ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്ത് 13.54 കോടിയിലധികം ഡോസ് വാക്സിൻ നൽകി
•കഴിഞ്ഞ 24 മണിക്കൂറിൽ 31 ലക്ഷത്തിലധികം വാക്സിൻ ഡോസ് നൽകി.
• രാജ്യത്ത് ആകെ ചികിത്സയിൽ ഉള്ളവരിൽ 60% വും, 5 സംസ്ഥാനങ്ങളിൽ.
• കഴിഞ്ഞ 24 മണിക്കൂർ 1.93 ലക്ഷത്തിലധികം പേർ രോഗമുക്തി നേടി
Posted On:
23 APR 2021 10:29AM by PIB Thiruvananthpuram
ലോകത്തിലെ ഏറ്റവും വലിയ കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി ആകെ 13.54 കോടിയിലധികം കോവിഡ് 19 വാക്സിൻ ഡോസുകൾ ഇന്ന് വരെ നൽകി.
ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 19,38,184 സെഷനുകളിലായി 13,54,78,420 വാക്സിൻ ഡോസ് വിതരണം ചെയ്തു.
ഇതിൽ 92,42,364 ആരോഗ്യപ്രവർത്തകർ (ഒന്നാം ഡോസ്), 59,04,739 ആരോഗ്യപ്രവർത്തകർ (രണ്ടാം ഡോസ് ),1,17,31,959 മുന്നണിപ്പോരാളികൾ (ഒന്നാം ഡോസ് ), 60,77,260 മുന്നണി പ്രവർത്തകർ (രണ്ടാം ഡോസ്), 45-60പ്രായമുള്ളവർ 4,55,64,330 പേർ (ആദ്യ ഡോസ് ),19,01,296( രണ്ടാം ഡോസ് ),60 വയസ്സിനു മുകളിൽ പ്രായമുള്ള 4,85,34,810 ( ആദ്യ ഡോസ്),65,21,662 (രണ്ടാം ഡോസ്) ഗുണഭോക്താക്കൾ എന്നിവർ ഉൾപ്പെടുന്നു.
രാജ്യത്തെ ഇതുവരെ നൽകിയ ആകെ വാക്സിൻ ഡോസുകളിൽ 59.08%വും 8 സംസ്ഥാനങ്ങളിൽ.
കഴിഞ്ഞ 24 മണിക്കൂറിൽ 31 ലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകി.
വാക്സിനേഷൻ യജ്ഞത്തിന്റെ 97-മത്ദിവസം (ഏപ്രിൽ 22) 31,47,782 ഡോസ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 19,25,873 ഗുണഭോക്താക്കൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. 12,21,909 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.
രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്ന വരുടെ എണ്ണം വർദ്ധിക്കുന്നു.കഴിഞ്ഞ 24 മണിക്കൂറിൽ 3,32,730 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്ര, ചത്തീസ്ഗഡ്, കർണാടക, ഉത്തർപ്രദേശ്,ഡൽഹി, മധ്യപ്രദേശ്,തമിഴ്നാട്, കേരളം , ഗുജറാത്ത്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 75.01% ശതമാനവും .
. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ - 67,013. ഉത്തർപ്രദേശിൽ 34,254 പേർക്കും കേരളത്തിൽ 26,995 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു.
12 സംസ്ഥാനങ്ങളിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വർധന.
ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 24,28,616.ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 14.93%ആണ് . കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ 1,37,188 പേരുടെ കുറവ് രേഖപ്പെടുത്തി. മഹാരാഷ്ട്ര, ഛത്തീസ്ഗഡ് കർണാടകം, കേരളം, ഉത്തർപ്രദേശ് എന്നീ 5 സംസ്ഥാനങ്ങളിലാണ് നിലവിൽ ചികിത്സയിലുള്ള രോഗികളുടെ59.12% വും.
രാജ്യത്ത് ഇതുരെ 1,36,48,159 പേർ രോഗ മുക്തരായി. 83.92%ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 1,93,279 പേർ രോഗ മുക്തരായി.
ദേശീയതലത്തിലെ കൊവിഡ് മരണ നിരക്ക് കുറഞ്ഞ് നിലവിൽ 1.15%ആണ്.
കഴിഞ്ഞ 24 മണിക്കൂറിൽ 2,263 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 81.79ശതമാനവും 10 സംസ്ഥാനങ്ങളിൽ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം- 568. ഡൽഹിയിൽ 306 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിൽ 7സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. നാഗാലാൻഡ്, ത്രിപുര, മേഘാലയ, ,മിസോറാം,ദാദ്ര& നഗർ ഹവേലി, ദാമൻ& ദിയു, ലക്ഷദ്വീപ്, അരുണാചൽ പ്രദേശ് എന്നിവയാണവ.
*****
(Release ID: 1713577)
Visitor Counter : 244