ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

സെൻട്രൽ വിസ്ത അവന്യുവിലെ ഭൂമി പൂജാ ചടങ്ങ് നടന്നു

Posted On: 04 FEB 2021 12:26PM by PIB Thiruvananthpuram

സെൻട്രൽ വിസ്ത അവന്യു പദ്ധതിയുടെ ഭൂമിപൂജ ചടങ്ങ് കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് സഹമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി ഇന്ന് ഡൽഹിയിൽ നിർവഹിച്ചു. ഇതോടെ സെൻട്രൽ വിസ്ത അവന്യുവിന്റെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി . നോർത്ത്& സൗത്ത് ബ്ലോക്കിൽ നിന്ന് ആരംഭിച്ച് രാജ്പത്ഥിന് ചുറ്റുമുള്ള പുൽത്തകിടികൾ, കനാലുകൾ, മരങ്ങൾ, വിജയ് ചൗക്ക്, ഇന്ത്യാഗേറ്റ് പ്ലാസ എന്നിവ ഉൾപ്പെടുത്തി ഇന്ത്യാഗേറ്റിൽ അവസാനിക്കുന്ന മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ളതാണ് സെൻട്രൽ വിസ്ത അവന്യു. ബ്രിട്ടീഷ് ഭരണകാലത്ത് വൈസ്രോയിയുടെ ഭവനത്തിലേക്ക് ഉള്ള ഘോഷയാത്ര പാതയായിട്ടായിരുന്നു,ഇത് യഥാർത്ഥത്തിൽ രൂപകല്പന ചെയ്തിരുന്നത്.

 

608 കോടിരൂപ ചെലവിൽ സെൻട്രൽ വിസ്തഅവന്യു വികസനത്തിനുള്ള ശുപാർശ 2020 നവംബർ 10ന് ഗവൺമെന്റ് അംഗീകരിച്ചിരുന്നു. കേന്ദ്ര പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ് ആണ്  പ്രധാന പ്രവർത്തനങ്ങൾ നടത്തുന്നത്.

 

ലാൻഡ്സ്കേപ്പ്, പുൽത്തകിടികൾ എന്നിവയുടെ നവീകരണം, ശരിയായ പൊതുജന  സൗകര്യ കേന്ദ്രങ്ങൾ, കാൽനട  സൗഹൃദപരമായ സൗകര്യങ്ങൾ, ആവശ്യത്തിന് നടപ്പാതകൾ, മലിനജല പുനചംക്രമണത്തിന് സീവറേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ആവശ്യത്തിനുള്ള പാർക്കിംഗ് സ്ഥലങ്ങൾ, അടയാളങ്ങൾ,  പ്രകാശ സംവിധാനങ്ങൾ, സിസിടിവി ക്യാമറകൾ, ഓടകൾ,മഴവെള്ള സംഭരണികൾ, കച്ചവടക്കാർക്ക് ഉള്ള സൗകര്യങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക

 

 

***



(Release ID: 1695133) Visitor Counter : 140