പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയ്ക്കുള്ള 'മൈത്രി സേതു' പ്രധാനമന്ത്രി മാര്‍ച്ച് 9ന് ഉദ്ഘാടാനം ചെയ്യും


ത്രിപുരയില്‍ നിരവധി പശ്ചാലത്തസൗകര്യ പദ്ധതികളുടെ ഉദ്‌ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും

Posted On: 07 MAR 2021 7:47PM by PIB Thiruvananthpuram

ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയ്ക്കുള്ള 'മൈത്രി സേതു' 2021 മാര്‍ച്ച് 9 ഉച്ചയ്ക്ക് 12മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍,  ത്രിപുരയിലെ നിരവധി പശ്ചാത്തല പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യും.
ത്രിപുര സംസ്ഥാനവും ബംഗ്ലാദേശും തമ്മിലുള്ള അതിര്‍ത്തിക്കിടയിലൂടെ ഒഴുകുന്ന ഫെനി നദിയിലാണ് 'മൈത്രി സേതു' പാലം നിര്‍മ്മിച്ചിരിക്കുന്നത്. 'മൈത്രി സേതു' എന്ന പേരുതന്നെ ഇന്ത്യയും ബംഗ്ലാദേശും  തമ്മില്‍ വളര്‍ന്നുവരുന്ന സൗഹൃദബന്ധത്തിന്റെയും ഉഭയകക്ഷിബന്ധങ്ങളുടെയും പ്രതികമാണ്. 133 കോടിരൂപ പദ്ധതിചെലവില്‍ ദേശീയ ഹൈവേ പശ്ചാത്തലസൗകര്യ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് (നാഷണല്‍ ഹൈവേയ്‌സ് ആന്റ് ഇന്‍ഫ്രാസ്ട്രച്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്) ആണ് പാലത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തത്. 1.9 കിലോമീറ്റര്‍ നീളം വരുന്ന പാലം ഇന്ത്യയിലെ സബ്രൂമിനെ ബംഗ്ലാദേശിലെ രാംഗഡുമായി ബന്ധിപ്പിക്കും. ഇത് ഇന്ത്യയും ബംഗ്ലാദേശും  തമ്മില്‍ വ്യാപാരത്തിലും ജനങ്ങളുടെ സഞ്ചാരത്തിലും ഒരു പുതിയ അദ്ധ്യായം വിളംബരം ചെയ്യുന്നതായിരിക്കും. സബ്രൂമില്‍ നിന്നും വെറും 80 കിലോമീറ്റര്‍ മാത്രമുള്ള ബംഗ്ലാദേശിലെ  ചിത്തഗോംഗ് തുറമുഖവുമായുള്ള പ്രവേശനമാര്‍ഗ്ഗമാകുന്നതോടൊപ്പം ഈ ഉദ്ഘാടനത്തോടെ ത്രിപുര ' വടക്കുകിഴക്കിന്റെ പ്രവേശനമാര്‍ഗ്ഗവുമാകും.
സബ്രൂമില്‍ സംയോജിത ചെക്ക്‌പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. ഇത് രണ്ടുരാജ്യങ്ങളും തമ്മിലുള്ള ചരക്കിന്റെയൂം യാത്രക്കാരുടെയും സഞ്ചാരം സുഗമമാക്കുകയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ വിപണി അവസരങ്ങള്‍ ലഭ്യമാക്കുകയും ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള യാത്രക്കാരുടെ തടസരഹിതമായ യാത്രകളെ സഹായിക്കുകയും ചെയ്യും. ഏകദേശം 232 കോടി രൂപയുടെ അടങ്കലില്‍ ലാന്റ് പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഈ പദ്ധതി ഏറ്റെടുത്തിരിക്കുന്നത്.
കൈലാഷഹാറില്‍ ഉനാക്കോട്ടി ജില്ലാ ആസ്ഥാനത്തേയും ഖോവേ ജില്ലാ ആസ്ഥാനത്തേയുഗ തമ്മില്‍ ബന്ധിപ്പിക്കുന്ന എന്‍.എച്ച് 208നും പ്രധാനമന്ത്രി തറക്കല്ലിടും. ഇത് എന്‍.എച്ച് 44ന് ഒരു പകരം പാത നല്‍കുകയും ചെയ്യും. 1078 കോടി ചെലവില്‍ നാഷണല്‍ ഹൈവേ ആന്റ് ഇന്‍ഫ്രാസ്ട്രച്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് 80 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ എന്‍.എച്ച് 208 പദ്ധതി ഏറ്റെടുത്തിരിക്കുന്നത്.
സംസ്ഥാന ഗവണ്‍മെന്റ് 63.75 കോടി സാമ്പത്തിക മുതല്‍മുടക്കില്‍ വികസിപ്പിച്ച സംസ്ഥാന ഹൈവേകളും ജില്ലാ റോഡുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അവ ത്രിപുരയിലെ ജനങ്ങള്‍ക്ക് എല്ലാ കാലാവസ്ഥയിലും ബന്ധിപ്പിക്കല്‍ നല്‍കും.


പ്രധാനമന്ത്രി ആവാസ് യോജന( നഗരം) കീഴില്‍ 813 കോടി രൂപ മുടക്കി നിര്‍മ്മിച്ച 40,978 വീടുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അഗര്‍ത്തല സ്മാര്‍ട്ട് സിറ്റി മിഷന് കീഴില്‍ നിര്‍മ്മിച്ച സംയോഗിച്ച കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്ററും അദ്ദേഹം ഉദ്ഘാടനം ചെയ്യും.


അതിനുപുറമെ ഓള്‍ഡ് മോട്ടോര്‍ സ്റ്റാന്റില്‍ ബഹുതല കാര്‍പാര്‍ക്കിംഗിന്റെയും വ്യാപാര സമുച്ചയത്തിന്റെ വികസനത്തിന് വേണ്ടിയുള്ള തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. ലിച്ചുബാഗാന്‍ മുതല്‍ എയര്‍പോര്‍ട്ട് വരെ നിലവിലുള്ള രണ്ടുവരി പാത നാലു വരിയാക്കി വീതികൂട്ടുന്നതിനുള്ള തറക്കല്ലിടലും അദ്ദേഹം നടത്തും. 96 കോടി രൂപ പദ്ധതിചെലവില്‍ അഗര്‍ത്തല സ്മാര്‍ട്ട് സിറ്റി മിഷനാണ് ഈ പ്രവര്‍ത്തി നടപ്പാക്കുന്നത്.

 

***



(Release ID: 1703103) Visitor Counter : 226