പ്രധാനമന്ത്രിയുടെ ഓഫീസ്‌

'പരീക്ഷ പെ ചര്‍ച്ച 2021' ല്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരുമായി പ്രധാനമന്ത്രി സംവദിക്കും

Posted On: 18 FEB 2021 3:16PM by PIB Thiruvananthpuram

'പരീക്ഷ പെ ചര്‍ച്ച 2021' ല്‍ ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  സംവദിക്കും.

'നമ്മുടെ ധീരരായ  പരീക്ഷാ പോരാളികള്‍ അവരുടെ പരീക്ഷകള്‍ക്കായി തയ്യാറെടുക്കുമ്പോള്‍   'പരിക്ഷ പെ ചാര്‍ച്ച 2021' മടങ്ങിവരുന്നു, ഇത്തവണ പൂര്‍ണ്ണമായും ഓണ്‍ലൈനായി ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി തുറന്നിരിക്കുന്നു. വരൂ, നമുക്ക് പുഞ്ചിരിയോടെയും സമ്മര്‍ദ്ദമില്ലാതെയും പരീക്ഷകള്‍ക്ക് ഹാജരാകാം!

ജനകീയ ആവശ്യപ്രകാരം, 'പരിക്ഷ പെ ചര്‍ച്ച 2021' ല്‍ മാതാപിതാക്കളെയും അധ്യാപകരെയും ഉള്‍പ്പെടുത്തും.  ഗൗരവമേറിയ വിഷയത്തെക്കുറിച്ചുള്ള രസകരമായ ഒരു ചര്‍ച്ചയാണിത്. # PPC2021 ല്‍ വന്‍തോതില്‍ പങ്കെടുക്കാന്‍ ഞാന്‍ എന്റെ വിദ്യാര്‍ത്ഥി സുഹൃത്തുക്കളോടും അവരുടെ  മാതാപിതാക്കളോടും കഠിനാധ്വാനികളായ അധ്യാപകരോടും അഭ്യര്‍ത്ഥിക്കുന്നു' ട്വീറ്റുകളുടെ ഒരു പരമ്പരയില്‍ പ്രധാനമന്ത്രി കുറിച്ചു .


പ്രധാനമന്ത്രിയുടെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുമായുള്ള ആശയവിനിമയ പരിപാടിയുടെ ആദ്യ പതിപ്പ് ''പരീക്ഷ പെ ചര്‍ച്ച  1.0'' 2018 ഫെബ്രുവരി 16 ന് ന്യൂഡല്‍ഹിയിലെ താല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടന്നു.  രണ്ടാം പതിപ്പും ''പരീക്ഷ പേ ചര്‍ച്ച 2.0'' 2019 ജനുവരി 29 നും  മൂന്നാം പതിപ്പായ ''പരീക്ഷ പെ ചര്‍ച്ച 2020'' 2020 ജനുവരി 20 ന് ഇതേ സ്റ്റേഡിയത്തില്‍ നടന്നു.

 

***



(Release ID: 1699052) Visitor Counter : 119