ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ ആകെ എണ്ണം 14.78 കോടി കടന്നു

Posted On: 28 APR 2021 11:17AM by PIB Thiruvananthpuram

 


ന്യൂഡൽഹി, ഏപ്രിൽ 28 , 2021

 രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസ്കളുടെ ആകെ എണ്ണം 14.78  കോടി കടന്നു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 21,18,435  സെഷനുകളിലായി 14,78,27,367 വാക്സിൻ ഡോസ് വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25  ലക്ഷത്തിലധികം ഡോസുകളാണ് നൽകിയത്.
വാക്സിനേഷൻ യജ്ഞത്തിന്റെ 102-മത് ദിവസം (ഏപ്രിൽ 27 , 2021) 25,56,182  ഡോസ് വാക്സിൻ വിതരണം ചെയ്തു.

രാജ്യത്ത് ഇതുവരെ 1,48,17,371  പേർ രോഗ മുക്തരായി. 82.33% ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 2,61,162  പേർ രോഗ മുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 3,60,960  പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

 മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, കേരളം,  ഛത്തിസ്ഗഢ് , പശ്ചിമ ബംഗാൾ , തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 73.59 ശതമാനവും.

മഹർഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ - 66,358 . ഉത്തർപ്രദേശിൽ 32,921 ഉം  കേരളത്തിൽ  32,819 കേസുകളും റിപ്പോർട്ട് ചെയ്തു.
       
ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 29,78,709. ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 16.55 % ആണ്.


ദേശീയ മരണനിരക്ക് കുറയുന്നു, നിലവിൽ ഇത് 1.12% ആണ്.. കഴിഞ്ഞ 24 മണിക്കൂറിൽ 3,293 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 78.53 %വും 10 സംസ്ഥാനങ്ങളിൽ നിന്ന് ആണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം-895. ഡൽഹിയിൽ 381 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.

RRTN/SKY

 

****


(Release ID: 1714557) Visitor Counter : 230