ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകളിൽ 77.7 ശതമാനവും മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ  

Posted On: 21 MAR 2021 12:09PM by PIB Thiruvananthpuram

 

 

രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നുകഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകളിൽ 77.7 ശതമാനവും മഹാരാഷ്ട്രപഞ്ചാബ്കർണാടകഗുജറാത്ത്മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്.

 

കഴിഞ്ഞ 24 മണിക്കൂറിൽ 43,846 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തുഇതിൽ 83.14% ആറ് സംസ്ഥാനങ്ങളിലാണ്മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ - 27,126. പഞ്ചാബിൽ 2578 പേർക്കും, കേരളത്തിൽ 2078 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു.

 

ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്ക് പ്രകാരം 7,25,138 സെഷനുകളിലായി 4.4 കോടി (4,46,03,841) വാക്സിൻ ഡോസുകൾ വിതരണം ചെയ്തുവാക്സിനേഷൻ യജ്ഞത്തിന്റെ 64-മത് ദിവസം (മാർച്ച്‌ 20, 2021) 25 ലക്ഷത്തിലധികം (25,40,449) വാക്സിൻ ഡോസുകൾ നൽകി.

 

ഇന്ന് രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ ആകെ എണ്ണം 3.09 ലക്ഷം (3,09,087) ആണ്കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിലുള്ളവരുടെ ആകെ എണ്ണത്തിൽ 20,693 കുറവുണ്ടായി.

 

അതേസമയം രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 1,11,30,288 ആണ്. 95.96% ആണ് ദേശീയതലത്തിലെ രോഗമുക്തി നിരക്ക്കഴിഞ്ഞ 24 മണിക്കൂറിൽ 22,956 പേർ രോഗ മുക്തരായി.

 

കഴിഞ്ഞ 24 മണിക്കൂറിൽ 197 മരണം റിപ്പോർട്ട് ചെയ്തുഇതിൽ, 86.8%, 6 സംസ്ഥാനങ്ങളിൽ നിന്നാണ്മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം മരണം രേഖപ്പെടുത്തിയത് - 92. പഞ്ചാബിൽ 38-ഉംകേരളത്തിൽ 15 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

 

 
 
 
 
 
ReplyReply to allForward


(Release ID: 1706533) Visitor Counter : 192