പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി സെറാവീക്ക്  ആഗോള  ഊർജ്ജ  പരിസ്ഥിതി  നേതൃത്വ അവാർഡ് സ്വീകരിക്കുകയും  സെറാവീക്ക് 2021 ൽ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യും. 

Posted On: 04 MAR 2021 6:10PM by PIB Thiruvananthpuram

 


പ്രധാനമന്ത്രിശ്രീ നരേന്ദ്ര മോദി സെറാവീക്ക്  ആഗോള  ഊർജ്ജ  പരിസ്ഥിതി  നേതൃത്വ അവാർഡ് സ്വീകരിക്കുകയും  കേംബ്രിഡ്ജ് എനർജി റിസർച്ച് അസോസിയേറ്റ്സ് വീക്ക് (സെറാവീക്ക്) 2021 മാർച്ച് 5 ന് വൈകുന്നേരം 7 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യും.

 സെറാവീക്കിനെ കുറിച്ച്

 1983 ൽ ഡോ. ഡാനിയേൽ യെർഗിൻ ആണ് സെറവീക്ക് സ്ഥാപിച്ചത്. 1983 മുതൽ എല്ലാ വർഷവും മാർച്ചിൽ ഇത് ഹ്യൂസ്റ്റണിൽ സംഘടിപ്പിക്കപ്പെടുന്നു, ഇത് ലോകത്തിലെ പ്രധാന വാർഷിക ഊർജ്ജ പ്ലാറ്റ്ഫോമായി കണക്കാക്കപ്പെടുന്നു. സെറാവീക്ക്  2021  മാർച്ച് 1 മുതൽ മാർച്ച് 5 വരെ വെർച്വലായി നടക്കും

 അവാർഡിനെക്കുറിച്ച്

സെറാവീക്ക് ആഗോള  ഊർജ്ജ  പരിസ്ഥിതി  നേതൃത്വ അവാർഡ് 2016-ൽ ആരംഭിച്ചു. ആഗോള ഊർജ്ജത്തിന്റെയും പരിസ്ഥിതിയുടെയും ഭാവിയിലെ നേതൃത്വത്തിന്റെ പ്രതിബദ്ധതയെയും ഊർജ്ജ പ്രാപ്തത , താങ്ങാനാവുന്ന നിരക്ക് , പരിസ്ഥിതി കാര്യവിചാരകത്വത്തിനു ള്ള പരിഹാരങ്ങളും നയങ്ങളും വാഗ്ദാനം ചെയ്യുന്നു.


(Release ID: 1702595) Visitor Counter : 184