പ്രധാനമന്ത്രിയുടെ ഓഫീസ്
ആസാദി കാ അമൃത് മഹോത്സവ്' സ്മാരകോത്സവത്തിനുള്ള ദേശീയ സമിതിയില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
Posted On:
08 MAR 2021 6:15PM by PIB Thiruvananthpuram
നമ്‌സക്കാരം!
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിന്റെ വേള അതിവിദൂരത്തിലല്ല, അതിനെ സ്വാഗതം ചെയ്യാനായി നമ്മളൊക്കെ കാത്തിരിക്കുകയുമാണ്. വളരെയധികം ചരിത്രപരവും ശ്രേഷ്ഠമായതും സുപ്രധാനവുമായ ആ ദിവസത്തെ രാജ്യം അതേ ഗാംഭീര്യത്തോടും ഉത്സാഹത്തോടും കൂടി തന്നെ ആഘോഷിക്കും.
ഈ അമൃത മഹോത്സവത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ കാലവും രാജ്യവും നമ്മെ ഏല്‍പ്പിച്ച ഉത്തരവാദിത്വം നമ്മുടെ വിശേഷഭാഗ്യമാണ്. ഇപ്പോഴുള്ള പ്രതീക്ഷകളും ആശകളും ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങളും ഇനി വരാനിരിക്കുന്നവയേയും നിറവേറ്റുന്നതിനും ബഹുജനങ്ങളില്‍ എത്തപ്പെടുന്നതിനുള്ള പരിശ്രമങ്ങളിലുമുള്ള കടമകളില്‍ നിന്ന് ഈ സമിതി പിന്നോക്കം പോവില്ലെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. രാജ്യത്തിന് വേണ്ടി പുതിയ ആശങ്ങളും നിര്‍ദ്ദേശങ്ങളുമായി ജീവിക്കുന്നതിന് ബഹുജനങ്ങളെ എങ്ങനെ പ്രചോദിപ്പിക്കാമെന്നും പ്രോത്സാഹിപ്പിക്കാമെന്നുമുള്ളതിന് ഞങ്ങള്‍ തുടര്‍ന്നും നിങ്ങളില്‍ നിന്നുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. ആദരണീയരായ ചില അംഗങ്ങള്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്ന് തുടക്കം മാത്രമാണ്. ഭാവിയില്‍ നാം വിശദമായി തന്നെ ചര്‍ച്ചചെയ്യും. നമുക്ക് എകദേശം 75 ആഴ്ചകളും അതിന് ശേഷം ഏകദേശം ഒരു വര്‍ഷവും ഉണ്ടാകും. അതുകൊണ്ടുതന്നെ നമ്മള്‍ മുന്നോട്ടു സഞ്ചരിക്കുന്തോറും ഈ നിര്‍ദ്ദേശങ്ങള്‍ വളരെ സുപ്രധാനവുമാകും.
പരിചയത്തോടൊപ്പം തന്നെ ഇന്ത്യയിലെ വൈവിദ്ധ്യമായ ചിന്തകളുമായുള്ള നിങ്ങളുടെ ബന്ധവും ഈ നിര്‍ദ്ദേശങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തെ ഒരു പ്രാഥമിക രൂപരേഖ ഇവിടെ നമുക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇത് ഒരുതരത്തില്‍ ചിന്തകളുടെ ഒഴുക്കിന് പ്രചോദനം നല്‍കുന്ന രീതിയിലുള്ളതാണ്. നടപ്പാക്കാനുള്ളതോ അല്ലെങ്കിൽ നാം അതില്‍ ഉറച്ചുനില്‍ക്കാനോ ഉള്ള ഒരു പട്ടികയല്ല ഇത്. തുടക്കം കുറിയ്ക്കാനുള്ള പ്രാഥമിക നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് ഇവയെല്ലാം, എന്നാല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതോടൊപ്പം ഈ പരിപാടിക്ക് ഒരു മൂര്‍ത്തരൂപമുണ്ടാകുകയും ഒരു സമയക്രമം ക്രമപ്പെട്ടുവരികയും ചെയ്യും. ആര് ഏത് ഉത്തരവാദിത്വം നിര്‍വഹിക്കും ഇത് എങ്ങനെ നടപ്പാക്കും എന്നതുപോലെയുള്ള സൂക്ഷമവശങ്ങള്‍ പിന്നീട് ചര്‍ച്ചചെയ്യും. ഈ അവതരണത്തില്‍ വരച്ചുകാട്ടിയ രൂപരേഖ സമീപ കാലത്ത് വിവിധ വേദികളില്‍ ഉയര്‍ന്നുവന്ന ആശയങ്ങളുടെ ഭാഗമാണ്. ഒരുതരത്തില്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തെ, സ്വാതന്ത്ര്യത്തിന്റെ ഈ അമൃത് മഹോത്സവത്തെ എങ്ങനെ ഓരോ വ്യക്തിയുടെയും അവരുടെ ആത്മാവിലെയും ആഘോഷമാക്കാമെന്നതിനുള്ള പരിശ്രമവും കൂടിയാണ് ഇത്.
സുഹൃത്തുക്കളെ,
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം സ്വാതന്ത്ര്യസമരപോരാട്ടത്തിന്റെ ആത്മാവും അതിന്റെ ത്യാഗവും അനുഭവിക്കാന്‍ കഴിയുന്നതാകണം, ഇതില്‍ രാജ്യത്തിന്റെ രക്തസാക്ഷികള്‍ക്കുള്ള ആദരാഞ്ജ ലികളും അവരുടെ സ്വപ്‌നത്തിനനുസരിച്ചുള്ള ഇന്ത്യ നിര്‍മ്മിക്കാമെന്ന പ്രതിജ്ഞയും ഉണ്ടായിരിക്കണം. ഇതില്‍ ഇന്ത്യയുടെ പാരമ്പര്യത്തിന്റെ മഹത്ത്വത്തിലെ മിന്നലൊളികളും ഇതില്‍ ആധുനിക ഇന്ത്യയുടെ തിളക്കവും, ഇതില്‍ ഋഷിമാരുടെ ആത്മീയതയുടെ വെളിച്ചവും അതില്‍ പ്രതിഭകളുടെയും നമ്മുടെ ശാസ്ത്രജ്ഞരുടേയും വീക്ഷണങ്ങളും ഉണ്ടായിരിക്കണം. ഈ പരിപാടിയിലൂടെ നമ്മുടെ 75 വര്‍ഷത്തെ നേട്ടങ്ങളുടെ രൂപരേഖയും അതുപോലെ വരാനിരിക്കുന്ന അടുത്ത 25 വര്‍ഷങ്ങളിലെ നമ്മുടെ ദൃഢനിശ്ചയങ്ങളും ലോകത്തിന് മുമ്പ് അവതരിപ്പിക്കാനുള്ള അവസരവും നമുക്ക് ലഭിക്കും. എവിടെയായിരുന്നു നമ്മള്‍, എന്തായിരിക്കും ലോകത്ത് നമ്മുടെ സ്ഥാനം, നാം സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി 2047ല്‍ ആഘോഷിക്കുമ്പോള്‍ നാം ഇന്ത്യയെ എത്ര മുന്നോട്ടുകൊണ്ടുപോകും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവും സ്വാതന്ത്ര്യസമരപോരാട്ടവും ഇക്കാര്യത്തിന് നമ്മെ പ്രചോദിപ്പിക്കും. ഈ 75 വര്‍ഷത്തെ ആഘോഷം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിക്ക് വേണ്ടി നയിക്കുന്നതിന്, പ്രചോദിപ്പിക്കുന്നതിന് കാര്യനിര്‍വഹണബോധം ഉയര്‍ത്തുന്നതിനുള്ള ഒരു വേദി തയാറാക്കും.
സുഹൃത്തുക്കളെ,
'उत्सवेन बिना यस्मात् स्थापनम् निष्फलम् भवेत्' എന്ന് നമ്മുടെ രാജ്യത്ത് പറയാറുണ്ട്. അതായത്, ആഘോഷങ്ങളില്ലാതെ ഒരു പരിശ്രവും, ദൃഢനിശ്ചയവും വിജയിക്കില്ലെന്ന്. ഒരു ദൃഢനിശ്ചയം എപ്പോഴാണോ ഒരു ഉത്സവത്തിന്റെ രൂപംകൈകൊള്ളുന്നത്, ദശലക്ഷക്കണക്കിനുള്ള ജനങ്ങളുടെ ദൃഢനിശ്ചയവും ഊര്‍ജ്ജവും അതിന് അനുബന്ധമാകും. ഈ ഉത്സാഹത്തോടെ 130 കോടി ദേശവാസികളെ ഒപ്പം കൂട്ടികൊണ്ടുവേണം നമുക്ക് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ഉത്സവം ആഘോഷിക്കേണ്ടത്. പൊതുജനപങ്കാളിത്തം ഈ ഉത്സവത്തിന്റെ ആത്മാവാണ്. നമ്മള്‍ പൊതുജന പങ്കാളിത്തത്തെക്കുറിച്ച ്പറയുമ്പോള്‍ അതില്‍ 130 കോടി ദേശവാസികളുടെ വൈകാരികതയും അവരുടെ വീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും അവരുടെ സ്വപ്‌നങ്ങളും അതിലുണ്ടാകും.
സുഹൃത്തുക്കളെ,
നിങ്ങള്‍ക്കറിയാവുന്നതുപോലെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള നിര്‍ദ്ദേശങ്ങളെ അഞ്ച് ഉപശീര്‍ഷകങ്ങളായി വിഭജിക്കാം--സ്വാതന്ത്ര്യസമരപോരാട്ടം, 75ലെ ആശയങ്ങള്‍, 75ലെ നേട്ടങ്ങള്‍, 75ലെ പ്രവര്‍ത്തനങ്ങള്‍, 75ലെ പ്രതിജ്ഞകള്‍. ഈ അഞ്ച് പോയിന്റുകളുമായി നമുക്ക് മുന്നോട്ടുപോകേണ്ടതുണ്ട്. ഇതിലെല്ലാം രാജ്യത്തെ 130 കോടി ജനങ്ങളുടെയൂം വൈകാരികതയും ആശയങ്ങളും ഉള്‍ക്കൊണ്ടിട്ടുണ്ട്. നമുക്ക് അറിയാവുന്ന സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് നമുക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കാം, അതോടൊപ്പം തന്നെ ചരിത്രത്തില്‍ അതേ സ്ഥാനം ലഭിക്കാതെയും ബഹുജനങ്ങള്‍ക്കിടയില്‍ അത്തരത്തിലുള്ള തിരിച്ചറിവ് ലഭിക്കാതെയും പോയ പോരാളികളുടെ വീരഗാഥകളും നമ്മള്‍ ഏറ്റെടുക്കേണ്ടതുണ്ട്. ഭാരതമാതാവിന്റെ മകനോ മകളോ ത്യാഗമോ സംഭാവനയോ ചെയ്യാത്തതായ ഒരു സ്ഥലവും നമ്മുടെ രാജ്യത്തുണ്ടാവില്ല. അവരുടെ ത്യാഗത്തിന്റെയൂം സംഭാവനകളുടെയും പ്രചോദിതമായ കഥകള്‍ രാജ്യത്തിന് മുന്നില്‍ വയ്ക്കുമ്പോള്‍, അതുതന്നെ പ്രോത്സാഹനത്തിന്റെ ഏറ്റവും വലിയ സ്രോതസാകും. അതുപോലെ ഓരോ സാമൂഹിക സാമ്പത്തികവര്‍ഗ്ഗത്തിന്റെ സംഭാവനകളും നമുക്ക് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. രാജ്യത്തിനും സമൂഹത്തിനും വേണ്ടി തലമുറകളായി ചില മഹത്തായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ചില ആളുകളുണ്ട്. അവരുടെ പരിശ്രമങ്ങളെ രാജ്യവുമായി ബന്ധിപ്പിക്കാനായി അവരുടെ ചിന്തകളെയും ആശയങ്ങളേയൂം നമുക്ക് മുന്നില്‍കൊണ്ടുവരേണ്ടതുണ്ട്. ഇതും ഈ അമൃത് ഉത്സവത്തിന്റെ ആത്മാവാണ്.
സുഹൃത്തുക്കളെ,
ഈ ചരിത്രപരമായ ഉത്സവത്തിനായി രാജ്യം ഒരു രൂപരേഖയ്ക്ക് രൂപം നല്‍കുകയും അതിനെ കൂടുതല്‍ സമ്പന്നമാക്കുന്നതിനായുള്ള ആദ്യപടി ഇന്ന് എടുക്കുകയും ചെയ്തു. ഈ പദ്ധതികളെല്ലാം തന്നെ കൂടുതല്‍ തീഷ്ണവും കാര്യക്ഷമവുമാകുകയും നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി മരിക്കാനുള്ള അവസരം ലഭിക്കാതത്തും അതേസമയം രാജ്യത്തിന് വേണ്ടി ജീവിക്കാനും രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനും അവസരം ലഭിക്കുകയും ചെയ്ത നമ്മുടെ ഈ തലമുറയ്ക്ക് അവ പ്രചോദികമാകുകയും ചെയ്യും. ഇതേ വികാരം നമ്മുടെ ഭാവിതലമുറകളിലും പ്രബലപ്പെടുകയും അതിലൂടെ സ്വാതന്ത്ര്യത്തിന്റെ 100വര്‍ഷമാകുന്ന 2047ല്‍ രാജ്യത്തെ നമ്മള്‍ എവിടെ കൊണ്ടുപോകണമെന്ന് സ്വപ്‌നം കാണുന്നുവോ അത് സാക്ഷാത്കരിക്കുകയും ചെയ്യും. ആത്മനിര്‍ഭര്‍ ഭാരത് പോലുള്ള പുതിയ തീരുമാനങ്ങള്‍, പുതിയ സമീപനങ്ങള്‍, പുതിയ ദൃഢനിശ്ചയങ്ങള്‍ എല്ലാം തന്നെ ഈ പരിശ്രമത്തിന്റെ സ്പര്‍ഷ്ടമായ രൂപമാണ്. ഇത് ആ സ്വാതന്ത്ര്യസമരസേനാനികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും, മുറുകിയ കുരുക്കുകളെ പുണരുകയും തങ്ങളുടെ ജീവിതം തുറങ്കുകളില്‍ ചെലവഴിക്കുകയൂം ചെയ്ത നരവധി നായകര്‍ സ്വപ്‌നം കണ്ടതുപോലെ ഇന്ത്യയെ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള പരിശ്രമമാണ്.
സുഹൃത്തുക്കളെ,
കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വപ്‌നം കാണാന്‍ പോലും കഴിയാതിരുന്ന എല്ലാകാര്യങ്ങളും ഇന്ന് ഇന്ത്യ ചെയ്യുകയാണ്. ഈ 75 വര്‍ഷത്തെ യാത്രയിലെ ഓരോ ചുവടും വെച്ച് കൊണ്ടാണ് ഇന്ന് രാജ്യം ഇവിടെ എത്തിനില്‍ക്കുന്നത്. ഈ 75 വര്‍ഷത്തില്‍ എല്ലാ വിഭാഗത്തിലുള്ള ആളുകളും സംഭാവനകള്‍ നല്‍കിയിട്ടുണ്ട്, ആരുടെയെങ്കിലും സംഭാവനകളെ നിരാകരിക്കുന്നതുകൊണ്ട് രാജ്യം വലുതാവില്ല. എല്ലാവരുടെയും സംഭാവനകളെ സ്വീകരിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തുകൊണ്ടുമാത്രമേ രാജ്യത്തിന് മുന്നോട്ടുപോകാനാകുകയുള്ളു. ഈ മന്ത്രത്തിനൊപ്പമാണ് നാം വളര്‍ന്നത്, ഇതേ മന്ത്രത്തിനൊപ്പം നമ്മുടെ സഞ്ചാരം തുടരാനാണ് ആഗ്രഹിക്കുന്നതും. നാം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുമമ്പാള്‍, ആ ലക്ഷ്യങ്ങളും ഒരിക്കല്‍ അസാദ്ധ്യമെന്ന് കരുതിയിരുന്നവ നേടിയെടുക്കുന്നതിനുള്ള കരുത്തുറ്റ ചുവടുവയ്പ്പുകളും രാജ്യം നടത്തുകയാണ്. നിങ്ങളുടെ സഹകരണത്തോടെ ഇന്ത്യയുടെ ചരിത്രപരമായ മഹത്വത്തിന് അനുരണനമായിരിക്കും ഈ പരിപാടി എന്നതില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. നിങ്ങളെല്ലാം വിവിധ മേഖലകളിലെ വിദഗ്ധരണാണ്, ഈ പരിപാടിയിലെ നിങ്ങളുടെ സംഭാവനകള്‍ ഇന്ത്യയുടെ അഭിമാനത്തെ ലോകത്തിനാകെ മുന്നില്‍ എത്തിക്കും. പുതിയ ഊര്‍ജ്ജവും, പ്രചോദനവും ദിശാബോധവും നല്‍കുന്ന നിങ്ങളുടെ സംഭാവനകള്‍ വളരെ വിലപിടിപ്പുള്ളതാണ്.
വരുംദിവസങ്ങളില്‍ നിങ്ങളുടെ സംഭാവനകള്‍ക്കും സജീവമായ പങ്കാളിത്തത്തിനും ക്ഷണിച്ചുകൊണ്ട് ഞാന്‍ വിരാമമിടുന്നു. നിങ്ങള്‍ക്കെല്ലാം ഒരിക്കല്‍ കൂടി എന്റെ ശുഭാശംസകള്‍
വളരെ നന്ദി!
(Release ID: 1704646)
Visitor Counter : 1044
Read this release in:
Marathi
,
Manipuri
,
Assamese
,
Gujarati
,
Odia
,
Punjabi
,
Telugu
,
Kannada
,
Urdu
,
English
,
Hindi
,
Bengali
,
Tamil