ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞം  100 ദിവസം പൂർത്തിയാകുമ്പോൾ രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ ആകെ എണ്ണം 14.19 കോടി കടന്നു

प्रविष्टि तिथि: 26 APR 2021 10:42AM by PIB Thiruvananthpuram



ന്യൂഡൽഹി, ഏപ്രിൽ 26 , 2021

ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞം  100 ദിവസം പൂർത്തിയാകുമ്പോൾ രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസ്കളുടെ ആകെ എണ്ണം 14.19  കോടി കടന്നു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 20,44,954  സെഷനുകളിലായി 14,19,11,223 വാക്സിൻ ഡോസ് വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10  ലക്ഷത്തിലധികം ഡോസുകളാണ് നൽകിയത്. വാക്സിനേഷൻ യജ്ഞത്തിന്റെ 100-മത് ദിവസം (ഏപ്രിൽ 25, 2021), 9,95,288 ഡോസ് വാക്സിൻ വിതരണം ചെയ്തു.

രാജ്യത്ത് ഇതുവരെ 1,43,04,382  പേർ രോഗ മുക്തരായി. 82.62% ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 2,19,272  പേർ രോഗ മുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 3,52,991  പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

 മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, കേരളം,  മധ്യപ്രദേശ്, പശ്ചിമ ബംഗാൾ , തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 74.5 ശതമാനവും.

മഹർഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ - 66,191 . ഉത്തർപ്രദേശിൽ 35,311 ഉം  കർണാടകയിൽ 34,804 കേസുകളും റിപ്പോർട്ട് ചെയ്തു.
       
ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 28,13,658. ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 16.25% ആണ്.


മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, കർണാടകം, രാജസ്ഥാൻ, തമിഴ്‌നാട് , ഗുജറാത്ത്, കേരളം എന്നീ 5 സംസ്ഥാനങ്ങളിലാണ് നിലവിൽ ചികിത്സയിലുള്ള രോഗികളുടെ 69.67 % വും.


ദേശീയ മരണനിരക്ക് കുറയുന്നു, നിലവിൽ ഇത് 1.13% ആണ്.. കഴിഞ്ഞ 24 മണിക്കൂറിൽ 2,812 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 79.66 %വും 10 സംസ്ഥാനങ്ങളിൽ നിന്ന് ആണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം-832. ഡൽഹിയിൽ 350  പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.

 
IE/SKY
 
 
***
 
 
 
 
 

(रिलीज़ आईडी: 1714064) आगंतुक पटल : 287
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , हिन्दी , Marathi , Bengali , Punjabi , Gujarati , Odia , Tamil , Telugu