ധനകാര്യ മന്ത്രാലയം

ഒരു രാഷ്ട്രം ഒരു റേഷൻ കാർഡ് പദ്ധതി രാജ്യത്തെ 32 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ പുരോഗമിക്കുന്നു

Posted On: 01 FEB 2021 1:43PM by PIB Thiruvananthpuram

ന്യൂഡൽഹി, ഫെബ്രുവരി  01, 2021

അഭിലാഷ ഭാരതത്തിനായി ഉള്ള സമഗ്ര വികസനം രാജ്യത്തെ അസംഘടിത തൊഴിലാളികൾക്ക് പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികൾക്കായി പലവിധ നിർദേശങ്ങൾ മുന്നോട്ടു വയ്ക്കാൻ സർക്കാരിന് പ്രചോദനമേകുന്നു.

പാർലമെന്റിൽ കേന്ദ്ര ബജറ്റ് അവതരിപ്പിക്കെ കേന്ദ്ര ധന-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ ഒരു രാഷ്ട്രം ഒരു റേഷൻ കാർഡ്, തൊഴിൽ നിയമങ്ങൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകി. രാജ്യത്തെ അസംഘടിതമേഖലയിലെ തൊഴിലാളികളെ പറ്റിയുള്ള വിവരശേഖരണത്തിനായി പ്രത്യേക പോർട്ടൽ സജ്ജമാക്കും എന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി.

രാജ്യത്തെ 32 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒരു രാഷ്ട്രം ഒരു റേഷൻ കാർഡ് പദ്ധതി പുരോഗമിക്കുകയാണ്. ഇതുവരെ 69 കോടി ഗുണഭോക്താക്കളിലേയ്ക്ക് (അതായത് അർഹരായവരിൽ 86%) പദ്ധതി എത്തിക്കാൻ കഴിഞ്ഞതായും ധനമന്ത്രി വ്യക്തമാക്കി.

രാജ്യത്തെ കെട്ടിട നിർമ്മാണ തൊഴിലാളികൾ ഉൾപ്പടെയുള്ളവരുടെ വിവരശേഖരണത്തിനായി ഒരു പുതിയ പോർട്ടൽ സജ്ജമാക്കണം എന്ന് നിർദ്ദേശവും ശ്രീമതി നിർമ്മലാ സീതാരാമൻ മുന്നോട്ടുവെച്ചു. രാജ്യത്തെ കുടിയേറ്റ തൊഴിലാളികൾക്ക് ആയി ആരോഗ്യ, ഭവനനിർമ്മാണ, ശേഷി വികസന, ഇൻഷുറൻസ്, വായ്പ, ഭക്ഷ്യ പദ്ധതികൾ തയ്യാറാക്കുന്നതിന് ഇത് സഹായകരമാകും.

രാജ്യത്തെ എല്ലാ വിഭാഗം ജീവനക്കാർക്കും കുറഞ്ഞ വേതനം ഉറപ്പാക്കുന്നതും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതുമായ 4 തൊഴിൽ കോഡുകളുടെ നടപ്പാക്കൽ ഭരണകൂടം ഉടൻതന്നെ പൂർത്തീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ESIC പരിരക്ഷയും ഇതിന്റെ ഭാഗമായി ഇവർക്ക് ലഭ്യമാക്കും. രാജ്യത്തെ വനിതകൾക്ക് എല്ലാത്തരം തൊഴിൽ ചെയ്യുന്നതിനും, വേണ്ടത്ര സുരക്ഷയോടു കൂടി രാത്രി ഷിഫ്റ്റ്‌ ചെയ്യുന്നതിനും അവസരമൊരുക്കുമെന്നും ശ്രീമതി സീതാരാമൻ ഉറപ്പുനൽകി.

ഒറ്റത്തവണ രജിസ്ട്രേഷൻ, ലൈസൻസിംഗ്, ഓൺലൈൻ റിട്ടേൺ സൗകര്യങ്ങൾ തൊഴിൽ ദാതാക്കളുടെമേലുള്ള അധികഭാരം കുറയ്ക്കുമെന്ന് അവർ പ്രതീക്ഷ പ്രകടിപ്പിച്ചു.
 
(Release ID: 1694004) Visitor Counter : 205