പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്തിലെ കെവാഡിയയില്‍ കമാൻഡർമാരുടെ സംയുക്ത സമ്മേളനത്തിന്റെ സമാപന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

Posted On: 06 MAR 2021 8:40PM by PIB Thiruvananthpuram

ഗുജറാത്തിലെ കെവാഡിയയില്‍ പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ച  കമാന്‍ഡര്‍മാരുടെ സംയുക്ത സമ്മേളനത്തിന്റെ സമാപന യോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.


ഈ വര്‍ഷത്തെ സമ്മേളനത്തിലെ ചര്‍ച്ചകളെക്കുറിച്ച് പ്രധാനമന്ത്രിയോടു പ്രതിരോധ മേധാവി വിശദീകരിച്ചു. സമ്മേളനത്തിന്റെ ഘടനയെയും കാര്യപരിപാടിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരെയും കമ്മീഷന്‍ഡ് ഇതര ഉദ്യോഗസ്ഥരെയും ഈ വര്‍ഷത്തെ സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയതിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

ദേശീയ പ്രതിരോധ സംവിധാനത്തിന്റെ പരമോന്നത സിവിലിയന്‍, സൈനിക നേതൃത്വത്തോട് സംസാരിച്ച പ്രധാനമന്ത്രി, കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സായുധ സേന കാണിച്ച ദൃഢനിശ്ചയത്തിന്  ശക്തമായ അഭിനന്ദനം അറിയിച്ചു, കോവിഡ് പകര്‍ച്ചവ്യാധിയുടെയും വടക്കന്‍ അതിര്‍ത്തിയിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിന്റെയും പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ സംവിധാനത്തില്‍ തദ്ദേശീയവല്‍ക്കരണം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഉപകരണങ്ങളും ആയുധങ്ങളും ഉറവിടത്തില്‍ മാത്രമല്ല, സായുധ സേനയില്‍ പ്രയോഗിക്കുന്ന ഉപദേശങ്ങള്‍, നടപടിക്രമങ്ങള്‍, ആചാരങ്ങള്‍ എന്നിവയിലും ദേശീയ സുരക്ഷാ  സംവിധാനത്തിൽ സൈനിക, സിവിലിയന്‍ ഭാഗങ്ങളില്‍ മനുഷ്യശക്തി ആസൂത്രണം  ചെയ്യേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. സമഗ്രമായ സമീപനത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു, സിവിലിയന്‍-മിലിട്ടറി അകലം ഇല്ലാതാക്കുന്നതിലും തീരുമാനമെടുക്കുന്നതു വേഗത്തിലാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്   അപ്രസക്തവും     കാലഹരണപ്പെട്ടതുമായ  രീതികളില്‍ നിന്നും പ്രയോഗങ്ങളില്‍ നിന്നും സ്വയം ഒഴിഞ്ഞുമാറാന്‍ അദ്ദേഹം സേനകളെ ഉപദേശിച്ചു.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക രംഗം  കണക്കിലെടുത്ത് ഇന്ത്യന്‍ സൈന്യത്തെ 'ഭാവിശക്തിയായി' വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി എടുത്തു പറഞ്ഞു.

 അടുത്ത വര്‍ഷം രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ യുവാക്കളെ പ്രചോദിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും സംരംഭങ്ങളും ഏറ്റെടുക്കാന്‍ ഈ അവസരം ഉപയോഗിക്കാന്‍ സായുധ സേനയോട് അദ്ദേഹം ആഹ്വാനം ചെയ്തു

 

***


(Release ID: 1702961) Visitor Counter : 245