ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ ആകെ എണ്ണം 12.38 കോടി കടന്നു
പ്രതിദിന കോവിഡ് കേസുകളിൽ 79%വും 10 സംസ്ഥാനങ്ങളിൽ നിന്നും.

• ദേശീയ മരണനിരക്ക് 1.19% ആയി കുറഞ്ഞു.

• പ്രധാൻ മന്ത്രി ഗാരിബ് കല്യാൺ പാക്കേജ് (പി‌എം‌ജി‌കെ‌പി) ഇൻ‌ഷുറൻസ് പോളിസിയിൽ കോവിഡ് മുന്നണി പോരാളികളുടെ ക്ലെയിമുകൾ 2021 ഏപ്രിൽ 24 വരെ തീർപ്പാക്കുന്നത് തുടരും, അതിനുശേഷം കോവിഡ് മുന്നണിപ്പോരാളികൾ ക്കായി ഒരു പുതിയ ഇൻഷുറൻസ് പോളിസി പ്രാബല്യത്തിൽ വരും.

Posted On: 19 APR 2021 10:53AM by PIB Thiruvananthpuram

ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി, രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസ്കളുടെ ആകെ എണ്ണം  12.38 കോടി കടന്നു.

ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 18,37,373 സെഷനുകളിലായി 12,38,52,566 വാക്സിൻ ഡോസ് വിതരണം ചെയ്തു.

ഇതിൽ 91,36,134 ആരോഗ്യപ്രവർത്തകർ (ഒന്നാം ഡോസ്), 57,20,048 ആരോഗ്യപ്രവർത്തകർ (രണ്ടാം ഡോസ് ),1,12,63,909 മുന്നണിപ്പോരാളികൾ (ഒന്നാം ഡോസ് ), 55,32,396 മുന്നണി പ്രവർത്തകർ (രണ്ടാം ഡോസ്),60 വയസ്സിനു മുകളിൽ പ്രായമുള്ള 4,59,05,265 ( ആദ്യ ഡോസ്),40,90,388 (രണ്ടാം ഡോസ്),  45-60പ്രായമുള്ളവർ 4,10,66,462 പേർ (ആദ്യ ഡോസ് ), 11,37,964( രണ്ടാം ഡോസ് ),  എന്നിവർ ഉൾപ്പെടുന്നു.

 രാജ്യത്തെ ഇതുവരെ നൽകിയ ആകെ വാക്സിൻ ഡോസുകളിൽ 59.42% വും 8 സംസ്ഥാനങ്ങളിൽ. കഴിഞ്ഞ 24 മണിക്കൂറിൽ 12 ലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകി.


വാക്സിനേഷൻ യജ്ഞത്തിന്റെ 93 -മത്ദിവസം (ഏപ്രിൽ 18),  12,30,007 ഡോസ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 9,40,725 ഗുണഭോക്താക്കൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. 2,89,282 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.  രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്ന വരുടെ എണ്ണം വർദ്ധിക്കുന്നു.കഴിഞ്ഞ 24 മണിക്കൂറിൽ 2,73,810 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

        മഹാരാഷ്ട്ര , ഉത്തർപ്രദേശ്,ഡൽഹി,കർണാടക,കേരളം,ചത്തീസ്ഗഡ്, മധ്യപ്രദേശ്,തമിഴ്നാട്, , ഗുജറാത്ത്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 78.58 ശതമാനവും.

   മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ - 68,631. ഉത്തർപ്രദേശിൽ 30,566 പേർക്കും ഡൽഹിയിൽ 25,462 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു.

 20 സംസ്ഥാനങ്ങളിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വർധന.
       
ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 19,29,329 ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 12.81%ആണ് . കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ 1,28,013 പേരുടെ കുറവ് രേഖപ്പെടുത്തി.
 മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടകം, കേരളം, ഉത്തർപ്രദേശ് എന്നീ 5 സംസ്ഥാനങ്ങളിലാണ് നിലവിൽ ചികിത്സയിലുള്ള രോഗികളുടെ 63.18%വും. 

 രാജ്യത്ത് ഇതുവരെ 1,29,53,821 പേർ രോഗ മുക്തരായി. 86.00% ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 1,44,178 പേർ രോഗ മുക്തരായി.

ദേശീയ മരണനിരക്ക് താഴ്ന്ന്നിലവിൽ 1.19% ആണ്.കഴിഞ്ഞ 24 മണിക്കൂറിൽ 1619 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 85.11%വും 10 സംസ്ഥാനങ്ങളിൽ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം-503. ഛത്തീസ്ഗഡിൽ 170 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.
 
കഴിഞ്ഞ 24 മണിക്കൂറിൽ 10 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. ലടാഖ്,നാഗാലാൻഡ്, ത്രിപുര, സിക്കിം ,മിസോറാം,മണിപ്പൂർ,ദാദ്ര& നഗർ ഹവേലി, ദാമൻ& ദിയു, ലക്ഷദ്വീപ്, ആൻഡമാൻ& നിക്കോബാർ ദ്വീപ്,അരുണാചൽപ്രദേശ് എന്നിവയാണവ.

പ്രധാൻ മന്ത്രി ഗരിബ് കല്യാൺ പാക്കേജ് (പി‌എം‌ജി‌കെ‌പി) 2020 മാർച്ചിൽ പ്രഖ്യാപിക്കുകയും മൂന്നുതവണയായി 2021 ഏപ്രിൽ 24 വരെ നീട്ടുകയും ചെയ്തു. കോവിഡ് 19 നെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ നൽകുന്നതിനാണ് ഇത് ആരംഭിച്ചത് . കോവിഡ് 19 മൂലം എന്തെങ്കിലും പ്രതികൂല സാഹചര്യമുണ്ടായാൽ, അവരുടെ കുടുംബങ്ങളെ പരിപാലിക്കുന്നത് ലക്ഷ്യമിട്ടുള്ളതാണിത്. പിഎംകെജിപി പദ്ധതി പ്രകാരം 50 ലക്ഷം രൂപ ഇൻഷുറൻസ് നൽകുന്നു. കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ട കൊറോണ യോദ്ധാക്കളുടെ ആശ്രിതർക്ക് ഇത് ഒരു സുരക്ഷാകവചം നൽകി.
ഇൻ‌ഷുറൻസ് കമ്പനി ഇതുവരെ 287 ക്ലെയിമുകൾ‌ നൽ‌കി. കോവിഡ് 19 നെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിൽ ഈ പദ്ധതി നിർ‌ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.പ്രധാൻ മന്ത്രി ഗാരിബ് കല്യാൺ പാക്കേജ് (പി‌എം‌ജി‌കെ‌പി) ഇൻ‌ഷുറൻസ് പോളിസിയിൽ കോവിഡ് മുന്നണി പോരാളികളുടെ ക്ലെയിമുകൾ 2021 ഏപ്രിൽ 24 വരെ തീർപ്പാക്കുന്നത് തുടരും, അതിനുശേഷം കോവിഡ് മുന്നണിപ്പോരാളികൾക്കായി ഒരു പുതിയ ഇൻഷുറൻസ് പോളിസി പ്രാബല്യത്തിൽ വരും.

******(Release ID: 1712682) Visitor Counter : 72