രാഷ്ട്രപതിയുടെ കാര്യാലയം
നാല് രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ രാഷ്ട്രപതിക്ക് യോഗ്യതാ പത്രങ്ങൾ വീഡിയോ കോൺഫറൻസിലൂടെ സമർപ്പിച്ചു
Posted On:
18 MAR 2021 1:48PM by PIB Thiruvananthpuram
ന്യൂഡൽഹി , മാർച്ച് 18 ,2021
രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് നാല് രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ യോഗ്യതാ പത്രങ്ങൾ വെർച്യുൽ ചടങ്ങിലൂടെ സ്വീകരിച്ചു. റിപ്പബ്ലിക് ഓഫ് ഫിജി, ഡൊമിനിക്കൻ റിപ്പബ്ലിക്, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാൻ, ഗയാനയിലെ സഹകരണ റിപ്പബ്ലിക് എന്നിവിടങ്ങളിലെ സ്ഥാനപതികൾ ആണ് ഇന്ന് ( 2021 മാർച്ച് 18 ) രാഷ്ട്രപതിക്ക് തങ്ങളുടെ യോഗ്യതാ പത്രങ്ങൾ സമർപ്പിച്ചത്. യോഗ്യതാ പത്രങ്ങൾ സമർപ്പിച്ച നയതന്ത്ര പ്രതിനിധികൾ ഇവരാണ് :
1. കമലേഷ് ശശി പ്രകാശ് , ഫിജി റിപ്പബ്ലിക്കിന്റെ ഹൈ കമ്മീഷണർ
2 . ഡേവിഡ് ഇമ്മാനുവൽ പ്യൂഗ് ബുച്ചൽ, ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ നയതന്ത്ര പ്രധിനിധി
3 ഫരീദ് മാമുന്ദ്‌സെ, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്റെ നയതന്ത്ര പ്രധിനിധി
4 ചരണ്ടാസ് പെർസോഡ്,ഗയാനയിലെ സഹകരണ റിപ്പബ്ലിക്കിന്റെ ഹൈ കമ്മീഷണർ
IE/SKY
***
(Release ID: 1705771)
Visitor Counter : 108