ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

13 കോടിയിലധികം വാക്‌സിനേഷന്‍ എന്ന നാഴികക്കല്ലു പിന്നിട്ട് ഇന്ത്യ


കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നല്‍കിയത് 29 ലക്ഷത്തിലധികം വാക്‌സിന്‍ ഡോസുകള്‍


പുതിയ കേസുകളില്‍ 76 ശതമാനവും 10 സംസ്ഥാനങ്ങളില്‍ നിന്ന്

Posted On: 21 APR 2021 12:23PM by PIB Thiruvananthpuram

ലോകത്തിലെ ഏറ്റവും വലിയ കോവിഡ് പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി രാജ്യത്ത് ഇതുവരെ നല്‍കിയ കോവിഡ് 19 വാക്‌സിന്‍ ഡോസുകളുടെ എണ്ണം ഇന്ന് 13 കോടി കവിഞ്ഞു.

ഇന്ന് രാവിലെ 7 വരെയുള്ള പ്രാഥമിക കണക്കനുസരിച്ച് 19,01,413 സെഷനുകളിലൂടെ 13,01,19,310 വാക്‌സിന്‍ ഡോസുകളാണ് നല്‍കിയത്.

92,01,728 എച്ച്‌സിഡബ്ല്യുമാര്‍ (ഒന്നാം ഡോസ്), 58,17,262 എച്ച്സിഡബ്ല്യുമാര്‍ (രണ്ടാം ഡോസ്), 1,15,62,535 എഫ്എല്‍ഡബ്ല്യുമാര്‍ (ഒന്നാം ഡോസ്), 58,55,821 എഫ്എല്‍ഡബ്ല്യുമാര്‍ (രണ്ടാം ഡോസ്), 60 വയസിനു മുകളില്‍ പ്രായമുള്ള 4,73,55,942 ഗുണഭോക്താക്കള്‍ (ഒന്നാം ഡോസ്), 53,04,679 ഗുണഭോക്താക്കള്‍ (രണ്ടാം ഡോസ്), 45നും 60നും ഇടയ്ക്കു പ്രായമുള്ള 4,35,25,687 ഗുണഭോക്താക്കള്‍ (ഒന്നാം ഡോസ്), 14,95,656 ഗുണഭോക്താക്കള്‍ (രണ്ടാം ഡോസ്) എന്നിവരാണ് ഇതില്‍ ഉള്‍പ്പെടുന്നത്.


എച്ച്‌സിഡബ്ല്യുമാര്‍

ആദ്യ ഡോസ് 92,01,728
രണ്ടാം ഡോസ് 58,17,262

എഫ്എല്‍ഡബ്ല്യുമാര്‍

ആദ്യ ഡോസ് 1,15,62,535
രണ്ടാം ഡോസ് 58,55,821

45നും 60നും ഇടയില്‍ പ്രായമുള്ളവര്‍

ആദ്യ ഡോസ് 4,35,25,687
രണ്ടാം ഡോസ് 14,95,656

60നുമേല്‍ പ്രായമുള്ളവര്‍

ആദ്യ ഡോസ് 4,73,55,942
രണ്ടാം ഡോസ് 53,04,679

ആകെ 13,01,19,310


രാജ്യത്ത് ഇതുവരെ നല്‍കിയ ആകെ ഡോസുകളുടെ 59.25 ശതമാനവും 8 സംസ്ഥാനങ്ങളിലാണ്.

ഏറ്റവും മികച്ച 8 സംസ്ഥാനങ്ങളില്‍ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ കണക്കാണ് താഴെയുള്ള പട്ടികയില്‍


കഴിഞ്ഞ 24 മണിക്കൂറിനിടെ 29 ലക്ഷത്തിലധികം വാക്‌സിനുകളാണ് നല്‍കിയത്.

വാക്‌സിനേഷന്‍ ഡ്രൈവിന്റെ 95-ാം ദിവസം (2021 ഏപ്രില്‍ 20), 29,90,197 വാക്‌സിന്‍ ഡോസുകളാണ് നല്‍കിയത്.  42,384 സെഷനുകളിലായി 19,86,711 ഗുണഭോക്താക്കള്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കി. 10,03,486 ഗുണഭോക്താക്കള്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചു.


തീയതി: 2021 ഏപ്രില്‍ 20 (95-ാം ദിവസം)

എച്ച്‌സിഡബ്ല്യുമാര്‍
ആദ്യ ഡോസ് 31,011
രണ്ടാം ഡോസ് 49,605

എഫ്എല്‍ഡബ്ല്യുമാര്‍
ആദ്യ ഡോസ് 1,29,803
രണ്ടാം ഡോസ് 1,69,213

45നും 60നും ഇടയില്‍ പ്രായമുള്ളവര്‍
ആദ്യ ഡോസ് 11,52,918
രണ്ടാം ഡോസ് 1,84,590

60 വയസിനു മുകളിലുള്ളവര്‍

ആദ്യ ഡോസ് 6,72,979
രണ്ടാം ഡോസ് 6,00,078

ആകെ നേട്ടം

ആദ്യ ഡോസ് 19,86,711
രണ്ടാം ഡോസ് 10,03,486


കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,95,041 പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടകം, കേരളം, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് പുതിയ രോഗബാധിതരുടെ 76.32 ശതമാനവും.

ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ മഹാരാഷ്ട്രയിലാണ്. 62,097 പേര്‍. ഉത്തര്‍പ്രദേശില്‍ 29,574 ഉം ഡല്‍ഹിയില്‍ 28,395 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.


12 സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതിന്റെ വിശദാംശങ്ങളാണ് ചുവടെയുള്ള പട്ടികയില്‍.

രാജ്യത്താകെ ചികിത്സയിലുള്ളവരുടെ എണ്ണം 21,57,538 ആയി. രാജ്യത്തെ ആകെ രോഗബാധിതരുടെ 13.82% ആണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 1,25,561-ന്റെ കുറവുണ്ടായി.

മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, കര്‍ണാടകം, കേരളം എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ചികിത്സയിലുള്ളവരുടെ എണ്ണത്തിന്റെ 60.86 ശതമാനവും.


രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം ഇന്ന് 1,32,76,039 ആണ്. ദേശീയ രോഗമുക്തി നിരക്ക് 85.01%.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,67,457 പേര്‍ രോഗമുക്തരായി.

 

ദേശീയതലത്തില്‍ മരണനിരക്ക് കുറയുകയാണ്. നിലവില്‍ ഇത് 1.17% ആണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,023 മരണം റിപ്പോര്‍ട്ട് ചെയ്തു.

ഇതില്‍ 82.6% പത്ത് സംസ്ഥാനങ്ങളിലാണ്. ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് മഹാരാഷ്ട്രയിലാണ് (519 മരണം). 277 പേരാണ് ഡല്‍ഹിയില്‍ മരിച്ചത്.


കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് 19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഒമ്പത് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമുണ്ട്. ഡി & ഡി, ഡി & എന്‍, മേഘാലയ, ത്രിപുര, സിക്കിം, മിസോറം, ലക്ഷദ്വീപ്, നാഗാലാന്‍ഡ്, എ & എന്‍ ദ്വീപുകള്‍, അരുണാചല്‍ പ്രദേശ് എന്നിവയാണ് ഇവ.


(Release ID: 1713223) Visitor Counter : 265