ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്ത് 5 കോടിയിലധികം കോവിഡ് വാക്സിൻ ഡോസ് നൽകി.
കഴിഞ്ഞ 24 മണിക്കൂറിൽ ഇരുപത്തി മൂന്നു ലക്ഷത്തിലധികം കോവിഡ് വാക്സിൻ ഡോസ് നൽകി
മഹാരാഷ്ട്ര,പഞ്ചാബ്, കർണാടക, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകളിൽ വർധന .
प्रविष्टि तिथि:
24 MAR 2021 11:04AM by PIB Thiruvananthpuram
കോവിഡ് 19 ന് എതിരായ ആഗോള പോരാട്ടത്തിൽ ഇന്ത്യ മറ്റൊരു നിർണായക നേട്ടം കൈവരിച്ചു.രാജ്യവ്യാപകമായി 5 കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകൾ ആണ് നൽകിയത്.
ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 8,23,046 സെഷനുകളിലായി 5,08,41,286 വാക്സിൻ ഡോസ് വിതരണം ചെയ്തു.
ഇതിൽ 79,17,521 ആരോഗ്യപ്രവർത്തകർ (ഒന്നാം ഡോസ്), 50,20,695 ആരോഗ്യപ്രവർത്തകർ (രണ്ടാം ഡോസ് ),83,62,065 മുന്നണിപ്പോരാളികൾ (ഒന്നാം ഡോസ് ),30,88,639 മുന്നണി പ്രവർത്തകർ (രണ്ടാം ഡോസ്), 45 വയസ്സിനു മുകളിൽ പ്രായമുള്ള നിശ്ചിത രോഗങ്ങളുള്ള 47,01,894 പേർ (ആദ്യ ഡോസ് ),60 വയസ്സിനു മുകളിൽ പ്രായമുള്ള 2,17,50,472 ഗുണഭോക്താക്കൾ എന്നിവർ ഉൾപ്പെടുന്നു.
വാക്സിനേഷൻ യജ്ഞത്തിന്റെ 67-മത്ദിവസം (മാർച്ച് 23) 23,46,692 ഡോസ് വാക്സിൻ വിതരണം ചെയ്തു. . ഇതിൽ 21,00,799 ഗുണഭോക്താക്കൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു.2,45,893 ആരോഗ്യപ്രവർത്തകരും മുന്നണിപ്പോരാളികളും രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. ഇതുവരെ നൽകിയ വാക്സിൻ ഡോസുകളിൽ 60 ശതമാനവും എട്ട് സംസ്ഥാനങ്ങളിൽ.
മഹാരാഷ്ട്ര,പഞ്ചാബ്, കർണാടക,ഗുജറാത്ത്, ഛത്തീസ് ഗഡ് എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. പുതിയ കേസുകളിൽ 77.44 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്ന് . കഴിഞ്ഞ 24 മണിക്കൂറിൽ 47,262 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിന്റെ 81.65 ശതമാനവും 6 സംസ്ഥാനങ്ങളിൽ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ - 28,699. പഞ്ചാബിൽ 2254 പേർക്കും കർണാടകയിൽ 2010 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു.
എട്ട് സംസ്ഥാനങ്ങളിൽ പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് ദേശീയ ശരാശരിയേക്കാൾ(4.11%) കൂടുതൽ. മഹാരാഷ്ട്രയിലാണ് ഏറ്റവും ഉയർന്ന പ്രതിവാര പോസിറ്റിവിറ്റി നിരക്ക് - 20.53%.
ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 3,68,457ആയി. ഇത് ആകെ രോഗികളുടെ 3.14 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ 23,080 പേരുടെ കുറവ് രേഖപ്പെടുത്തി.
രാജ്യത്ത് ഇതുവരെ 1,12,05,160 പേർ രോഗ മുക്തരായി.95.49%ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 23,907 പേർ രോഗ മുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിൽ 275 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 83.27 ശതമാനവും 6 സംസ്ഥാനങ്ങളിൽ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം- 132. പഞ്ചാബിൽ 53, ചത്തിസ്ഗഡിൽ 20 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിൽ 12 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒഡിഷ , ലക്ഷദ്വീപ്, സിക്കിം, ലഡാക്ക്,മണിപ്പൂർ,ദാദ്ര& നഗർ ഹവേലി, ദാമൻ& ദിയു,മേഘാലയ, ത്രിപുര, നാഗാലാൻഡ്, മിസോറം,ആന്തമാൻ&നികോബാർ ദ്വീപ്,അരുണാചൽപ്രദേശ് എന്നിവയാണവ.
***
(रिलीज़ आईडी: 1707303)
आगंतुक पटल : 313
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu