സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി

ബ്രഹ്മപുത്ര വാലി ഫെര്‍ട്ടിലൈസര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് 100 കോടി രൂപ ഗ്രാന്റ് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനം

Posted On: 10 FEB 2021 3:06PM by PIB Thiruvananthpuram

അസമിലെ നമ്രൂപിലുള്ള ബ്രഹ്മപുത്ര വാലി ഫെര്‍ട്ടിലൈസേഴ്സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് (ബിവിഎഫ്സിഎല്‍)  100 കോടി രൂപ ധനസഹായം നല്‍കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന
സാമ്പത്തിക കാര്യങ്ങൾക്കായുള്ള സാമ്പത്തിക മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സ്ഥാപനത്തിന് കീഴിലുള്ള യൂറിയ നിര്‍മാണ യൂണിറ്റുകളുടെ പ്രവര്‍ത്തനം നിലനിര്‍ത്തുന്നതിനാണിത്.  

കേന്ദ്ര ഗവണ്‍മെന്റിന്റെ രാസവള വകുപ്പിന്റെ ഭരണപരമായ നിയന്ത്രണത്തിലുള്ള ബിഎംവിസിഎല്‍ കമ്പനീസ് നിയമ പ്രകാരം രൂപീകരിച്ച പൊതുമേഖലാ സ്ഥാപനമാണ് . അസമിലെ  നമ്രൂപിൽ രണ്ട് പഴയ പ്ലാന്റുകളാണ്  നിലവില്‍ കമ്പനിയുടെ കീഴിൽ  പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ ആദ്യത്തെ ഗ്യാസ് അധിഷ്ഠിത യൂറിയ നിര്‍മാണ യൂണിറ്റാണെങ്കിലും എല്ലാ അടിസ്ഥാന സൗകര്യങ്ങളും അസംസ്കൃത പദാർത്ഥ ലഭ്യതയും ഉണ്ടായിരുന്നിട്ടും, പഴയതും കാലഹരണപ്പെട്ടതുമായ സാങ്കേതികവിദ്യ കാരണം നിലവിലുള്ള യൂണിറ്റുകളില്‍ ന്യായമായ ഉല്‍പാദന നിലവാരം കുറഞ്ഞ ചെലവില്‍ നിലനിര്‍ത്തുന്നത് ബുദ്ധിമുട്ടാണ്. പ്ലാന്റുകളുടെ സുരക്ഷിതവും സുസ്ഥിരവും സാമ്പത്തികവുമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന്, ചില ഉപകരണങ്ങളും യന്ത്രങ്ങളും മാറ്റിസ്ഥാപിക്കുകയോ നവീകരിക്കുകയോ ചെയ്യേണ്ടതുണ്ട്. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, കാറ്റലിസ്റ്റ് വസ്തുക്കള്‍ എന്നിവ സംഭരിക്കുന്നതിന് പ്ലാന്റുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി ഏറ്റെടുക്കേണ്ട ഏറ്റവും കുറഞ്ഞ പ്രവര്‍ത്തന അറ്റകുറ്റപ്പണിക്ക് ഏകദേശം 100 കോടി രൂപ  ചെലവ് വരും. അതിനാലാണ്,  കേന്ദ്ര ഗവൺമെന്റ് ബി.വി.എഫ്.സി.എല്ലിന് 100 കോടി രൂപയുടം ധനസഹായത്തിന് അംഗീകാരം നൽകിയത്.  

രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്താണ് ബിവിഎഫ്സിഎല്‍ സ്ഥിതിചെയ്യുന്നത്. ഇത് മേഖലയിലെ സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന പങ്ക് വഹിക്കുന്നു. ബിവിഎഫ്സിഎല്ലിനുള്ള 100 കോടി രൂപയുടെ  ധനസഹായം പ്രതിവർഷം 3.90 ലക്ഷം മെട്രിക് ടൺ യൂറിയയുടെ ഉല്പാദന ശേഷി പുനഃസ്ഥാപിക്കുകയും മൊത്തം വടക്കുകിഴക്കൻ മേഖലയിലെയും പ്രത്യേകിച്ച് അസമിലെയും തേയില വ്യവസായത്തിനും കാർഷിക മേഖലയ്ക്കും യഥാസമയം യൂറിയ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. നിലവിലെ 580 ഓളം ജീവനക്കാരുടെ തൊഴിൽ സ്ഥിരമാക്കാനും മറ്റൊരു 1500 പേർക്ക് താല്ക്കാലിക തൊഴിൽ ലഭ്യമാക്കാനും സഹായിക്കും. ഇത് കേന്ദ്ര ഗവണ്‍മെന്റിന്റെ 'എ.ടി.എം.എ നിര്‍ഭാര്‍ ഭാരത്' പ്രചാരണത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.


******* 

 


(Release ID: 1696796) Visitor Counter : 229