ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
28 ദിവസം കൊണ്ട് 8 ദശലക്ഷം പേർക്ക് ഇന്ത്യ കോവിഡ് വാക്സിൻ ലഭ്യമാക്കി
Posted On:
13 FEB 2021 11:27AM by PIB Thiruvananthpuram
എട്ട് സംസ്ഥാനങ്ങളിൽ നാല് ലക്ഷത്തിലേറെ ഗുണഭോക്താക്കൾക്ക് വീതം വാക്സിനേഷൻ പൂർത്തിയാക്കി
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 80 ലക്ഷത്തോളം
പേർക്ക് ഇതുവരെ വാക്സിൻ നൽകി
.2021 ഫെബ്രുവരി 13, രാവിലെ 8 വരെയുള്ള കണക്കുകൾ പ്രകാരം
79,67,647 പേർ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു.ഇതിൽ 5,909,136 പേർ ആരോഗ്യപ്രവർത്തകരും, 2,058,511പേർ മുൻനിര പോരാളികളുമാണ്. രാജ്യത്ത്ഇതുവരെ 1,64,781സെഷനുകളാണ് സംഘടിപ്പിച്ചത്.
ഓരോ ദിവസവും വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ വളർച്ച രേഖപ്പെടുത്തി.
രാജ്യത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചവരിൽ 60% (59.70%), എട്ട് സംസ്ഥാനങ്ങളിലാണ് .8 സംസ്ഥാനങ്ങളിൽ 4 ലക്ഷത്തിലേറെ ഗുണഭോക്താക്കൾ വീതം വാക്സിൻ സ്വീകരിച്ചു. ഉത്തർപ്രദേശിൽ മാത്രം 10.8% (8,58,602 ) പേരാണ് കുത്തിവയ്പ്പ്
എടുത്തത്.
രാജ്യത്തെ കോവിഡ് മരണങ്ങളിലും കുറവ് ഉണ്ടായിട്ടുണ്ട്.17 സംസ്ഥാന -കേന്ദ്രഭരണ പ്രദേശങ്ങളിൽ ഇന്നലെ ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.:13 സംസ്ഥാനങ്ങളിൽ 1നും -5നും ഇടയിലാണ് മരണം
തെലങ്കാന,ഒഡിഷ , ജാർഖണ്ഡ് , പുതുച്ചേരി , ചണ്ഡിഗഡ് , നാഗാലാൻഡ് , അസം , മണിപ്പൂർ , സിക്കിം , മേഘാലയ , ലഡാക്ക് (UT), മിസോറാം , ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങൾ, ത്രിപുര , ലക്ഷദ്വീപ് , അരുണചൽപ്രദേശ്, ദമൻ ദിയു ദാദ്ര നഗർ ഹവേലി എന്നിവിടങ്ങളിലാണ് ഇന്നലെ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാത്തത്.
നിലവിൽ 1.36 ലക്ഷം പേരാണ് (1,36,571) രാജ്യത്ത് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 1.25% മാത്രമാണ് ഇത്. ഇതുവരെ 1.06 കോടിയോളം പേരാണ് (1,06,00,625) രോഗത്തിൽ നിന്നും മുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,395 പേർ രോഗമുക്തി നേടി
97.32%. ആണ് നിലവിലെ രോഗമുക്തി നിരക്ക്
പുതുതായി രോഗമുക്തി നേടിയവരിൽ
81.93 ശതമാനം 6 സംസ്ഥാനങ്ങളിലാണ്
5,332 രോഗമുക്തി നേടിയ കേരളമാണ് പട്ടികയിൽ ഒന്നാമത്. 2,422 പേർ മഹാരാഷ്ട്രയിലും 486 പേർ തമിഴ്നാട്ടിലും ഇന്നലെ രോഗമുക്തി നേടി
.
കഴിഞ്ഞ 24 മണിക്കൂറിനിടെ 12,143 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 86.01 ശതമാനം 6 സംസ്ഥാനങ്ങളിലൊന്നാണ്
5,397 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ച കേരളമാണ് പട്ടികയിൽ ഒന്നാമത്. മഹാരാഷ്ട്രയിൽ3,670 പേർക്കും തമിഴ്നാട്ടിൽ 483പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 103 മരണങ്ങളും റിപ്പോർട്ട് ചെയ്തു
ഇതിൽ 80.58% ആറ് സംസ്ഥാനങ്ങളിൽ ആണ്. മഹാരാഷ്ട്രയിൽ 36 ഉം കേരളത്തിൽ 18 ഉം കർണാടക പഞ്ചാബ് എന്നിവിടങ്ങളിൽ എട്ടു വീതം മരണങ്ങളും ഇന്നലെ റിപ്പോർട്ട് ചെയ്തു
(Release ID: 1697787)
Visitor Counter : 224
Read this release in:
Odia
,
Tamil
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Telugu