പ്രധാനമന്ത്രിയുടെ ഓഫീസ്
റെയ്‌സീന ഡയലോഗ് -2021
Posted On:
13 APR 2021 10:25PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റെയ്‌സീന ഡയലോഗിന്റെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥികളായ റുവാണ്ട പ്രസിഡന്റ് പോൾ കഗാമെ, ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സൻ എന്നിവരോടൊപ്പം വെർച്വൽ ഫോർമാറ്റിലൂടെ വീഡിയോ അഭിസംബോധന നടത്തി.
വിദേശകാര്യ മന്ത്രാലയവും ഒബ്സർവർ റിസർച്ച് ഫൗ ണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച റെയ്‌സീന ഡയലോഗിന്റെ ആറാം പതിപ്പ് 2021 ഏപ്രിൽ 13 മുതൽ 16 വരെ വെർച്വലായി ൽ നടക്കും. "# വൈറൽ വേൾഡ്:പൊട്ടിപ്പുറപ്പെടലുകൾ , വേറിട്ട് നിൽക്കൽ , നിയന്ത്രണം കൈവിടൽ " എന്നതാണ് 2021 പതിപ്പിന്റെ പ്രമേയം.
ഒരു വർഷത്തിലേറെയായി ലോകത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ മനുഷ്യ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷത്തിലാണ് റെയ്‌സീന സംഭാഷണത്തിന്റെ ഇപ്പോഴത്തെ പതിപ്പ് നടക്കുന്നതെന്ന് പ്രധാനമന്ത്രി മോദി നിരീക്ഷിച്ചു. നിലവിലെ സാഹചര്യത്തിൽ പ്രസക്തമായ ചില ചോദ്യങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്താൻ പ്രധാനമന്ത്രി ആഗോള സമൂഹത്തോട് ആവശ്യപ്പെട്ടു.
രോഗലക്ഷണങ്ങൾ മാത്രമല്ല, അടിസ്ഥാന കാരണങ്ങളും പരിഹരിക്കുന്നതിന് ആഗോള സംവിധാനങ്ങൾ സ്വയം പൊരുത്തപ്പെടണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. നമ്മുടെ ചിന്തകളുടെയും പ്രവർത്തനങ്ങളുടെയും കേന്ദ്രത്തിൽ മാനവികത നിലനിർത്തണമെന്നും ഇന്നത്തെ പ്രശ്‌നങ്ങളെയും നാളെയുടെ വെല്ലുവിളികളെയും അഭിസംബോധന ചെയ്യുന്ന സംവിധാനങ്ങൾ സൃഷ്ടിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ആഭ്യന്തരമായും മറ്റ് രാജ്യങ്ങൾക്കുള്ള സഹായത്തിന്റെ രൂപത്തിലും മഹാമാരിയോടുള്ള ഇന്ത്യയുടെ പ്രതികരണ ശ്രമങ്ങളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. മഹാമാരി ഉയർത്തുന്ന വൈവിധ്യമാർന്ന വെല്ലുവിളികളെ നേരിടാൻ സംയുക്ത ശ്രമങ്ങൾ നടത്തണമെന്നും ആഗോള നന്മയ്ക്കായി ഇന്ത്യ അതിന്റെ ശക്തി പങ്കിടുമെന്നും അദ്ദേഹം ആവർത്തിച്ചു.
***
(Release ID: 1711672)
Visitor Counter : 241
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada