പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഒമാന്‍ സുല്‍ത്താന്‍ സുല്‍ത്താന്‍ ഹീതം ബിന്‍ താരിഖും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം
Posted On:
17 FEB 2021 9:20PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒമാനിലെ സുല്‍ത്താന്‍ ഹീതം ബിന്‍ താരിഖുമായി ഫോണില്‍ സംസാരിച്ചു. ഒമാനിന് ഇന്ത്യ നല്‍കിയ കോവിഡ് -19 വാക്സിനുകള്‍ക്ക് സുല്‍ത്താന്‍ നന്ദി അറിയിച്ചു. പകര്‍ച്ചവ്യാധിക്കെതിരായ സംയുക്ത പോരാട്ടത്തില്‍ ഉറ്റ സഹകരണം നിലനിര്‍ത്താന്‍ നേതാക്കള്‍ യോജിപ്പ് പ്രകടിപ്പിച്ചു.
സുല്‍ത്താന്റെ ഭരണത്തിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിനും ഒമാനിലെ വിഷന്‍ 2040 നും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു.
പ്രതിരോധം, ആരോഗ്യം, വ്യാപാരം, നിക്ഷേപം തുടങ്ങി എല്ലാ മേഖലകളിലും വളരുന്ന ഇന്ത്യ-ഒമാന്‍ സഹകരണത്തെക്കുറിച്ച് നേതാക്കള്‍ സംതൃപ്തി പ്രകടിപ്പിച്ചു.
തന്ത്രപരമായ രണ്ട് പങ്കാളികള്‍ തമ്മിലുള്ള സാമ്പത്തികവും
സാംസ്‌കാരികവുമായ ബന്ധം ഉയര്‍ത്തുന്നതില്‍ ഇന്ത്യന്‍ പ്രവാസികളുടെ പങ്കിനെ ഇരു നേതാക്കളും അഭിനന്ദിച്ചു.
(Release ID: 1698978)
Visitor Counter : 95
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada