ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

മഹാരാഷ്ട്ര,പഞ്ചാബ്, കർണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ 80 ശതമാനവും.


രാജ്യമെമ്പാടും 4.5 കോടി ഡോസ് വാക്സിൻ നൽകി.

മരണ നിരക്ക് 1.37 ശതമാനമായി കുറഞ്ഞു.

Posted On: 22 MAR 2021 11:12AM by PIB Thiruvananthpuram

 മഹാരാഷ്ട്ര,പഞ്ചാബ്, കർണാടക,ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്ത  പുതിയ കേസുകളിൽ 80.5 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്ന് .  കഴിഞ്ഞ 24 മണിക്കൂറിൽ 46,951 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിന്റെ 84.49 ശതമാനവും മഹാരാഷ്ട്ര, പഞ്ചാബ്, കേരളം, കർണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ 6 സംസ്ഥാനങ്ങളിൽ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ -30,535(65.03%). പഞ്ചാബിൽ 2644 പേർക്കും കേരളത്തിൽ 1875 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു.

 

 ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 3,34,646 ആയി. ഇത് ആകെ രോഗികളുടെ 2.87 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ  25,559 പേരുടെ കുറവ് രേഖപ്പെടുത്തി.

 

 പ്രതിദിന സ്ഥിരീകരണ നിരക്ക് ( ഏഴു ദിവസത്തെ ശരാശരി ) 3.70% ആണ്.

 എട്ട് സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതൽ.

 

 രാജ്യവ്യാപകമായി 4.5 കോടി വാക്സിനേഷൻ ഡോസുകൾ ആണ് നൽകിയത്.  

 

 

ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 7,33,597 സെഷനുകളിലായി  4.50 കോടി (4,50,65,998)വാക്സിൻ ഡോസ് വിതരണം ചെയ്തു.

 

ഇതിൽ 77,86,205 ആരോഗ്യപ്രവർത്തകർ (ഒന്നാം ഡോസ്), 48,81,954 ആരോഗ്യപ്രവർത്തകർ (രണ്ടാം ഡോസ് ),80,95,711 മുന്നണിപ്പോരാളികൾ (ഒന്നാം ഡോസ് ),26,09,742 മുന്നണി പ്രവർത്തകർ (രണ്ടാം ഡോസ്), 45 വയസ്സിനു മുകളിൽ പ്രായമുള്ള നിശ്ചിത രോഗങ്ങളുള്ള 37,21,455 പേർ (ആദ്യ ഡോസ് ),60 വയസ്സിനു മുകളിൽ പ്രായമുള്ള 1,79,70,931 ഗുണഭോക്താക്കൾ എന്നിവർ ഉൾപ്പെടുന്നു.

 

വാക്സിനേഷൻ യജ്ഞത്തിന്റെ 65-മത്ദിവസം (മാർച്ച്‌ 21) 4,62,157 ഡോസ് വാക്സിൻ വിതരണം ചെയ്തു. ഞായറാഴ്ച ആയതിനാൽ പല സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വാക്സിനേഷൻ ഉണ്ടായിരുന്നില്ല. ഇതിൽ 8,459 സെഷനുകളിലായി 4,49,115 ഗുണഭോക്താക്കൾ ആദ്യ ഡോസ്  വാക്സിൻ സ്വീകരിച്ചു.13,042 ആരോഗ്യപ്രവർത്തകരും മുന്നണിപ്പോരാളികളും രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.

 

 രാജ്യത്ത് ഇതുവരെ 1,11,51,468 പേർ രോഗ മുക്തരായി.95.75%ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 21,180 പേർ രോഗ മുക്തരായി.

 

കഴിഞ്ഞ 24 മണിക്കൂറിൽ  212 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 85.85 ശതമാനവും 6 സംസ്ഥാനങ്ങളിൽ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം- 99. പഞ്ചാബിൽ 44, കേരളത്തിൽ 13 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.

 മരണനിരക്ക് തുടർച്ചയായി കുറഞ്ഞ് 1.37 ശതമാനമായി.

 

കഴിഞ്ഞ 24 മണിക്കൂറിൽ 14 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഒരു   കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. ആന്ധ്ര പ്രദേശ്,ആസാം, ഉത്തരാഖണ്ഡ്, ലക്ഷദ്വീപ്, സിക്കിം, ലഡാക്ക്, ദാദ്ര& നഗർ ഹവേലി, ദാമൻ& ദിയു,മേഘാലയ, ത്രിപുര, നാഗാലാൻഡ്, മിസോറം,ആന്തമാൻ&നികോബാർ ദ്വീപ്,അരുണാചൽപ്രദേശ് എന്നിവയാണവ

 

***



(Release ID: 1706825) Visitor Counter : 173