ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യമെമ്പാടും ഇതുവരെ നൽകിയത് 2.4 കോടിയിലേറെ വാക്സിൻ ഡോസുകൾ
കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയത് 13.5 ലക്ഷം ഡോസുകൾ
മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കർണാടകം, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധന
Posted On:
10 MAR 2021 12:09PM by PIB Thiruvananthpuram
ഇന്നു രാവിലെ ഏഴുവരെയുള്ള പ്രാഥമിക കണക്കുപ്രകാരം രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും 3,39,145 സെഷനുകളിലായി ഇതിനകം 2.43 കോടിയിലേറെ (2,43,67,906) വാക്സിൻ ഡോസ് നൽകി.
71,30,098 എച്ച്സിഡബ്ല്യുമാർ (ആദ്യ ഡോസ്), 38,90,257 എച്ച്സിഡബ്ല്യുമാർ (രണ്ടാം ഡോസ്), 69,36,480 എഫ്എൽഡബ്ല്യുമാർ (ആദ്യ ഡോസ്), 4,73,422 എഫ്എൽഡബ്ല്യുമാർ (രണ്ടാം ഡോസ്), വിവിധ രോഗങ്ങൾ ബാധിച്ച 45 വയസിനു മുകളിലുള്ള 8,33,526 ഗുണഭോക്താക്കൾ (ആദ്യ ഡോസ്), 60 വയസിനു മുകളിലുള്ള 51,04,123 ഗുണഭോക്താക്കൾ (ആദ്യ ഡോസ്) എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
എച്ച്സിഡബ്ല്യുമാർ
ആദ്യ ഡോസ് - 71,30,098
രണ്ടാം ഡോസ് - 38,90,257
എഫ്എൽഡബ്ല്യുമാർ
ആദ്യ ഡോസ് - 69,36,480
രണ്ടാം ഡോസ് - 4,73,422
വിവിധ രോഗങ്ങൾ ബാധിച്ച 45 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർ
ആദ്യ ഡോസ് - 8,33,526
60 വയസിനു മുകളിൽ പ്രായമുള്ളവർ
ആദ്യ ഡോസ് - 51,04,123
ആകെ
2,43,67,906
വാക്സിനേഷൻ ഡ്രൈവിന്റെ 53-ാം ദിവസം (2021 മാർച്ച് 9), 13.5 ലക്ഷത്തിലധികം (13,59,173) വാക്സിൻ ഡോസുകൾ നൽകി. ഇതിൽ 52,351 സെഷനുകളിലായി 10,60,944 ഗുണഭോക്താക്കൾക്ക് ആദ്യ ഡോസ് (എച്ച്സിഡബ്ല്യു, എഫ്എൽഡബ്ല്യു) വാക്സിനേഷനാണ് നൽകിയത്. 2,98,229 എച്ച്സിഡബ്ല്യുമാർം എഫ്എൽഡബ്ല്യുമാർ എന്നിവർക്ക് രണ്ടാം ഡോസ് വാക്സിൻ ലഭ്യമാക്കി.
തീയതി: 2021 മാർച്ച് 9
എച്ച്‌സിഡബ്ല്യുമാർ
ആദ്യ ഡോസ്- 55,088
രണ്ടാം ഡോസ്- 1,50,779
എഫ്എൽഡബ്ല്യുമാർ
ആദ്യ ഡോസ്- 1,44,161
രണ്ടാം ഡോസ്- 1,47,450വിവിധ രോഗങ്ങൾ ബാധിച്ച 45 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർ
ആദ്യ ഡോസ് - 1,31,717
60 വയസിനു മുകളിൽ പ്രായമുള്ളവർ
ആദ്യ ഡോസ് - 7,29,978
ആകെ
ആദ്യ ഡോസ്- 10,60,944
രണ്ടാം ഡോസ്- 2,98,229
മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കർണാടകം, ഗുജറാത്ത്, തമിഴ്‌നാട് എന്നീ ആറ് സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഉയർന്ന നിലയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,921 പേർക്കാാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
പുതിയ കേസുകളിൽ 83.76% മുകളിൽ സൂചിപ്പിച്ച ആറ് സംസ്ഥാനങ്ങളിലാണ്.
പുതിയ രോഗബാധിതരിൽ കൂടുതൽ മഹാരാഷ്ട്രയിലാണ് (9,927). കേരളത്തിൽ 2,316 പേരും പഞ്ചാബിൽ 1,027 പേരും പുതുതായി രോഗബാധിതരായി.
എട്ട് സംസ്ഥാനങ്ങളിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വർധനയാണുള്ളത്
നിലവിൽ രാജ്യത്താകെ ചികിത്സയിലുള്ളത് 1.84 ലക്ഷം (1,84,598) പേരാണ്.
ചുവടെയുള്ള ഗ്രാഫ് 2021 ജനുവരി 17 മുതൽ 2021 മാർച്ച് 10 വരെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലെ പ്രതിദിനമാറ്റം ചൂണ്ടിക്കാട്ടുന്നു.
കോവിഡ് സാമ്പിൾ പരിശോധനയുടെ എണ്ണവും പ്രതിദിനം വർധിക്കുകയാണ്. രാജ്യത്താകെ ഇതുവരെ പരിശോധിച്ചത് 22 കോടിയിലേറെ (22,34,79,877) സാമ്പിളുകളാണ്.
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 2.43% ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 133 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിൽ 77.44% അഞ്ച് സംസ്ഥാനങ്ങളിലാണ്. ഏറ്റവും കൂടുതൽ ആളപായമുണ്ടായത് മഹാരാഷ്ട്രയിലാണ് (56). ദിവസേന 20 മരണമാണ് പഞ്ചാബിൽ. കേരളത്തിൽ 16 മരണം റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കോവിഡ് 19 മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
രാജസ്ഥാൻ, ആന്ധ്രപ്രദേശ്, ചണ്ഡിഗഢ്, ഒഡിഷ, ഉത്തരാഖണ്ഡ്, ഝാർഖണ്ഡ്, ബിഹാർ, പുതുച്ചേരി, ലക്ഷദ്വീപ്, സിക്കിം, ലഡാക്ക് (യുടി), മണിപ്പൂർ, മേഘാലയ, നാഗാലാൻഡ്, ഡി & ഡി, ഡി & എൻ, ത്രിപുര, മിസോറാം, എ & എൻ ദ്വീപുകൾ, അരുണാചൽ പ്രദേശ് എന്നിവയാണവ.
***
(Release ID: 1703750)
Visitor Counter : 249