ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 9000 ൽ താഴെ. കഴിഞ്ഞ 8 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ.


പ്രതിദിന മരണം നൂറിൽ താഴെ; കഴിഞ്ഞ 8.5 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

39.5 ലക്ഷത്തിലധികം ഗുണഭോക്താക്കൾ ഇതുവരെ വാക്സിൻ സ്വീകരിച്ചു.

Posted On: 02 FEB 2021 11:33AM by PIB Thiruvananthpuram

ഇന്ത്യയിൽ കൊവിഡ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം തുടർച്ചയായി കുറയുന്നു. 2020 സെപ്റ്റംബർ 10 ന് പ്രതിദിന രോഗബാധിതരുടെ എണ്ണം 95, 735 എന്ന ഏറ്റവും ഉയർന്ന സംഖ്യയിൽ എത്തിയതിനുശേഷം ഇന്ന്, എട്ടു മാസത്തെ ഏറ്റവും കുറഞ്ഞ സംഖ്യയായ 8,635 രേഖപ്പെടുത്തി.

 

 കഴിഞ്ഞ 5 ആഴ്ചയായി ഇന്ത്യയിലെ  പുതിയ കേസുകളുടെ പ്രതിദിന എണ്ണത്തിൽ ക്രമാനുഗത മായ കുറവ്.  2020 ഡിസംബർ 30 മുതൽ 2021 ജനുവരി 5 വരെയുള്ള കാലയളവിലെ  പ്രതിദിന രോഗികളുടെ ശരാശരി എണ്ണം 18,394 ആയിരുന്നു. എന്നാൽ ജനുവരി 27 മുതൽ ഫെബ്രുവരി 2 വരെയുള്ള കാലയളവിൽ ഇത് 12,772 ആയി കുറഞ്ഞു.

 

കഴിഞ്ഞ 24 മണിക്കൂറിൽ നൂറിൽ താഴെ മാത്രം മരണം റിപ്പോർട്ട് ചെയ്തു. 8.5 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 2020 മെയ്‌ 15 നാണ് ഇതിനുമുൻപ് മരണസംഖ്യ 100 രേഖപ്പെടുത്തിയത്.

 

കഴിഞ്ഞ 5 ആഴ്ചയായി ഇന്ത്യയിലെ   പ്രതിദിന മരണ നിരക്കിൽ ക്രമാനുഗതമായ കുറവ്.  2020 ഡിസംബർ 30 മുതൽ 2021 ജനുവരി 5 വരെയുള്ള കാലയളവിലെ  പ്രതിദിന  ശരാശരി മരണ സംഖ്യ 242 ആയിരുന്നു.എന്നാൽ ജനുവരി 27 മുതൽ ഫെബ്രുവരി 2 വരെയുള്ള കാലയളവിൽ ഇത് 128 ആയി കുറഞ്ഞു.

 

നിലവിൽ 1.63 ലക്ഷം (1,63,353)പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.ഇത് ആകെ രോഗബാധിതരുടെ 1.52% മാത്രമാണ്.

 

 കഴിഞ്ഞ 24 മണിക്കൂറിൽ, രാജ്യത്ത് പുതുതായി 13,423 പേരാണ് രോഗ മുക്തരായത്. ആകെ രോഗമുക്തരുടെ  എണ്ണം 1.04 കോടി (1,04,48,400) ആയി ഉയർന്നു. 97.05%ആണ് രോഗമുക്തി നിരക്ക്.

 

 കോവിഡ്-19 പ്രതിരോധത്തിന് പിന്തുണ നൽകുന്നതിന് കേരളം,മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് ഉന്നതതല സംഘത്തെ കേന്ദ്രം അയച്ചിട്ടുണ്ട്.

 

2021 ഫെബ്രുവരി 2 രാവിലെ എട്ടുമണി വരെയുള്ള കണക്കുകൾ പ്രകാരം 39.50ലക്ഷം (39,50,156) ഗുണഭോക്താക്കൾ രാജ്യമെമ്പാടും നടത്തിവരുന്ന വാക്സിനേഷൻ പ്രക്രിയയിലൂടെ വാക്സിൻ സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 3516 സെഷനുകളിലായി 1,91,313 ആരോഗ്യപ്രവർത്തകർ വാക്സിൻ സ്വീകരിച്ചു. ഇതുവരെ 72,731 സെഷനുകൾ നടന്നു. ഓരോ ദിവസവും വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ ക്രമാനുഗതമായ പുരോഗതി.

 

പുതുതായി രോഗമുക്തരായവരുടെ 85.09%  വും 10 സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. 5215 പേർ രോഗ മുക്തരായ കേരളമാണ് കഴിഞ്ഞ 24 മണിക്കൂറിൽ  രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ മുന്നിൽ. മഹാരാഷ്ട്രയില്‍ 3289 പേരും ഛത്തീസ്ഗഡിൽ 520 പേരും രോഗ മുക്തരായി.

 

പുതിയ രോഗബാധിതരുടെ 80.10% വും 6 സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തിലാണ് കൂടുതല്‍ – 3,459പേര്‍. മഹാരാഷ്ട്രയിൽ 1,948 പേര്‍ക്കും തമിഴ്നാട്ടിൽ 502 പേർക്കുംഇന്നലെ രോഗം സ്ഥിരീകരിച്ചു.

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 94 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 65.96% വും 5 സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്.ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്   മഹാരാഷ്ട്രയിലാണ്- 27 പേർ. കേരളത്തിൽ 17ഉം തമിഴ്നാട്ടിൽ 7 പേരും മരിച്ചു.16 സംസ്ഥാനങ്ങളിൽ / കേന്ദ്ര ഭരണപ്രദേശങ്ങളിൽ കഴിഞ്ഞ 24 മണിക്കൂർറിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല.

 

***

 



(Release ID: 1694394) Visitor Counter : 198