ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് 9.80 കോടിയിലധികം ഡോസ് വാക്സിൻ  നൽകി; കഴിഞ്ഞ 24 മണിക്കൂറിൽ 34 ലക്ഷത്തിലധികം വാക്സിൻ ഡോസ് നൽകി.

Posted On: 10 APR 2021 11:56AM by PIB Thiruvananthpuram



ന്യൂഡൽഹി, ഏപ്രിൽ,10,2021


രാജ്യവ്യാപകമായി ആകെ 9.80 കോടിയിലധികം  കോവിഡ് 19 വാക്സിൻ ഡോസുകൾ ഇന്ന്  വരെ നൽകി.ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം  14,75,410 സെഷനുകളിലായി  9,80,75,160 വാക്സിൻ ഡോസ് വിതരണം ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിൽ 34 ലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകി.


 രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള വർധന തുടരുന്നു  24 മണിക്കൂറിൽ 1,45,384 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

        മഹാരാഷ്ട്ര, ചത്തീസ്ഗഡ്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി മധ്യപ്രദേശ്,തമിഴ്നാട് കേരളം, രാജസ്ഥാൻ, ഗുജറാത്ത് ,എന്നീ 10 സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. പുതിയ രോഗികളുടെ 82.82 ശതമാനവും ഈ സംസ്ഥാനങ്ങളിൽനിന്നും  .

  മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ - 58,993. ചത്തീസ്ഗഡിൽ  11,447 പേർക്കും ഉത്തർപ്രദേശിൽ  9587 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 10,46,631 ആയി. ഇത് രാജ്യത്ത് ആകെ  രോഗികളുടെ എണ്ണത്തിന്റെ 7.93%ആണ് .  കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ  67,023 പേരുടെ കുറവ് രേഖപ്പെടുത്തി.


മഹാരാഷ്ട്ര, ഛത്തീസ്ഗഡ് കർണാടകം, കേരളം ഉത്തർപ്രദേശ്   എന്നീ 5 സംസ്ഥാനങ്ങളിലാണ് രാജ്യത്ത് നിലവിൽ ചികിത്സയിലുള്ള രോഗികളുടെ 72.23%വും. മഹാരാഷ്ട്രയിൽ മാത്രം  രാജ്യത്ത് ചികിത്സയിൽ ഉള്ള ആകെ രോഗികളുടെ 51.23% രോഗികൾ.


       രാജ്യത്ത് ഇതുവര 1,19,90,859 പേർ രോഗ മുക്തരായി. 90.80%ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 77,567പേർ രോഗ മുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിൽ  794 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 86.78ശതമാനവും 10 സംസ്ഥാനങ്ങളിൽ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം- 301. ഛത്തീസ്ഗഡിൽ 91 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.



***

 
 

(Release ID: 1710857)