പ്രധാനമന്ത്രിയുടെ ഓഫീസ്‌

കാലാവസ്ഥയെക്കുറിച്ചുള്ള നേതാക്കളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും

Posted On: 21 APR 2021 5:10PM by PIB Thiruvananthpuram

ഈ മാസം 22 ,23  തീയതികളിൽ  നടക്കുന്ന  നേതാക്കളുടെ കാലാവസ്ഥാ  ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ. ബിഡന്റെ ക്ഷണപ്രകാരം  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. 22 ന് നടക്കുന്ന നേതാക്കളുടെ ആദ്യ സമ്മേളനത്തിൽ  പ്രധാനമന്ത്രി തന്റെ പരാമർശങ്ങൾ  നടത്തും. ഇന്ത്യൻ സമയം വൈകിട്ട് 5 .30  മുതൽ രാത്രി 7 .30  യാരെയാണ്  "2030 ലേക്കുള്ള ഞങ്ങളുടെ കൂട്ടായ   അതിവേഗത്തിലുള്ള ഓട്ടം" എന്ന വിഷയത്തിലുള്ള  സമ്മേളനം.

മറ്റ് 40 ഓളം ലോക നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും . ഇന്ത്യ കൂടി അംഗമായ  പ്രധാന സാമ്പത്തിക ഫോറത്തിൽ  അംഗങ്ങളായ കാലാവസ്ഥാ വ്യതിയാനത്തിന് ഇരയാകുന്ന രാജ്യങ്ങളെ അവർ പ്രതിനിധീകരിക്കും. കാലാവസ്ഥാ വ്യതിയാനം, കാലാവസ്ഥാ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുക, കാലാവസ്ഥാ ലഘൂകരണത്തിനും പൊരുത്തപ്പെടുത്തലിനുമായി ധനസമാഹരണം, പ്രകൃതിയെ  അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾ, കാലാവസ്ഥാ സുരക്ഷ, ശുദ്ധമായ  ഊർജ്ജത്തിനായുള്ള സാങ്കേതിക കണ്ടുപിടിത്തങ്ങൾ എന്നിവയെക്കുറിച്ച് നേതാക്കൾ ആശയവിനിമയം നടത്തും.

ദേശീയ സാഹചര്യങ്ങളെയും സുസ്ഥിര വികസന മുൻഗണനകളെയും മാനിക്കുമ്പോൾ തന്നെ കാലാവസ്ഥാ പ്രവർത്തനത്തെ സമഗ്രവും ഊർജ്ജസ്വലവുമായ സാമ്പത്തിക വികസനവുമായി ലോകത്തിന് എങ്ങനെ വിന്യസിക്കാമെന്നും നേതാക്കൾ ആലോചിക്കും. 2021 നവംബറിൽ  സി ഓ പി 26 വരെ നടക്കുന്ന കാലാവസ്ഥാ പ്രശ്നങ്ങളെ കേന്ദ്രീകരിച്ചുള്ള ആഗോള ചർച്ചകളുടെ  ഭാഗമാണ് ഉച്ചകോടി.

എല്ലാ സെഷനുകളും തത്സമയം സംപ്രേഷണം ചെയ്യുകയും മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കുമായി തുറന്നു കൊടുക്കുകയും ചെയ്യും.

 



(Release ID: 1713281) Visitor Counter : 302