ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
മഹാരാഷ്ട്ര,പഞ്ചാബ്, കർണാടക, ഗുജറാത്ത്, ഛത്തീസ്‌ഗഢ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകളിൽ വർദ്ധനവ്
Posted On:
23 MAR 2021 11:40AM by PIB Thiruvananthpuram
ന്യൂഡൽഹി , മാർച്ച് 23, 2021
മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, ഛത്തീസ്‌ഗഡ് , തമിഴ്നാട് എന്നീ ആറ് സംസ്ഥാനങ്ങളിൽ ദിനം പ്രതിയുള്ള പുതിയ കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കേസുകളിൽ (40,715 ) 80.90% ഇവിടെനിന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് .
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് -24,645 (60.53%). പഞ്ചാബിൽ 2,299 പേർക്കുംഗുജറാത്തിൽ 1,640 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി പകുതിയോടെ ഇന്ത്യയിലെ മൊത്തം ആക്റ്റീവ് കേസുകൾ ഏറ്റവും താഴ്ന്ന നിലയിലെത്തിയ ശേഷം ഇപ്പോൾ ഉയരുകയാണ്. ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 3.45 (3,45,377) ലക്ഷം ആയി . കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ 10, 731 പേരുടെ കുറവ് രേഖപ്പെടുത്തി.
രാജ്യത്തെ മൊത്തം സജീവ കേസുകളിൽ 75.15 ശതമാനവും മഹാരാഷ്ട്ര, കേരളം, പഞ്ചാബ് എന്നീ
മൂന്ന് സംസ്ഥാനങ്ങളിൽ നിന്നും ആണ്
ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 7,84,612 സെഷനുകളിലായി 4.8 കോടി (4,84,94,594 ) വാക്സിൻ ഡോസ് വിതരണം ചെയ്തു.
വാക്സിനേഷൻ യജ്ഞത്തിന്റെ 66 -മത്ദിവസം (മാർച്ച് 22 ) 32 ലക്ഷത്തിൽ അധികം (32,53,095) ഡോസ് വാക്സിൻ വിതരണം ചെയ്തു
രാജ്യത്ത് ഇതുവരെ 1,11,81,253 പേർ രോഗ മുക്തരായി.95.67% ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 29,785 പേർ രോഗ മുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിൽ 199 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 80.4 ശതമാനവും 6 സംസ്ഥാനങ്ങളിൽ നിന്ന്. മഹാരാഷ്ട്രയിലും പഞ്ചാബിലും 58 മരണങ്ങളും കേരളം, ഛത്തിസ്ഗഢ് എന്നിവിടങ്ങളിൽ 12 ഉം വീതം മരണങ്ങൾ റിപ്പോർട്ട് ചെയ്തു
IE/SKY
(Release ID: 1706871)
Visitor Counter : 245
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu