മന്ത്രിസഭ
                
                
                
                
                
                
                    
                    
                        കരകൗശല , കൈത്തറി കയറ്റുമതി കോർപ്പറേഷൻ  അടച്ചുപൂട്ടുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ  അംഗീകാരം
                    
                    
                        
                    
                
                
                    Posted On:
                16 MAR 2021 3:57PM by PIB Thiruvananthpuram
                
                
                
                
                
                
                കേന്ദ്ര ടെക്സ്ടൈൽസ്  മന്ത്രാലയത്തിന് കീഴിലുള്ള പൊതു മേഖലാ  സ്ഥാപനമായ  കരകൗശല , കൈത്തറി കയറ്റുമതി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് അടച്ചുപൂട്ടാൻ  പ്രധാനമന്ത്രി  ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര  മന്ത്രിസഭായോഗം  അംഗീകാരം നൽകി.
59 സ്ഥിരം ജീവനക്കാരും 6 മാനേജ്‌മെന്റ് ട്രെയിനികളും നിലവിൽ കോർപ്പറേഷനിൽ സേവനമനുഷ്ഠിക്കുന്നു. എല്ലാ സ്ഥിരം ജീവനക്കാർക്കും മാനേജ്മെന്റ് ട്രെയിനികൾക്കും പബ്ലിക് എന്റർപ്രൈസസ് വകുപ്പ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കനുസരിച്ച്  സന്നദ്ധ വിരമിക്കൽ പദ്ധതിയുടെ (വിആർഎസ്) ആനുകൂല്യം ലഭിക്കുന്നതിന് അവസരം നൽകും.
പ്രവർത്തനം നിലച്ചതും വരുമാനമില്ലാത്തതുമായ , പീഡിത വ്യവസായമായി പ്രഖ്യാപിച്ചിട്ടുള്ള  ഈ  കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിലെ ശമ്പളം / വേതനം എന്നിവയ്ക്കുള്ള ആവർത്തന  ചെലവ് കുറയ്ക്കുന്നതിനും  ഇത് വഴിയൊരുക്കും.
കോർപ്പറേഷൻ  2015-16 സാമ്പത്തിക വർഷം മുതൽ തുടർച്ചയായി നഷ്ടം നേരിടുന്നുണ്ട്, മാത്രമല്ല അതിന്റെ പ്രവർത്തന ചെലവുകൾക്ക് മതിയായ വരുമാനം നേടുന്നില്ല. അതിന്റെ പുനരുജ്ജീവനത്തിന് കാര്യമായ സാധ്യതയില്ലാത്തത്  മൂലം , കമ്പനി അടച്ചുപൂട്ടേണ്ടത്  അനിവാര്യമായിത്തീർന്നിരിക്കുകയാണ് .
 
***
                
                
                
                
                
                (Release ID: 1705123)
                Visitor Counter : 242
                
                
                
                    
                
                
                    
                
                Read this release in: 
                
                        
                        
                            Punjabi 
                    
                        ,
                    
                        
                        
                            English 
                    
                        ,
                    
                        
                        
                            Urdu 
                    
                        ,
                    
                        
                        
                            Marathi 
                    
                        ,
                    
                        
                        
                            हिन्दी 
                    
                        ,
                    
                        
                        
                            Assamese 
                    
                        ,
                    
                        
                        
                            Manipuri 
                    
                        ,
                    
                        
                        
                            Bengali 
                    
                        ,
                    
                        
                        
                            Gujarati 
                    
                        ,
                    
                        
                        
                            Odia 
                    
                        ,
                    
                        
                        
                            Tamil 
                    
                        ,
                    
                        
                        
                            Telugu 
                    
                        ,
                    
                        
                        
                            Kannada