പ്രധാനമന്ത്രിയുടെ ഓഫീസ്‌

വനിതാ ദിനത്തിൽ വനിതാ സംരംഭകരിൽ നിന്ന് പ്രധാനമന്ത്രി ഉൽപ്പന്നങ്ങൾ വാങ്ങി

Posted On: 08 MAR 2021 2:00PM by PIB Thiruvananthpuram

ഇന്ന്, വനിതാ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിവിധ വനിതാ സ്വയം സഹായ സംഘങ്ങളിൽ  നിന്നും സംരംഭകരിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങി. വനിതാ സംരംഭകർക്കും ആത്മനിർഭർ ഭാരതത്തിനും പ്രചോദനം നൽകാനുള്ള ശ്രമമാണിത്.

“ആത്മനിർഭർ‌ ആകാനുള്ള ഇന്ത്യയുടെ യാത്രയിൽ  സ്ത്രീകൾ‌ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അന്താരാഷ്ട്ര വനിതാദിനത്തിൽ, സ്ത്രീകൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് നാം പ്രതിജ്ഞാബദ്ധമാണ്." പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു  ചെയ്തു


ഇന്ന്, വനിതാ സംരംഭകത്വം, സർഗ്ഗാത്മകത, ഇന്ത്യയുടെ പാരമ്പര്യ സംസ്കാരം എന്നിവ ആഘോഷിക്കുന്ന ചില  ഉൽപ്പന്നങ്ങൾ ഞാൻ വാങ്ങി.  #നാരീശക്തി  "

 “തമിഴ്‌നാട്ടിലെ തോഡ ഗോത്രത്തിലെ കരകൗശലത്തൊഴിലാളികൾ നിർമ്മിച്ച അതിമനോഹരമായ കൈ എംബ്രോയിഡറി ഷാൾ. ഞാൻ അത്തരമൊരു ഷാൾ വാങ്ങി. ഈ ഉൽപ്പന്നം ട്രൈബ്സ് ഇന്ത്യ വിപണനം ചെയ്യുന്നു" .  തമിഴ്‌നാട്ടിലെ തോഡ ഗോത്രത്തിലെ കരകൗശലത്തൊഴിലാളികൾ നിർമ്മിച്ച എംബ്രോയിഡറി ഷാൾ വാങ്ങിയപ്പോൾ അദ്ദേഹം പറഞ്ഞു


 “ചുറ്റുപാടുകൾക്ക്  കൂടുതൽ വർണങ്ങൾ ചേർക്കുന്നു! നമ്മുടെ ആദിവാസി സമൂഹങ്ങളുടെ കല അതിമനോഹരമാണ്. ഈ കരകൗശല ഗോണ്ട് പേപ്പർ പെയിന്റിംഗ് നിറങ്ങളും സർഗ്ഗാത്മകതയും ലയിപ്പിക്കുന്നു. ഇന്ന് ഈ പെയിന്റിംഗ് വാങ്ങി " കരകൗശല ഗോണ്ട് പേപ്പർ പെയിന്റിംഗിനെക്കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു



 നാഗാലാൻഡിൽ നിന്ന് പരമ്പരാഗത ഷാളും പ്രധാനമന്ത്രി വാങ്ങി. ധൈര്യം, അനുകമ്പ, സർഗ്ഗാത്മകത എന്നിവയുടെ പര്യായമായ നാഗ സംസ്കാരത്തിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

 "നാഗാലാൻഡിൽ നിന്ന് ഒരു പരമ്പരാഗത ഷാൾ വാങ്ങി."  പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു


ഖാദി കോട്ടൺ മധുബനി പെയിന്റഡ് സ്റ്റോൾ വാങ്ങിയപ്പോൾ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു

“ഖാദി മഹാത്മാഗാന്ധിയുമായും ഇന്ത്യയുടെ സമ്പന്നമായ ചരിത്രവുമായും അടുത്ത്  ബന്ധപ്പെട്ടിരിക്കുന്നു. ഒരു ഖാദി കോട്ടൺ മധുബനി പെയിന്റഡ് സ്റ്റോൾ വാങ്ങി. ഇത് ഒരു മികച്ച ഗുണനിലവാരമുള്ള ഉൽ‌പ്പന്നമാണ് കൂടാതെ നമ്മുടെ പൗരന്മാരുടെ സർഗ്ഗാത്മകതയുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു.


പശ്ചിമ ബംഗാളിൽ നിന്നുള്ള കൈകൊണ്ട് നിർമ്മിച്ച ജ്യൂട്ട് ഫയൽ ഫോൾഡറിനെ കുറിച്ച്  ശ്രീ മോദി ട്വീറ്റ് ചെയ്തു “ഞാൻ തീർച്ചയായും പശ്ചിമ ബംഗാളിൽ നിന്നുള്ള ഈ കൈകൊണ്ട് നിർമ്മിച്ച ജ്യൂട്ട് ഫയൽ ഫോൾഡർ ഉപയോഗിക്കാൻ പോകുന്നു.

സംസ്ഥാനത്തെ ആദിവാസി സമൂഹങ്ങൾ നിർമ്മിച്ച ഒരു ചണം ഉൽ‌പ്പന്നം,എല്ലാവരുടെയും  വീടുകളിൽ ഉണ്ടായിരിക്കണം!


അസമിലെ കകതിപപുങ് ഡവലപ്‌മെന്റ് ബ്ലോക്കിലെ സ്വാശ്രയ ഗ്രൂപ്പുകൾ നിർമ്മിച്ച ഗാമുസയും പ്രധാനമന്ത്രി വാങ്ങി.

“ഞാൻ പലപ്പോഴും ഗാമുസ ധരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ട്. ഇത് വളരെ സുഖകരമാണ്. ഇന്ന്, കകതിപപുങ് ഡവലപ്മെൻറ് ബ്ലോക്കിലെ വിവിധ സ്വാശ്രയ ഗ്രൂപ്പുകൾ നിർമ്മിച്ച ഒരു ഗാമുസ ഞാൻ വാങ്ങി. # നാരീശക്തി  "


കേരളം ആസ്ഥാനമായി സ്ത്രീകൾ നിർമ്മിച്ച ക്ലാസിക് പാം ക്രാഫ്റ്റ് നിലവിലക്കു വാങ്ങിയതിനെക്കുറിച്ചും ശ്രീ മോദി ട്വീറ്റ് ചെയ്തു

കേരളത്തിലെ സ്ത്രീകൾ ചിരട്ട കൊണ്ട് നിർമ്മിച്ച  നിലവിളക്ക് ഏറ്റു വാങ്ങാനായി ഔത്സുക്യത്തോടെ കാത്തിരിക്കുന്നു .  പ്രാദേശിക കരകൗശല വിദ്യകളെയും ഉത്പന്നങ്ങളെയും നമ്മുടെ  നാരീ ശക്‌തി സംരക്ഷിക്കുകയും ജനപ്രിയമാക്കുകയും ചെയ്യുന്നത് പ്രശംസനീയമാണ് - പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു 

 

***



(Release ID: 1703168) Visitor Counter : 190