പ്രധാനമന്ത്രിയുടെ ഓഫീസ്
കോരാപുട്ട് റോഡ് അപകടത്തിൽപ്പെട്ടവർക്ക് എക്സ് ഗ്രേഷ്യയ്ക്ക് പ്രധാനമന്ത്രി അംഗീകാരം നൽകി
പോസ്റ്റഡ് ഓണ്‍:
01 FEB 2021 5:26PM by PIB Thiruvananthpuram
ഒഡീസയിലെ കോരാപുട്ടിൽ റോഡപകടത്തെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്കായി പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം വീതം എക്സ് ഗ്രേഷ്യയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അംഗീകാരം നൽകി. ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ എക്സ് ഗ്രേഷ്യയും പ്രധാനമന്ത്രി അംഗീകരിച്ചു.
"പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം എക്സ് ഗ്രേഷ്യ, ഒഡീസയിലെ കോരാപുട്ടിൽ നിർഭാഗ്യകരമായ റോഡപകടത്തെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് നൽകും. ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ നൽകും" , അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു.
***
( റിലീസ് ഐ.ഡി: 1694117)
സന്ദര്‍ശക കൗണ്ടര്‍ : 139
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada