ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്ത് നിലവിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ആകെ മരണങ്ങളെക്കാൾ താഴെ. ആക്ടീവ് കേസുകളുടെ എണ്ണം 1.51 ലക്ഷത്തിൽ താഴെയായി
Posted On:
05 FEB 2021 11:55AM by PIB Thiruvananthpuram
കോവിഡ് 19 വാക്സിൻ അമ്പതുലക്ഷം ഗുണഭോക്താക്കൾക്ക് ലഭ്യമാക്കി
ന്യൂഡൽഹി , ഫെബ്രുവരി 05, 2021
രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണത്തിൽ തുടർച്ചയായ കുറവ് രേഖപ്പെടുത്തുന്നു
നിലവിൽ ചികിത്സയിൽ കഴിയുന്നത് 1.51 ലക്ഷത്തിൽ താഴെ ആളുകളാണ് (1,51,460). ഇത് രാജ്യത്ത് ഇതുവരെ ഉണ്ടായ കോവിഡ് മരണങ്ങളെക്കാൾ (1,54,823) കുറവാണ്. ആകെ രോഗബാധിതരുടെ 1.40 ശതമാനം മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്
പ്രതിദിന രോഗ സ്ഥിരീകരണത്തിൽ ഉണ്ടാകുന്ന കുറവ് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,408 കേസുകൾ മാത്രമാണ് രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്
ദശലക്ഷം പേരിലെ രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ (7,828) മറ്റു രാഷ്ട്രങ്ങളെക്കാൾ ഏറെ താഴെയാണ്. റഷ്യ ,ജർമനി, ഇറ്റലി, ബ്രസീൽ, ഫ്രാൻസ്, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ പട്ടികയിൽ ഇന്ത്യയെക്കാൾ മുകളിലാണ്
17 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ദശലക്ഷം പേരിലെ രോഗ സ്ഥിരീകരണം ദേശീയ ശരാശരിയെക്കാൾ കുറവാണ്. രാജ്യത്തെ സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലക്ഷദ്വീപിലാണ് (1,722) ഈ നിരക്ക് ഏറ്റവും കുറവുള്ളത്
2021 ഫെബ്രുവരി 5 രാവിലെ എട്ടുമണി വരെയുള്ള കണക്കുകൾ പ്രകാരം 50 ലക്ഷത്തോളം പേർക്ക് (49,59,445) കൊവിഡ് വാക്സിൻ വിതരണം ചെയ്തു കഴിഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 11,184 സെഷനുകളിലായി 5,09,893 പേർക്കാണ് വാക്സിൻ ലഭ്യമാക്കിയത്.
രാജ്യത്ത് ഇതുവരെ 95,801 സെഷനുകളാണ് സംഘടിപ്പിച്ചത്.
വാക്സിൻ ലഭിച്ചവരിൽ 61 ശതമാനം 8 സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നാണ് . ഗുണഭോക്താക്കളുടെ 11.9 ശതമാനം (5,89,101) ഉത്തർപ്രദേശിലാണ്. രാജ്യത്ത് ഇതുവരെ 1.04 കോടി പേരാണ് (1,04,96,308) കോവിഡിൽ നിന്നും മുക്തി നേടിയത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 15,853 പേർ രോഗമുക്തി നേടി. 97.16% ആണ് നിലവിലെ രോഗമുക്തി നിരക്ക്. പ്രതിദിന രോഗ സ്ഥിരീകരണവും രോഗമുക്തരുടെ എണ്ണവും തമ്മിലെ അന്തരം വർദ്ധിച്ചതോടെ കൂടി രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്ന വരും രോഗമുക്തി നേടിയവരും തമ്മിലെ വ്യത്യാസം
1,03,44,848 ആയി ഉയർന്നു
പുതുതായി രോഗമുക്തി നേടിയവരിൽ 85.06 ശതമാനവും 6 സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നാണ്. 6341 പേർ രോഗമുക്തി നേടിയ കേരളമാണ് പട്ടികയിൽ ഒന്നാമത്. മഹാരാഷ്ട്രയിൽ 5,339 പേരും തമിഴ്നാട്ടിൽ 517 പേരും കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡിൽ നിന്നും സൗഖ്യം നേടി
കഴിഞ്ഞ 24 മണിക്കൂറിനിടെ 12,408 പുതിയ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതിൽ 84.25 ശതമാനവും ആറു സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ആണ്.
6102 പേർക്ക് രോഗം സ്ഥിരീകരിച്ച കേരളമാണ് പട്ടികയിൽ ഒന്നാമത്
മഹാരാഷ്ട്രയിൽ 2736 പേർക്കും തമിഴ്നാട്ടിൽ 494 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു
120 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു
ഇതിൽ 74.17 ശതമാനവും 6 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ആണ്
. മഹാരാഷ്ട്രയിൽ 46ഉം കേരളത്തിൽ 17 ഉം പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽ ഏഴ് പേർ വീതവുമാണ് കോവിഡ് മൂലം ഇന്നലെ മരണമടഞ്ഞത്
(Release ID: 1695452)
Visitor Counter : 239
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu