ധനകാര്യ മന്ത്രാലയം

മൂലധനച്ചെലവിൽ 34.5% വർധന; മൂലധനച്ചെലവ് 5.54 ലക്ഷം കോടി  

Posted On: 01 FEB 2021 2:01PM by PIB Thiruvananthpuram



ന്യൂഡൽഹി, ഫെബ്രുവരി 01, 2021

2021-22 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചുകൊണ്ട്, കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ, മൂലധനച്ചെലവിൽ കുത്തനെയുള്ള വർധനയാണ് പ്രഖ്യാപിച്ചത്. 5.54 ലക്ഷം കോടി രൂപയാണ് മൂലധനച്ചെലവ്. ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 34.5 ശതമാനം കൂടുതലാണ്. 2020-21 കാലയളവിൽ മൊത്തം മൂലധന ചെലവ് ഏകദേശം 4.39 ലക്ഷം കോടി രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

മൂലധന ബജറ്റിൽ, 44,000 കോടിയിലധികം രൂപ സാമ്പത്തിക കാര്യ വകുപ്പിനായി വകയിരുത്തിയിട്ടുണ്ടെന്ന് ധനകാര്യമന്ത്രി വ്യക്തമാക്കി. മൂലധനച്ചെലവിൽ മികച്ച പുരോഗതി കാണിക്കുന്നതും കൂടുതൽ ഫണ്ട് ആവശ്യമുള്ളതുമായ പദ്ധതികൾക്കും, വകുപ്പുകൾക്കായി ഇത് നൽകും.
 
മൂലധനച്ചെലവിനായി സംസ്ഥാനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും രണ്ട് ലക്ഷം കോടിയിലധികം രൂപ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.


(Release ID: 1694175) Visitor Counter : 203