ധനകാര്യ മന്ത്രാലയം
ഉപരിതല ഗതാഗത, ദേശീയപാത മന്ത്രാലയത്തിനായി 1,18,101 കോടി രൂപ വകയിരുത്തി
Posted On:
01 FEB 2021 1:50PM by PIB Thiruvananthpuram
ന്യൂഡൽഹി, ഫെബ്രുവരി 01, 2021
ഉപരിതല ഗതാഗത, ദേശീയപാത മന്ത്രാലയത്തിനായി എക്കാലത്തെയും ഉയർന്ന 1,18,101 കോടി രൂപ വകയിരുത്തി. ഇതിൽ 1,08,230 കോടി മൂലധനച്ചെലവിനാണ്.
5.35 ലക്ഷം കോടിയുടെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി 3.3 ലക്ഷം കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന 13,000 കിലോമീറ്ററിലധികം റോഡുകൾക്ക് നിർമ്മാണാനുമതി നൽകി. ഇതിൽ 3,800 കിലോമീറ്റർ പൂർത്തിയായതായും ശ്രീമതി നിർമ്മല സീതാരാമൻ പാർലമെന്റിനെ അറിയിച്ചു. 2022 മാർച്ചോടെ 8,500 കിലോമീറ്റർ റോഡ് അനുവദിക്കുകയും, 11,000 കിലോമീറ്റർ ദേശീയപാത ഇടനാഴി പൂർത്തിയാക്കുകയും ചെയ്യും.
കൂടുതൽ സാമ്പത്തിക ഇടനാഴികളും ആസൂത്രണത്തിലുണ്ടെന്ന് ശ്രീമതി സീതാരാമൻ പറഞ്ഞു:
1. 1.03 ലക്ഷം കോടി മുതൽമുടക്കിൽ തമിഴ്‌നാട്ടിൽ 3,500 കിലോമീറ്റർ ദേശീയപാത പദ്ധതി. ഇതിലുൾപ്പെടുന്ന മധുര-കൊല്ലം ഇടനാഴിയുടെ നിർമ്മാണം അടുത്ത വർഷം ആരംഭിക്കും.
2. 65,000 കോടി മുതൽമുടക്കിൽ കേരളത്തിലൂടെ കടന്നു പോകുന്ന മുംബൈ-കന്യാകുമാരി ഇടനാഴിയിലെ 600 കിലോമീറ്റർ ഭാഗം ഉൾപ്പെടെ, 1,100 കിലോമീറ്റർ ദേശീയപാത നിർമ്മാണം ആരംഭിക്കും.
3. പശ്ചിമ ബംഗാളിൽ 675 കിലോമീറ്റർ ദേശീയപാത നിർമ്മാണം ആരംഭിക്കും.
4. ആസാമിൽ നിലവിൽ 19,000 കോടി രൂപയുടെ ദേശീയപാത പദ്ധതികൾ പുരോഗമിക്കുന്നു.1300 കിലോമീറ്ററിലധികം ദേശീയപാതകൾ ഉൾപ്പെടെ 34,000 കോടിയിലധികം രൂപയുടെ ജോലികൾ വരുന്ന മൂന്ന് വർഷത്തിനുള്ളിൽ ഏറ്റെടുക്കും.
2021-22 കാലഘട്ടത്തിൽ വിഭാവനം ചെയ്യുന്ന ചില പ്രധാന ഇടനാഴികളും മറ്റ് പ്രധാന പദ്ധതികളും ഇവയാണ്:
1. ദില്ലി-മുംബൈ അതിവേഗ പാത
2. ബെംഗളൂരു - ചെന്നൈ അതിവേഗ പാത
3. ദില്ലി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴി
4. കാൺപൂർ-ലഖ്‌നൗ അതിവേഗ പാത
5. ചെന്നൈ - സേലം ഇടനാഴി
6. റായ്പൂർ-വിശാഖപട്ടണം
7. അമൃത്സർ-ജാംനഗർ
8. ദില്ലി –കാത്ര
(Release ID: 1694173)
Visitor Counter : 295