ധനകാര്യ മന്ത്രാലയം

ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ 14-ാം ഗഡുവായ 6,000 കോടി രൂപ സംസ്ഥാനങ്ങൾക്ക് കൈമാറി

Posted On: 03 FEB 2021 1:14PM by PIB Thiruvananthpuram



ന്യൂഡൽഹി, ഫെബ്രുവരി 03, 2021

ചരക്കുസേവന നികുതി നടപ്പാക്കിയത് മൂലം സംസ്ഥാനങ്ങൾക്ക് ഉണ്ടായ നഷ്ടം പരിഹരിക്കുന്നതിന് കേന്ദ്രം നൽകുന്ന തുകയുടെ 14-ാം പ്രതിവാര ഗഡുവായ 6,000 കോടി രൂപ കേന്ദ്ര ധനകാര്യ മന്ത്രാലയം കൈമാറി. ഇതിൽ 5,516.60 കോടി രൂപ ജിഎസ്ടി കൗൺസിൽ അംഗങ്ങളായ 23 സംസ്ഥാനങ്ങൾക്കും, 483.40 കോടി രൂപ നിയമനിർമ്മാണ സഭ നിലവിലുള്ള 3 കേന്ദ്രഭരണ പ്രദേശങ്ങൾക്കും (ഡെൽഹി, ജമ്മു കശ്മീർ, പുതുച്ചേരി) ആണ് അനുവദിച്ചത്. ബാക്കിയുള്ള 5 സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, മണിപ്പൂർ, മിസോറം, നാഗാലാൻഡ്, സിക്കിം എന്നിവയ്ക്ക് ജിഎസ്ടി നടപ്പാക്കിയത് മൂലം വരുമാനക്കുറവ് ഉണ്ടായിട്ടില്ല.

ഇതുവരെ കണക്കാക്കിയ ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ 76 ശതമാനവും സംസ്ഥാനങ്ങൾക്കും, നിയമനിർമ്മാണ സഭ നിലവിലുള്ള 3 കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി നൽകിക്കഴിഞ്ഞു. ഇതിൽ 76,616.16 കോടി രൂപ സംസ്ഥാനങ്ങൾക്കും, 7,383.84 കോടി രൂപ നിയമനിർമ്മാണ സഭ നിലവിലുള്ള 3 കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ് നൽകിയത്.

അധിക വായ്പയെടുക്കാൻ 28 സംസ്ഥാനങ്ങൾക്ക് നൽകിയ അനുമതിയും, ഇതുവരെ പ്രത്യേക ജാലകത്തിലൂടെ സ്വരൂപിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയ  തുകയും സംബന്ധിച്ച പട്ടിക 



(Release ID: 1694733) Visitor Counter : 154