ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്ത് 8.7 കോടിയിലധികം കോവിഡ് വാക്സിൻ ഡോസ് നൽകി.
കഴിഞ്ഞ 24 മണിക്കൂറിൽ മുപ്പത്തി മൂന്നു ലക്ഷത്തിലധികം കോവിഡ് വാക്സിൻ ഡോസ് നൽകി.
അമേരിക്കയെ പിന്തള്ളി, ലോകത്ത് ഏറ്റവും വേഗത്തിൽ വാക്സിൻ നൽകുന്ന രാജ്യമായി ഇന്ത്യ
8 സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകളിൽ വർധന .
രാജ്യത്ത് കോവിഡ് 19 കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ആയി കേന്ദ്രം നിരന്തരം ബന്ധപ്പെട്ട് വരുന്നു.
Posted On:
07 APR 2021 11:46AM by PIB Thiruvananthpuram
രാജ്യവ്യാപകമായി ആകെ 8.70 കോടിയിലധികം കോവിഡ് 19 വാക്സിൻ ഡോസുകൾ ഇന്ന് വരെ നൽകി.
ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 13,32,130 സെഷനുകളിലായി 8,70,77,474 വാക്സിൻ ഡോസ് വിതരണം ചെയ്തു.
ഇതിൽ 89,63,724 ആരോഗ്യപ്രവർത്തകർ (ഒന്നാം ഡോസ്), 53,94,913 ആരോഗ്യപ്രവർത്തകർ (രണ്ടാം ഡോസ് ),97,36,629 മുന്നണിപ്പോരാളികൾ (ഒന്നാം ഡോസ് ), 43,12,826 മുന്നണി പ്രവർത്തകർ (രണ്ടാം ഡോസ്), 45-60പ്രായമുള്ളവർ 2,18,60,709 പേർ (ആദ്യ ഡോസ് ),4,31,933( രണ്ടാം ഡോസ് ),60 വയസ്സിനു മുകളിൽ പ്രായമുള്ള 3,53,75,953( ആദ്യ ഡോസ്),10,00,787( (രണ്ടാം ഡോസ്) ഗുണഭോക്താക്കൾ എന്നിവർ ഉൾപ്പെടുന്നു.
വാക്സിനേഷൻ യജ്ഞത്തിന്റെ 81-മത്ദിവസം (ഏപ്രിൽ 6) 33,37,601 ഡോസ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 30,08,087 ഗുണഭോക്താക്കൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു.41,396 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.
മറ്റൊരു നിർണായക നേട്ടത്തിൽ, പ്രതിദിനം ശരാശരി 30,93,861 ഡോസുകൾ എന്നതോതിൽ, അമേരിക്കയെ പിന്തള്ളി, ഇന്ത്യ ലോകത്തെ ഏറ്റവും വേഗത്തിൽ വാക്സിൻ നൽകുന്ന രാജ്യമായി മാറി .
കഴിഞ്ഞ 24 മണിക്കൂറിൽ 1,15,736 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു
മഹാരാഷ്ട്ര, ചത്തീസ്ഗഡ്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ്, തമിഴ്നാട്, കേരളം എന്നീ 8 സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. പുതിയ രോഗികളുടെ 80.70 ശതമാനവും ഈ സംസ്ഥാനങ്ങളിൽനിന്നും .
. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ - 55,469. ചത്തീസ്ഗഡിൽ 9921 പേർക്കും കർണാടകയിൽ 6150 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 8.4 ശതമാനം.
ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 8,43,473 ആയി ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 6.59%ആണ് . കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ 55,250 പേരുടെ കുറവ് രേഖപ്പെടുത്തി. മഹാരാഷ്ട്ര, ഛത്തീസ്ഗഡ് കർണാടകം കേരളം ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിലവിൽ ചികിത്സയിലുള്ള രോഗികളുടെ 74.5%. ഇതിൽ മഹാരാഷ്ട്രയിൽ മാത്രം 56.17% രോഗികൾ.
കേന്ദ്ര ഗവൺമെന്റ് എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ആയി, പ്രത്യേകിച്ചും പ്രതിദിന രോഗികളുടെ എണ്ണവും ചികിത്സയിൽ ഉള്ളവരുടെ എണ്ണവും കൂടുതലുള്ളവയുമായി നിരന്തരം സമ്പർക്കത്തിൽ. രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും വാക്സിനേഷൻ നടപടികളും വിലയിരുത്തുന്നതിന് ഏപ്രിൽ നാലിന് പ്രധാനമന്ത്രി അധ്യക്ഷനായി ഉന്നതതലയോഗം ചേർന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കൂടുതലും മരണസംഖ്യ കൂടുതലുമുള്ള 11 സംസ്ഥാനങ്ങൾ /കേന്ദ്ര ഭരണ പ്രദേശങ്ങളും ആയി ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം വീഡിയോ കോൺഫറൻസിലൂടെ ചേർന്നു. ഏപ്രിൽ 2 വെള്ളിയാഴ്ച,ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ, കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിദിന കോവിഡ്കേസുകളുടെ എണ്ണം കൂടുതലും മരണസംഖ്യ കൂടുതലുള്ളതുമായ 11സംസ്ഥാനങ്ങൾ /കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ചീഫ്സെക്രട്ടറിമാർ,ഡിജിപി മാർ,ആരോഗ്യ സെക്രട്ടറിമാർ എന്നിവരുമായി യോഗം ചേർന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറി, എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സെക്രട്ടറിമാരും ആയി നിരന്തരം അവലോകന യോഗങ്ങൾ ചേരുന്നുണ്ട്. കോവിഡ് നിയന്ത്രണ നടപടികളെ സഹായിക്കുന്നതിന് കേന്ദ്രം, മഹാരാഷ്ട്ര, പഞ്ചാബ് ചത്തീസ്ഗഡ് എന്നിവിടങ്ങളിലേക്ക് 50 ഉന്നതതല സംഘത്തെ അയച്ചിട്ടുണ്ട് . സംഘം 3- 5 ദിവസം സംസ്ഥാനങ്ങളിൽ തുടരും .
രാജ്യത്ത് ഇതുവര 1,17,92,135 പേർ രോഗ മുക്തരായി. 92.11%ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 59,856 പേർ രോഗ മുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിൽ 630 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 84.44 ശതമാനവും 8 സംസ്ഥാനങ്ങളിൽ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം- 297. പഞ്ചാബിൽ 61 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.
മരണ നിരക്ക് കുറഞ്ഞു 1.30 ശതമാനമായി.
കഴിഞ്ഞ 24 മണിക്കൂറിൽ 11 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒഡിഷ , ലഡാക്ക് , ലക്ഷദ്വീപ്, നാഗാലാൻഡ് മേഘാലയ, സിക്കിം ,മണിപ്പൂർ, ദാദ്ര& നഗർ ഹവേലി, ദാമൻ& ദിയു, മിസോറം ,ആന്തമാൻ & നികോബാർ ദ്വീപ്, അരുണാചൽപ്രദേശ് എന്നിവയാണവ.
(Release ID: 1710126)
Visitor Counter : 401
Read this release in:
Urdu
,
English
,
Marathi
,
Hindi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu