ആഭ്യന്തരകാര്യ മന്ത്രാലയം

നാഗ സംഘടനകളുമായുള്ള വെടിനിർത്തൽ കരാറുകൾ നീട്ടി

Posted On: 12 APR 2021 4:32PM by PIB Thiruvananthpuram


ന്യൂഡൽഹി , ഏപ്രിൽ 12,2021കേന്ദ്ര സർക്കാരും നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് / എൻ‌കെ (എൻ‌എസ്‌സി‌എൻ / എൻ‌കെ), നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് / റിഫോമേഷൻ (എൻ‌എസ്‌സി‌എൻ / ആർ), നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് / കെ-ഖാംഗോ (എൻ‌എസ്‌സി‌എൻ / കെ -ഖാംഗോ) എന്നീ നാഗ സംഘടനകളുമായാണ് വെടിനിർത്തൽ കരാറുകൾ നിലവിലുള്ളത്.

എൻ‌എസ്‌സി‌എൻ / എൻ‌കെ, എൻ‌എസ്‌സി‌എൻ / ആർ എന്നിവയുമായുള്ള വെടിനിർത്തൽ കരാറുകൾ 2021 ഏപ്രിൽ 28 മുതൽ 2022 ഏപ്രിൽ 27 വരെ ഒരു വർഷത്തേക്കും  എൻ‌എസ്‌സി‌എൻ / കെ -ഖാംഗോയുമായുള്ള  വെടിനിർത്തൽ കരാർ 2021 ഏപ്രിൽ 18 മുതൽ 2022 ഏപ്രിൽ 17 വരെയുമാണ് നീട്ടാൻ തീരുമാനിച്ചത്. നീട്ടിക്കൊണ്ടുള്ള കരാറുകൾ 2021 ഏപ്രിൽ 12 ന് ഒപ്പുവച്ചു..  
 
IE/SKY
 
 
*****


(Release ID: 1711196) Visitor Counter : 236