പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യൻ സർവകലാശാലകളുടെ അസോസിയേഷന്റെ 95-ാമത് വാർഷിക യോഗത്തെയും വൈസ് ചാൻസലർമാരുടെ ദേശീയ സെമിനാറിനെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
ബാബാസാഹേബ് ഡോ. ബി ആർ അംബേദ്കറിനെക്കുറിച്ചുള്ള നാല് പുസ്തകങ്ങൾ പുറത്തിറക്കി
ഇന്ത്യയുടെ ജനാധിപത്യ പൈതൃകം ശക്തിപ്പെടുത്തുന്നതിന് ബബാസാഹേബ് ശക്തമായ അടിത്തറയിട്ടു: പ്രധാനമന്ത്രി
തുല്യ പദ്ധതികളും തുല്യ അവകാശങ്ങളും സംബന്ധിച്ച ബാബ്‌സാഹേബിന്റെ കാഴ്ചപ്പാട് ഗവണ്മെന്റ് പദ്ധതികൾ നിറവേറ്റുന്നു: പ്രധാനമന്ത്രി
എല്ലാ സർവകലാശാലകളും മൾട്ടി-ഡിസിപ്ലിനറി ആയിരിക്കണമെന്നും വിദ്യാർത്ഥികൾക്ക് അയവ് നൽകണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു: പ്രധാനമന്ത്രി
Posted On:
14 APR 2021 12:41PM by PIB Thiruvananthpuram
ഇന്ത്യൻ സർവകലാശാലകളുടെ അസോസിയേഷന്റെ 95-ാമത് വാർഷിക യോഗത്തെയും വൈസ് ചാൻസലർമാരുടെ ദേശീയ സെമിനാറിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു. ശ്രീ കിഷോർ മക്വാന രചിച്ച ബാബാസാഹേബ് ഡോ. ബി ആർ അംബേദ്കറുമായി ബന്ധപ്പെട്ട നാല് പുസ്തകങ്ങളും അദ്ദേഹം പുറത്തിറക്കി. ഗുജറാത്ത് ഗവർണർ, മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അഹമ്മദാബാദിലെ ഡോ. ബാബാസാഹേബ് അംബേദ്കർ ഓപ്പൺ യൂണിവേഴ്‌സിറ്റി ആണ് പരിപാടി സംഘടിപ്പിച്ചത്.
കൃതജ്ഞത നിർഭരമായ രാഷ്ട്രത്തിനുവേണ്ടി പ്രധാനമന്ത്രി, ഭാരത് രത്‌ന ബാബാസാഹേബ് ഡോ. അംബേദ്കർ ക്ക് ആദരാഞ്ജലി അർപ്പിച്ചു. രാജ്യം സ്വാതന്തൃഅതിന്റെ അമൃത് മഹോത്സവ് ആഘോഷിക്കുന്ന വേളയിൽ അദ്ദേഹത്തിന്റെ ജയന്തി നമുക്ക് പുതിയ ഊർജ്ജം നൽകുന്നു.
ഇന്ത്യ ലോകത്തിലെ ജനാധിപത്യത്തിന്റെ മാതാവാണെന്നും ജനാധിപത്യം നമ്മുടെ സംസ്കാരത്തിന്റെയും ജനാധിപത്യം നമ്മുടെ നാഗരികതയുടെയും നമ്മുടെ ജീവിതരീതിയുടെയും അവിഭാജ്യ ഘടകമാണെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യ പൈതൃകം ശക്തിപ്പെടുത്തിക്കൊണ്ട് മുന്നോട്ട് പോകാൻ ബാബാസാഹേബ് ശക്തമായ അടിത്തറയിട്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ബാബാസാഹേബിന്റെ തത്ത്വചിന്തയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, അറിവ്, ആത്മാഭിമാനം, മര്യാദ എന്നിവയെ തന്റെ മൂന്ന്ആദരണീയ ദേവതകളായി ഡോ.അംബേദ്കർ കരുതിയിരുന്നു. ആത്മാഭിമാനം
അറിവിനൊപ്പം വരുന്നു. ഒപ്പം ഒരു വ്യക്തിയെ അവന്റെ അല്ലെങ്കിൽ അവളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്യുന്നു. തുല്യ അവകാശങ്ങളിലൂടെ, സാമൂഹിക ഐക്യം ഉയർന്നുവരികയും രാജ്യം പുരോഗമിക്കുകയും ചെയ്യുന്നു. ബാബാസാഹേബ് കാണിച്ച പാതയിലൂടെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനും സർവകലാശാലകൾക്കും ഈ ഉത്തരവാദിത്തമുണ്ടെന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു.
ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് പരാമർശിക്കവേ , ഓരോ വിദ്യാർത്ഥിക്കും ചില കഴിവുകളുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ കഴിവുകൾ വിദ്യാർത്ഥിയുടെയും അധ്യാപകന്റെയും മുമ്പാകെ മൂന്ന് ചോദ്യങ്ങൾ ഉന്നയിക്കുന്നു. ആദ്യം- അവർക്ക് എന്തുചെയ്യാൻ കഴിയും? രണ്ടാമതായി, അവരെ ശരിയായി പഠിപ്പിച്ചാൽ അവരുടെ സാധ്യത എന്താണ്? മൂന്നാമത്, അവർ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത്? ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം വിദ്യാർത്ഥികളുടെ ആന്തരിക ശക്തിയാണ്. എന്നിരുന്നാലും, ആ ആന്തരിക ശക്തിയിലേക്ക് സ്ഥാപനപരമായ ശക്തി ചേർത്താൽ, അവരുടെ വികസനം വിപുലമാവുകയും അവർക്ക് ആവശ്യമായത് സ്വയം ചെയ്യാനും കഴിയും . ഡോ. സർവപ്പള്ളി രാധാകൃഷ്ണനെ ഉദ്ധരിച്ച്, ഡോ. രാധാകൃഷ്ണന്റെ കാഴ്ചപ്പാട് നിറവേറ്റുകയാണ് ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശീയവികസനത്തിൽ പങ്കാളിയാകാൻ വിദ്യാർത്ഥിയെ സ്വതന്ത്രമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന വിദ്യാഭ്യാസം. ലോകത്തെ മുഴുവൻ ഒരു യൂണിറ്റായി നിലനിർത്തുന്നതിനൊപ്പം വിദ്യാഭ്യാസത്തിന്റെ ഇന്ത്യൻ സ്വഭാവത്തെ കേന്ദ്രീകരിച്ചും വിദ്യാഭ്യാസാം കൈകാര്യം ചെയ്യണം .
ആത്മനിർഭർ ഭാരതത്തിലെ കഴിവുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, നിർമ്മിത ബുദ്ധി , ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ബിഗ് ഡാറ്റ, 3 ഡി പ്രിന്റിംഗ്, വെർച്വൽ റിയാലിറ്റി ആൻഡ്രോബോട്ടിക്‌സ്, മൊബൈൽ ടെക്നോളജി, ജിയോ ഇൻഫോർമാറ്റിക്‌സ് സ്മാർട്ട് ഹെൽത്ത് കെയർ , പ്രതിരോധ മേഖല എന്നിവയുടെ ഭാവി കേന്ദ്രമാകും ഇന്ത്യയെന്ന് ചൂണ്ടിക്കാട്ടി. നൈപുണ്യത്തിന്റെ ആവശ്യകത നിറവേറ്റുന്നതിനായി രാജ്യത്തെ മൂന്ന് വലിയ മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽസ് ആരംഭിക്കുന്നു. മുംബൈയിൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽസിന്റെ ആദ്യ ബാച്ച് ഇതിനകം ആരംഭിക്കുകയാണ്. 2018 ൽ നാസ്കോമിനൊപ്പം ഫ്യൂച്ചർ സ്കിൽസ് ഓർഗനൈസേഷൻ ആരംഭിച്ചതായി പ്രധാനമന്ത്രിയെ അറിയിച്ചു. വിദ്യാർത്ഥികൾക്ക് വഴക്കം നൽകാൻ നാം ആഗ്രഹിക്കുന്നതിനാൽ എല്ലാ സർവകലാശാലകളും മൾട്ടി-ഡിസിപ്ലിനറി ആയിരിക്കണമെന്ന് ഗവണ്മെന്റ് ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ലക്ഷ്യത്തിനായി പ്രവർത്തിക്കാൻ അദ്ദേഹം വൈസ് ചാൻസലർമാരോട് ആവശ്യപ്പെട്ടു.
എല്ലാവർക്കും തുല്യ അവകാശങ്ങൾക്കും തുല്യ അവസരത്തിനുമുള്ള ബാബാസാഹേബിന്റെ ബോധ്യത്തെക്കുറിച്ച് ശ്രീ മോദി വിശദീകരിച്ചു.ജൻ ധൻ അക്കൗണ്ടുകൾ പോലുള്ള പദ്ധതികൾ ഓരോ വ്യക്തിയുടെയും സാമ്പത്തിക ഉൾപ്പെടുത്തലിലേക്ക് നയിക്കുന്നുവെന്നും ഡിബിടി വഴി പണം അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിച്ചേരുകയാണെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ബാബാസാഹേബിന്റെ സന്ദേശം ഓരോ വ്യക്തിക്കും എത്തിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു. ബാബാസാഹേബിന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങൾ പഞ്ച തീർഥ് ആയി വികസിപ്പിക്കുന്നത് ആ ദിശയിലെ ഒരു ഘട്ടമാണ്. ജൽ ജീവൻ മിഷൻ, സൗജന്യ ഭവനം, സൗജന്യ വൈദ്യുതി, മഹാമാരിയുടെ സമയത്ത് പിന്തുണ, സ്ത്രീ ശാക്തീകരണത്തിനുള്ള സംരംഭങ്ങൾ തുടങ്ങിയ നടപടികൾ ബാബാസാഹേബിന്റെ സ്വപ്നങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീ കിഷോർ മക്വാന എഴുതിയ ബാബ സാഹിബ് ഭീംറാവു അംബേദ്കറുടെ ജീവിതത്തെ ആസ്പദമാക്കി ഇനിപ്പറയുന്ന നാല് പുസ്തകങ്ങൾ പ്രധാനമന്ത്രി പുറത്തിറക്കി:
ഡോ. അംബേദ്ക്കറുടെ ജീവൻ ദർശനം ,
ഡോ. അംബേദ്ക്കറുടെ വ്യക്തി ദർശനം,
ഡോ. അംബേദ്ക്കറുടെ രാഷ്ട്ര ദർശനം ,.
ഡോ. അംബേദ്ക്കറുടെ ആയം ദർശനം
ഈ പുസ്തകങ്ങൾ ആധുനിക ക്ലാസിക്കുകളേക്കാൾ ഒട്ടും താഴെ അല്ലെന്നും ബാബാസാഹേബിന്റെ സാർവ്വദേശീയ കാഴ്ചപ്പാട് വിളിച്ചോതുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അത്തരം പുസ്തകങ്ങൾ കോളേജുകളിലെയും സർവകലാശാലകളിലെയും വിദ്യാർത്ഥികൾ വ്യാപകമായി വായിക്കുമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
***
(Release ID: 1711759)
Visitor Counter : 147
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada