പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യ-നെതര്‍ലാന്റ്‌സ് വെര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 09 APR 2021 7:32PM by PIB Thiruvananthpuram

ശ്രേഷ്ഠരേ,

 നിങ്ങളുടെ ചിന്തകള്‍ പങ്കിട്ടതിന് ആശംസകളും നന്ദിയും അറിയിക്കുന്നു.

 താങ്കളുടെ നേതൃത്വത്തില്‍ താങ്കളുടെ പാര്‍ട്ടി തുടര്‍ച്ചയായ നാലാമത്തെ വലിയ വിജയം നേടിയിരിക്കുന്നു. അതിന്റെ പേരില്‍ ഞാന്‍ നിങ്ങളെ ഉടന്‍ തന്നെ ട്വിറ്ററില്‍ അഭിനന്ദിച്ചു, എന്നാല്‍ ഇന്ന് നമ്മള്‍ ഈ മാധ്യമത്തില്‍ കണ്ടുമുട്ടുന്നതിനാല്‍, നിങ്ങളെ വീണ്ടും അഭിനന്ദിക്കാനും നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരാനും ഈ അവസരം വിനിയോഗിക്കുന്നു.

 ശ്രേഷ്ഠരേ,

 നമ്മുടെ ബന്ധങ്ങള്‍ ജനാധിപത്യം, നിയമവാഴ്ച തുടങ്ങിയ പങ്കിട്ട മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. കാലാവസ്ഥാ വ്യതിയാനം, ഭീകരവാദം, മഹാമാരി തുടങ്ങിയ ആഗോള വെല്ലുവിളികളോടുള്ള നമ്മുടെ സമീപനവും ഒന്നുതന്നെയാണ്.  ഇന്തോ-പസഫിക് റിസിലിയെന്റ് സപ്ലൈ ചെയിനുകള്‍, ഗ്ലോബല്‍ ഡിജിറ്റല്‍ ഗവേണന്‍സ് തുടങ്ങിയ പുതിയ മേഖലകളെക്കുറിച്ചുള്ള നമ്മുടെ ചിന്തകളിലും സംയോജനം ഉയര്‍ന്നുവരുന്നു.  ഇന്ന്, ജലത്തെക്കുറിച്ചുള്ള നമ്മുടെ തന്ത്രപരമായ പങ്കാളിത്തവുമായുള്ള ഈ ബന്ധത്തിന് നാം ഒരു പുതിയ മാനം നല്‍കും. നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു അതിവേഗ സംവിധാനം സ്ഥാപിക്കുന്നത് നമ്മുടെ ശക്തമായ സാമ്പത്തിക സഹകരണത്തിന് പുതിയ ആക്കം കൂട്ടും.  കൊവിഡിന് ശേഷമുള്ള കാലഘട്ടത്തില്‍ നമ്മെപ്പോലെ സമാന ചിന്താഗതിക്കാരായ രാജ്യങ്ങള്‍ക്ക് പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കാന്‍ നിരവധി പുതിയ അവസരങ്ങള്‍ തുറക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

 ശ്രേഷ്ഠരേ,

 2019 ല്‍ അങ്ങയുടെ ഇന്ത്യ സന്ദര്‍ശനം ഇന്ത്യ-നെതര്‍ലാന്റ് സ്  ബന്ധത്തിന് ഉത്തേജനം നല്‍കി.  ഇന്നത്തെ യോഗം നമ്മുടെ വെര്‍ച്വല്‍ ഉച്ചകോടി ബന്ധങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരും എന്ന് ഞാന്‍ വിശ്വസിക്കുന്നു.

 ശ്രേഷ്ഠരേ,

 ഇന്ത്യന്‍ പ്രവാസികളെക്കുറിച്ച് നിങ്ങള്‍ സൂചിപ്പിച്ചതുപോലെ, ഇന്ത്യന്‍ വംശജരായ ധാരാളം ആളുകള്‍ യൂറോപ്പില്‍ താമസിക്കുന്നുണ്ടെന്നത് സത്യമാണ്.ഈ കൊറോണ കാലഘട്ടത്തില്‍, ഈ മഹാമാരിയില്‍ നിങ്ങള്‍ അവരോട് കാണിച്ച കരുതലിനും പരിഗണനയ്ക്കും നന്ദി അറിയിക്കുന്നു. യൂറോപ്യന്‍ യൂണിയനുമായുള്ള ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി, കോപ് 26 എന്നിവയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അവസരവും നമുക്ക് ലഭിക്കും.

 

***
 



(Release ID: 1710901) Visitor Counter : 146