേഷന്‍ പരിപാടിയുടെ ഭാഗമായി രാജ്യത്ത് ഇതുവരെ നല്‍കിയ കോവിഡ് 19 വാക്‌സിന്‍ ഡോസുകളുടെ എണ്ണം 15,49,89,635 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നല്‍കിയത് 27 ലക്ഷത്തിലധികം വാക്‌സിന്‍ ഡോസുകളാണ്.

94,12,140 എച്ച്‌സിഡബ്ല്യുമാരെടുത്ത ആദ്യ ഡോസും 62,41,915 എച്ച്‌സിഡബ്ല്യുമാരെടുത്ത രണ്ടാം ഡോസും ഇതില്‍ ഉള്‍പ്പെടുന്നു.

1,25,58,069 എഫ്എല്‍ഡബ്ല്യുമാര്‍ (ഒന്നാം ഡോസ്), 68,15,115 എഫ്എല്‍ഡബ്ല്യുമാര്‍ (രണ്ടാം ഡോസ്), 45നും 60നും ഇടയ്ക്കു പ്രായമുള്ള 5,27,07,921 ഗുണഭോക്താക്കള്‍ (ഒന്നാം ഡോസ്), 37,74,930 ഗുണഭോക്താക്കള്‍ (രണ്ടാം ഡോസ്) 60 വയസിനു മുകളില്‍ പ്രായമുള്ള 5,23,78,616 ഗുണഭോക്താക്കള്‍ (ഒന്നാം ഡോസ്), 1,11,00,929 ഗുണഭോക്താക്കള്‍ (രണ്ടാം ഡോസ്) എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു.

എച്ച്‌സിഡബ്ല്യുമാര്‍

ആദ്യ ഡോസ് 94,12,140
രണ്ടാം ഡോസ് 62,41,915

എഫ്എല്‍ഡബ്ല്യുമാര്‍

ആദ്യ ഡോസ് 1,25,58,069
രണ്ടാം ഡോസ് 68,15,115

45നും 60നും ഇടയില്‍ പ്രായമുള്ളവര്‍

ആദ്യ ഡോസ് 5,27,07,921
രണ്ടാം ഡോസ് 37,74,930

60നുമേല്‍ പ്രായമുള്ളവര്‍

ആദ്യ ഡോസ് 5,23,78,616
രണ്ടാം ഡോസ് 1,11,00,929

ആകെ 15,49,89,635

രാജ്യത്ത് ഇതുവരെ നല്‍കിയ ആകെ ഡോസുകളുടെ 67 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്.

വാക്‌സിനേഷന്‍ ഡ്രൈവിന്റെ 105-ാം ദിവസം (2021 ഏപ്രില്‍ 30), 27,44,485 വാക്‌സിന്‍ ഡോസുകളാണ് നല്‍കിയത്. 23,356 സെഷനുകളിലായി 15,69,846 ഗുണഭോക്താക്കള്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കി. 11,74,639 ഗുണഭോക്താക്കള്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചു.

തീയതി: 2021 ഏപ്രില്‍ 30 (105-ാം ദിവസം)

എച്ച്‌സിഡബ്ല്യുമാര്‍
ആദ്യ ഡോസ് 25,253
രണ്ടാം ഡോസ് 50,797

എഫ്എല്‍ഡബ്ല്യുമാര്‍
ആദ്യ ഡോസ് 1,38,116
രണ്ടാം ഡോസ് 1,07,253

45നും 60നും ഇടയില്‍ പ്രായമുള്ളവര്‍
ആദ്യ ഡോസ് 9,29,079
രണ്ടാം ഡോസ് 3,57,019

60 വയസിനു മുകളിലുള്ളവര്‍

ആദ്യ ഡോസ് 4,77,398
രണ്ടാം ഡോസ് 6,59,570

ആകെ നേട്ടം

ആദ്യ ഡോസ് 15,69,846
രണ്ടാം ഡോസ് 11,74,639

രാജ്യത്താകെ രോഗമുക്തരായത് 1,56,84,406 പേരാണ്. ദേശീയ രോഗമുക്തി നിരക്ക് 81.84 ശതമാനം.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,99,988 പേര്‍ രോഗമുക്തരായി.

ഇതില്‍ 76.09% പത്ത് സംസ്ഥാനങ്ങളിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 19,45,299 പരിശോധനകള്‍ എന്ന നിലയില്‍ പുതിയ പ്രതിദിന പരിശോധനാ റെക്കോര്‍ഡും രാജ്യം സ്വന്തമാക്കി. ഇന്ത്യയിലെ പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 20.66 ശതമാനമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,01,993 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

മഹാരാഷ്ട്ര, കര്‍ണാടകം, കേരളം, ഉത്തര്‍പ്രദേശ്, ഡല്‍ഹി, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍ എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് പുതിയ രോഗബാധിതരുടെ 73.71 ശതമാനവും.

ഏറ്റവും കൂടുതല്‍ പുതിയ രോഗബാധിതര്‍ മഹാരാഷ്ട്രയിലാണ്. 62,919 പേര്‍. കര്‍ണാടകത്തില്‍ 48,296 ഉം കേരളത്തില്‍ 37,199 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്താകെ ചികിത്സയിലുള്ളവരുടെ എണ്ണം 32,68,710 ആയി. രാജ്യത്തെ ആകെ രോഗബാധിതരുടെ 17.06% ആണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 98,482-ന്റെ കുറവുണ്ടായി.

മഹാരാഷ്ട്ര, കര്‍ണാടകം, ഉത്തര്‍പ്രദേശ്, കേരളം, രാജസ്ഥാന്‍, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നീ പതിനൊന്ന് സംസ്ഥാനങ്ങളിലാണ് ചികിത്സയിലുള്ളവരുടെ എണ്ണത്തിന്റെ 78.22 ശതമാനവും.

ദേശീയതലത്തില്‍ മരണനിരക്ക് കുറയുകയാണ്. നിലവില്‍ ഇത് 1.11% ആണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,523 മരണം രേഖപ്പെടുത്തി.

ഇതില്‍ 76.75 ശതമാനം പത്തു സംസ്ഥാനങ്ങളിലാണ്. ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് മഹാരാഷ്ട്രയിലാണ് (828 മരണം). 375 പേരാണ് ഡല്‍ഹിയില്‍ മരിച്ചത്. ഉത്തര്‍പ്രദേശില്‍ 332 പേരും മരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് 19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത നാല് സംസ്ഥാനങ്ങളുണ്ട്/കേന്ദ്രഭരണപ്രദേശങ്ങളുണ്ട്. ഡി&ഡി & ഡി&എന്‍, ലഡാക്ക്, ലക്ഷദ്വീപ്, അരുണാചല്‍ പ്രദേശ്, ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകള്‍ എന്നിവയാണ് ഇവ.

***


(Release ID: 1715299) Visitor Counter : 274