പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീലങ്ക പ്രസിഡന്റ് ഗോതബയ രാജപക്സെയുമായി ഫോണിൽ സംസാരിച്ചു

Posted On: 13 MAR 2021 3:22PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ശ്രീലങ്ക പ്രസിഡന്റ് ഗോതബയ രാജപക്സയും തമ്മിൽ  ഫോൺ സംഭാഷണം നടന്നു 
ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഉഭയകക്ഷി, ബഹുതല  വേദികളിലുള്ള   സഹകരണവും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും  ഇരു നേതാക്കളും  അവലോകനം ചെയ്തു. കോവിഡ് -19 വെല്ലുവിളികൾ  തുടരുന്ന     പശ്ചാത്തലത്തിൽ    ഉൾപ്പെടെ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ  തമ്മിലുള്ള   സമ്പർക്കം നിലനിർത്താൻ  അവർ സമ്മതിച്ചു.

ഇന്ത്യയുടെ 'അയൽക്കാർ ആദ്യം ' നയത്തിലെ  ശ്രീലങ്കയുടെ പ്രാധാന്യത്തെ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീണ്ടും  ഊന്നിപ്പറഞ്ഞു .(Release ID: 1704588) Visitor Counter : 219