പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യയും നെതര്‍ലാന്റ്‌സും തമ്മില്‍ വെര്‍ച്ച്വല്‍ ഉച്ചകോടി നടന്നു

Posted On: 09 APR 2021 9:46PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയൂം നെതര്‍ലന്റിസിന്റെ പ്രധാനമന്ത്രി ഹിസ് എക്‌സലന്‍സി മാര്‍ക്ക് റൂട്ടും തമ്മില്‍ ഇന്ന് വെര്‍ച്ച്വല്‍ ഉച്ചകോടി നടന്നു. 2021 മാര്‍ച്ചില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി റൂട്ട് പങ്കെടുക്കുന്ന ആദ്യത്തെ ഉന്നതതല ഉച്ചകോടിയാണിത്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനും തുടര്‍ച്ചയായി നാലാംതവണ നെതര്‍ലന്റ്‌സിന്റെ പ്രധാനമന്ത്രിയായതിനും പ്രധാനമന്ത്രി റൂട്ടിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.


ജനാധിപത്യത്തിന്റെ പങ്കാളിത്ത മുല്യങ്ങളാലും നിയമവാഴ്ചയാലും മനുഷ്യാവകാശത്തിലുള്ള ബഹുമാനത്താലും ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദ കെട്ടുപാടുകളാലും പരിപോഷിപ്പിക്കപ്പെട്ടിട്ടുള്ള ശക്തവും സുസ്ഥിരവുമായ ബന്ധമാണ് ഇന്ത്യയും നെതര്‍ലന്റസും തമ്മിലുള്ളത്.


ഉച്ചകോടിയില്‍ ഇരു നേതാക്കളും ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ ശ്രേണികളേയും കുറിച്ച് വിശദമായി അവലോകനം ചെയ്യുകയും വ്യാപരവും സാമ്പത്തികവും, ജലപരിപാലനം, കാര്‍ഷികമേഖല, സ്മാര്‍ട്ട് സിറ്റികള്‍, ശാസ്ത്രവും സാങ്കേതികവിദ്യയും ആരോഗ്യപരിപാലനവും ബഹിരാകാശവും എന്നീ മോലകളില്‍ ബന്ധങ്ങള്‍ കുടുതല്‍ വിശാലമാക്കുന്നതിനും വൈവിദ്ധ്യവല്‍ക്കരിക്കുന്നതിനുമുള്ള വീക്ഷണങ്ങള്‍ കൈമാറുകയും ചെയ്തു.
ജലവുമായി ബന്ധപ്പെട്ട മേഖലയിലെ ഇന്തോ-ഡച്ച് സഹകരണം കൂടുതല്‍ ആഴത്തിലുള്ളതാക്കുന്നതിനും സംയുക്ത ജലമേഖലയിലെ സംയുക്ത കര്‍മ്മ ഗ്രൂപ്പിനെ മന്ത്രതലത്തിലേക്ക് ഉയര്‍ത്തികൊണ്ടുവരുന്നതിനുമായി ഒരു 'തന്ത്രപരമായ ജല പങ്കാളിത്തം' ആരംഭിക്കുന്നതിനും രണ്ടു പ്രധാനമന്ത്രിമാരും സമ്മതിച്ചു.


കാലാവസ്ഥാ വ്യതിയാനം, ഭീകരവാദത്തിനെതിരെയും കോവിഡ്-19 മഹാമാരിക്കുമെതിരായ പോരാട്ടം തുടങ്ങി പ്രാദേശികവും ആഗോളതലവുമായ വെല്ലുവിളികളിലെ തങ്ങളുടെ വീക്ഷണങ്ങള്‍ ഇരുനേതാക്കളൂം പങ്കുവയ്ക്കുകയും ഇന്തോ-പസഫിക്, പ്രതിരോധത്തിനും പൂര്‍വ്വസ്ഥിതിപ്രാപിക്കുന്നതിനും സാധിക്കുന്ന വിതരണശൃംഖലകള്‍ (റസീലിയന്റ് സപ്ലൈ ചെയിന്‍സ്), ആഗോള ഡിജിറ്റല്‍ ഭരണസംവിധാനം തുടങ്ങി പുതുതായി കേന്ദ്രീകൃതമായി ഉയര്‍ന്നവരുന്ന സംവിധാനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന് സമ്മതിക്കുകയും ചെയ്തു.


ആഗോള സൗരോര്‍ജ്ജ കൂട്ടായ്മയ്ക്കും (ഐ.എസ്.എ) ദുരന്തപ്രതിരോധ പശ്ചാത്തല സൗകര്യ കൂട്ടുകെട്ടി (സി.ഡി.ആര്‍.ഐ)നും നല്‍കുന്ന പിന്തുണയ്ക്ക്


പ്രധാനമന്ത്രി മോദി നെതര്‍ലന്റിസിന് നന്ദിരേഖപ്പെടുത്തി. നെതല്‍ലന്റ്‌സിന്റെ ഇന്തോ-പസഫിക് നയത്തേയും ഇന്ത്യയ്ക്ക് ജി 20ന്റെ അദ്ധ്യക്ഷസ്ഥാനം ലഭിക്കുന്ന 2023ല്‍ അതുമായി സഹകരിക്കാനുള്ള അവരുടെ താല്‍പര്യത്തേയും പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു.


അന്താരാഷ്ട്ര സമാധാനവും സ്ഥിരതയും അഭിവൃദ്ധിയും ഉറപ്പാക്കുന്നതിനായി നിയമാധിഷ്ഠിതമായ ബഹുതല സംവിധാനത്തിനുള്ള പ്രതിജ്ഞാബദ്ധതയും ഇന്ത്യയും യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും തമ്മില്‍ 2021 മേയില്‍ പോര്‍ച്ചുഗലിലെ പോര്‍ട്ടോയില്‍ നടക്കുന്ന വിജയകരമായ കൂടികാഴ്ചയ്ക്കായി ഉറ്റുനോക്കുന്നുവെന്നും ഇരു നേതാക്കളും അറിയിച്ചു.

 

***



(Release ID: 1710826) Visitor Counter : 201