ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഭാരത സർക്കാർ  ഇതുവരെ 16.33 കോടിയിലധികം വാക്സിൻ ഡോസുകൾസംസ്ഥാനങ്ങൾക്കും  കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകി.

Posted On: 30 APR 2021 12:23PM by PIB Thiruvananthpuram

 ന്യൂ ഡൽഹി,  ഏപ്രിൽ ,30 , 2021

ഇന്ന് രാവിലെ 8 മണി വരെയുള്ള കണക്കുകൾ പ്രകാരം ഭാരത സർക്കാർ ഇതുവരെ 16.33 കോടി വാക്സിൻ ഡോസുകൾ (16,33,85,030) സംസ്ഥാനങ്ങൾക്കുംകേന്ദ്ര ഭരണപ്രദേശങ്ങൾക്കും സൗജന്യമായി നൽകിയിട്ടുണ്ട് .ഇതിൽ ഉപയോഗശൂന്യമായി പോയത് ഉൾപ്പെടെ  മൊത്തം ഉപഭോഗം 15,33,56,503 ഡോസുകളാണ്. 1 കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകൾ (1,00,28,527) ഇപ്പോഴും സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൈവശം ജനങ്ങൾക്ക് നൽകാനായി ബാക്കിയുണ്ട്.. ഏകദേശം 20 ലക്ഷം (19,81,110) വാക്സിൻ ഡോസുകൾഅടുത്ത 3 ദിവസത്തിനുള്ളിൽ  സംസ്ഥാനങ്ങൾക്കും  കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി ലഭിക്കും. .(Release ID: 1715025) Visitor Counter : 126