പ്രധാനമന്ത്രിയുടെ ഓഫീസ്
റെയ്‌സിനാ ഡയലോഗിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധന6
Posted On:
13 APR 2021 8:33PM by PIB Thiruvananthpuram
ആദരണീയരെ!
സുഹൃത്തുക്കളെ, നമസ്‌ക്കാരം!
മനുഷ്യചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരു കാലഘട്ടത്തിലാണ് റെയ്‌സിനാ ഡയലോഗിന്റെ ഈ പതിപ്പ് നടക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷമായി ഒരു ആഗോള മഹാമാരി സംഹാരതാണ്ഡവമാടികൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു മഹാമാരി അവസാനമായി ഉണ്ടായത് ഒരു നൂറ്റാണ്ടിന് മുമ്പായിരുന്നു. അന്നുമുതല്‍ മനുഷ്യരാശി നിരവധി സാംക്രമിക രോഗങ്ങളെ അഭിമുഖീകരിച്ചിരുന്നെങ്കിലും ഇന്നും കോവിഡ്-19 മഹാമാരിയെ കൈകാര്യം ചെയ്യുന്നതിന് വേണ്ടത്ര തയാറെടുപ്പ് ലോകം നടത്തിയിരുന്നില്ല.
നമ്മുടെ ശാസ്ത്രജ്ഞരും ഗവേഷകരും വ്യവസായവും ചില ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കികഴിഞ്ഞു.
എന്താണ് വൈറസ്?
എങ്ങനെയാണ് അത് പരക്കുന്നത്?
എങ്ങനെ നമുക്ക് അതിനെ മന്ദീഭവിപ്പിക്കാന്‍ കഴിയും?
എങ്ങനെ നമുക്ക് ഒരു പ്രതിരോധകുത്തിവയ്പ്പ് ഉണ്ടാക്കാന്‍ കഴിയും?
എങ്ങനെ വര്‍ദ്ധിച്ച അളവിലും വേഗത്തിലും നമുക്ക് പ്രതിരോധകുത്തിവയ്പ്പ് നല്‍കാനാകും?
ഇവയ്ക്കും ഇത്തരത്തിലുള്ള മറ്റ് നിരവധി ചോദ്യങ്ങള്‍ക്കും പലതരത്തിലുള്ള പരിഹാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിരവധിയായവ ഇനിയും വരാനുണ്ടെന്നതിലും ഒരു സംശയവുമില്ല. എന്നാല്‍ ആഗോളചിന്തകരും നേതാക്കളും എന്ന നിലയില്‍ നമ്മള്‍ നമ്മോടുതന്നെ ചില ചോദ്യങ്ങള്‍കൂടി ചോദിക്കേണ്ടതുണ്ട്.
കഴിഞ്ഞ ഒരുവര്‍ഷമായി ഇപ്പോള്‍ നമ്മുടെ സമൂഹത്തിലെ ഏറ്റവും മികച്ച ബുദ്ധിയുള്ളവരെല്ലാം ഈ മഹാമാരിയുമായുള്ള യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ലോകത്തിലെ എല്ലാ ഗവണ്‍മെന്റുകളും എല്ലാതലത്തിലും ഈ മഹാമാരിയെ തടഞ്ഞുനിര്‍ത്താനും നിയന്ത്രിക്കാനും പരിശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. എന്തുകൊണ്ടാണ് ഇത് ഇത്തരത്തില്‍ എത്തിയത്? ഒരുപക്ഷേ സാമ്പത്തികവികസനത്തിനുള്ള കുതിച്ചുപായലിനിടയില്‍ മാനവരാശിയുടെ ക്ഷേമത്തിനുള്ള താല്‍പര്യം ഒപ്പം കൊണ്ടുപോകാതിരുന്നതാണോ.
ഒരുപക്ഷേ മാത്സര്യത്തിന്റെ കാലത്ത് സഹകരണത്തിനുള്ള മനോഭാവം മറന്നുപോയതുകൊണ്ടാണോ. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നമ്മുടെ കഴിഞ്ഞുപോയ സമീപകാലത്തില്‍ കണ്ടെത്താന്‍ കഴിയും. സുഹൃത്തുക്കളെ, ഒന്നും രണ്ടും മഹായുദ്ധങ്ങളുടെ ഭീകരത പുതിയൊരു ലോകക്രമത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് നിര്‍ബന്ധിതമാക്കി. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിനുശേഷം, അടുത്ത ഏതാനും ദശകങ്ങളില്‍ നിരവധി ഘടനകളും സ്ഥാപനങ്ങളും സൃഷ്ടിക്കപ്പെട്ടു, എന്നാല്‍ രണ്ട് യുദ്ധങ്ങളുടെ നിഴലില്‍ ഒരു ചോദ്യത്തിന് മാത്രം ഉത്തരം നല്‍കുകയായിരുന്നു, മൂന്നാം ലോക മഹായുദ്ധത്തെ എങ്ങനെ തടയാം? എന്നതായിരുന്നു അവയുടെയൊക്കെ ലക്ഷ്യം.
അതിന്റെ ഫലമായി അടിസ്ഥാനപരമായ കാര്യങ്ങളെ അഭിസംബോധനചെയ്യാതെ ഒരു രോഗിയുടെ ലക്ഷണങ്ങള്‍ ചികിത്സിക്കുന്നതിന് കൈക്കൊള്ളുന്ന എല്ലാ നടപടികളെയും പോലെ. ഇന്ന്, ഇതും തെറ്റായ ചോദ്യമാണെന്ന് ഞാന്‍ നിങ്ങളെ വിനയപൂര്‍വ്വം അറിയിക്കട്ടെ, അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, സ്വീകരിച്ച നടപടികളെല്ലാം അടുത്ത യുദ്ധത്തെയല്ല അവസാനത്തെ യുദ്ധത്തെ തടയാനായിരുന്നു. മൂന്നാം ലോക മഹായുദ്ധത്തെ മാനവരാശി അഭിമുഖീകരിച്ചിട്ടില്ലെങ്കിലും ജനങ്ങളുടെ ജീവിതത്തില്‍ ആക്രമണഭീഷണി കുറഞ്ഞിട്ടില്ല. നിരവധി നിഴല്‍ യുദ്ധങ്ങളും നിലയ്ക്കാത്ത ഭീകരാക്രമണങ്ങളും നിലനില്‍ക്കുന്നതിനാല്‍, അക്രമ സാദ്ധ്യത എപ്പോഴും നിലനില്‍ക്കുന്നുണ്ട്.
അതിനാല്‍, അവര്‍ക്ക് ഉള്‍പ്പെടുത്താമായിരുന്ന ശരിയായ ചോദ്യം എന്തായിരുന്നിരിക്കും?
എന്തുകൊണ്ടാണ് നമുക്ക് ക്ഷാമവും വിശപ്പും ഉള്ളത്?
എന്തുകൊണ്ടാണ് നമുക്ക് ദാരിദ്ര്യമുള്ളത് ? അല്ലെങ്കില്‍ ഏറ്റവും അടിസ്ഥാനപരമായി
മനുഷ്യരാശിയെ മുഴുവന്‍ ഭീഷണിപ്പെടുത്തുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ നമുക്ക് എന്തുകൊണ്ട് സഹകരിക്കാന്‍ കഴുന്നില്ല?
നമ്മുടെ ചിന്തകളെ ആ വഴിക്ക് ക്രമീകരിക്കുകയാണെങ്കില്‍ വളരെ വ്യത്യസ്തമായ ഒരു പരിഹാരം ഉരുത്തിരിഞ്ഞുവരുമെന്നത് എനിക്ക് ഉറപ്പാണ്.
സുഹൃത്തുക്കളെ!
ഇപ്പോള്‍ പോലും വൈകിയിട്ടില്ല. കഴിഞ്ഞ ഏഴു ദശകങ്ങളിലെ തെറ്റുകളും അബദ്ധ പ്രവര്‍ത്തികളും ഭാവിയിലേക്കുള്ള നമ്മുടെ ചിന്തയെ നിയന്ത്രിക്കേണ്ടതില്ല. ലോകക്രമത്തെ പുനര്‍നിര്‍മ്മിക്കുന്നതിനും നമ്മുടെ ചിന്തയെ പുനക്രമീകരിക്കുന്നതിനും കോവിഡ്-19 മഹാമാരി നമുക്ക് ഒരു അവസരം സമ്മാനിച്ചിരിക്കുകയാണ്. ഇന്നത്തെ പ്രശ്‌നങ്ങളെയും നാളെയുടെ വെല്ലുവിളികളെയും അഭിസംബോധന ചെയ്യുന്ന സംവിധാനങ്ങള്‍ നാം സൃഷ്ടിക്കണം. അതിര്‍ത്തിയിലെ നമ്മുടെ ഭാഗത്തുള്ളവരെകുറിച്ച് മാത്രമല്ല, മുഴുവന്‍ മനുഷ്യരാശിയെക്കുറിച്ചും നാം ചിന്തിക്കണം. നമ്മുടെ പ്രവര്‍ത്തിയുടെയും ചിന്തയുടെയും കേന്ദ്രം മാനവരാശി മൊത്തത്തിലായിരിക്കണം.
സുഹൃത്തുക്കളെ!
ഈ പകര്‍ച്ചവ്യാധി സമയത്ത്, ഞങ്ങളുടെ എളിയ രീതിയില്‍, ഞങ്ങളുടെ സ്വന്തം പരിമിതമായ വിഭവങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഇന്ത്യയില്‍ പറഞ്ഞത് നടപ്പാക്കാനായി ഞങ്ങള്‍ പരിശ്രമിച്ചു. ഞങ്ങളുടെ 1.3 ബില്യണ്‍ പൗരന്മാരെ മഹാമാരിയില്‍ നിന്ന് സംരക്ഷിക്കാന്‍ നമ്മള്‍ ശ്രമിച്ചു. അതേസമയം മറ്റുള്ളവരുടെ മഹാമാരി പ്രതിരോധശ്രമങ്ങളെ പിന്തുണയ്ക്കാനും നമ്മള്‍ ശ്രമിച്ചിട്ടുണ്ട്. നമ്മുടെ അയല്‍രാജ്യങ്ങളിലെ പ്രതിസന്ധിക്ക് നമ്മുടെ ഏകോപിത പ്രാദേശിക പ്രതികരണ സഹകരണം നമ്മള്‍ പ്രോത്സാഹിപ്പിച്ചു. കഴിഞ്ഞ വര്‍ഷം നൂറ്റന്‍പതിലധികം രാജ്യങ്ങള്‍ക്ക് നമ്മള്‍ മരുന്നുകളും സംരക്ഷണ ഉപകരണങ്ങളും പങ്കുവച്ചു. നമ്മളെല്ലാവരും നമ്മുടെ പാസ്‌പോര്‍ട്ടിന്റെ നിറം കണക്കിലെടുക്കാതെ എല്ലായിടത്തുനിന്നും പുറത്തുവരാതെയിരുന്നാല്‍ മനുഷ്യരാശിക്ക് ഈ മഹാമാരിയെ പരാജയപ്പെടുത്താനാവില്ലെന്ന് ഞങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നു. അതുകൊണ്ടാണ്, ഈ വര്‍ഷം നിരവധി പരിമിതികള്‍ക്കിടയിലും ഞങ്ങള്‍ 80 ലധികം രാജ്യങ്ങള്‍ക്ക് പ്രതിരോധകുത്തിവയ്പ്പിനുള്ള മരുന്നുകള്‍ വിതരണം ചെയ്തത്. ഈ വിതരണം വളരെ മിതമായതാണെന്ന് ഞങ്ങള്‍ക്കറിയാം. ആവശ്യങ്ങള്‍ വളരെ വലുതാണെന്നും ഞങ്ങള്‍ക്കറിയാം. മനുഷ്യരാശിക്ക് മുഴുവനും പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിന് വളരെ മുമ്പുള്ള സമയമാണെന്നതും ഞങ്ങള്‍ക്കറിയാം. അതേസമയം പ്രത്യാശയാണ് പ്രധാനമെന്നും നമ്മള്‍ അറിയുന്നു. ഭാഗ്യംകുറഞ്ഞ രാജ്യത്തെ പൗരന്മാരുടേതുപോലെത്തന്നെ സമ്പന്ന രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഇത് വളരെ പ്രധാന്യമുള്ളതാണ്. അതുകൊണ്ട് ഈ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നമ്മുടെ അനുഭവങ്ങളും വൈദഗ്ധ്യവും വിഭവങ്ങളും മുഴുവന്‍ മാനവരാശിയുമായി പങ്കിടുന്നത് ഞങ്ങള്‍ തുടരും.
സുഹൃത്തുക്കളെ!
ഈ വര്‍ഷം റെയ്‌സിന സംഭാഷണത്തില്‍ നമ്മള്‍ വെര്‍ച്ച്വലായി ഒത്തുചേരുമ്പോള്‍, മനുഷ്യകേന്ദ്രീകൃത സമീപനത്തിന്റെ ശക്തമായ ശബ്ദമായി ഉയര്‍ന്നുവരാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നമ്മള്‍ക്ക് ഒരു പ്ലാന്‍ എയും പ്ലാന്‍ ബിയും ഉണ്ടായിരിക്കുമെന്ന് സാധാരണപറയാറുണ്ട്, എന്നാല്‍ ഇവിടെ ഒരു പ്ലാന്‍ ബി ഇല്ല, ഭൂമി എന്ന ഗ്രഹം മാത്രമാണുള്ളത്. അതുകൊണ്ട് നമ്മുടെ ഭാവിതലമുറയുടെ രക്ഷാധികാരികള്‍ എന്ന നിലയ്ക്ക് ഈ ഗ്രഹത്തെ നിലനിര്‍ത്തണമെന്നത് നമ്മള്‍ ഓര്‍ക്കണം.
ഈ ചിന്ത ഞാന്‍ നിങ്ങള്‍ക്ക് വിടുകയാണ്, അടുത്ത ചില ദിവസങ്ങളില്‍ വളരെ ഉല്‍പ്പാദനപരമായ ചര്‍ച്ചകള്‍ നടക്കുമെന്ന് ഞാന്‍ ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഉപസംഹരിക്കുന്നതിനുമുമ്പ്, ഈ ചര്‍ച്ചകളില്‍ തങ്ങളുടെ ശബ്ദങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന എല്ലാ വിശിഷ്ടാതിഥികള്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. സംഭാഷണത്തിന്റെ ഈ സെഷനില്‍ തങ്ങളുടെ വിലപ്പെട്ട സാന്നിദ്ധ്യത്തിന് ദെയര്‍ എക്‌സലന്‍സീസ് റുവാണ്ട പ്രസിഡന്റിനും ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രിക്കും എന്റെ പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു. സംഭാഷണത്തില്‍ പിന്നീട് പങ്കുചേരുന്ന എന്റെ സുഹൃത്ത് ഓസ്‌ട്രേലിയ പ്രധാനമന്ത്രിയ്ക്കും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റിനും ഞാന്‍ നന്ദി രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നു.
അവസാനമാണെങ്കിലും പ്രാധാന്യത്തിന് ഒട്ടും കുറവില്ലാതെ എല്ലാ സംഘടനകള്‍ക്കും എന്റെ ഹൃദയംഗമവും അഗാധവുമായ നന്ദിയും ഹൃദ്യമായ അഭിനന്ദനങ്ങളും രേഖപ്പെടുത്തുന്നു. എല്ലാത്തരത്തിലുള്ള വെല്ലുവിളികള്‍ക്കിടയിലും ഈ വര്‍ഷത്തെ റെയ്‌സീന സംഭാഷണത്തെ ഒരുമിപ്പിച്ച് നിര്‍ത്തുന്നതിന് അവര്‍ അതിശയകരമായ പ്രവര്‍ത്തനമാണ് നടത്തിയത്.
നന്ദി. വളരെയധികം നന്ദി.
***
(Release ID: 1711694)
Visitor Counter : 246
Read this release in:
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu