പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാമത്തെ പ്രകാശ് പർവ്വിൽ പ്രധാനമന്ത്രിയുടെ പ്രണാമം
ഗുരുദ്വാര സിസ് ഗഞ്ച് സാഹിബിലും പ്രധാനമന്ത്രി പ്രാർത്ഥിച്ചു

Posted On: 01 MAY 2021 8:49AM by PIB Thiruvananthpuram

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ശ്രീ ഗുരു തേജ്  ബഹാദൂർ ജിയെ  അദ്ദേഹത്തിന്റെ   400-ാമത്തെ പ്രകാശ് പർവ്വിൽ വണങ്ങി.

"ശ്രീ ഗുരു തേജ്  ബഹാദൂർ ജിയുടെ   400-ാമത്തെ പ്രകാശ് പർവ്വിന്റെ പ്രത്യേക അവസരത്തിൽ ഞാൻ അദ്ദേഹത്തെ  വണങ്ങുന്നു. തന്റെ  ധൈര്യത്തിനും, മര്‍ദ്ദിതരെ സേവിക്കാനുള്ള ശ്രമങ്ങൾക്കും ആഗോളതലത്തിൽ അദ്ദേഹത്തെ ബഹുമാനിക്കുന്നു. സ്വേച്ഛാധിപത്യത്തിനും അനീതിക്കും വഴങ്ങാൻ അദ്ദേഹം വിസമ്മതിച്ചു. അദ്ദേഹത്തിന്റെ  പരമമായ ത്യാഗം അനേകർക്ക് ശക്തിയും പ്രചോദനവുമേകുന്നു" 
പ്രധാനമന്ത്രി ട്വിറ്ററിൽ പറഞ്ഞു.

***(Release ID: 1715256) Visitor Counter : 1