റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
ഇലക്ട്രിക് വാഹനരംഗത്ത് ഗവേഷണ വികസന പ്രവർത്തനങ്ങൾക്കും ബദൽ ബാറ്ററി സാങ്കേതികവിദ്യ യിലേക്കുള്ള മാറ്റത്തിനും കേന്ദ്രമന്ത്രി ശ്രീ നിതിൻ ഗഡ്ഗരി ആഹ്വാനം ചെയ്തു.
Posted On:
28 JAN 2021 2:30PM by PIB Thiruvananthpuram
ന്യൂഡൽഹി , ജനുവരി 28, 2021
ഇലക്ട്രിക് വാഹനങ്ങൾ ഇന്ന് പുതിയ യാഥാർത്ഥ്യമായി മാറി കൊണ്ടിരിക്കെ, ബാറ്ററി,പവർ ട്രെയിൻ സാങ്കേതികവിദ്യാ രംഗത്ത് പുതിയ ശക്തിയായി ഉയർന്നു വരേണ്ടതിന്റെ ആവശ്യകത കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാത മന്ത്രി ശ്രീ നിതിൻ ഗഡ്ഗരി ചൂണ്ടിക്കാട്ടി.
വാഹനങ്ങളിൽ ഇപ്പോൾ ഉപയോഗിക്കുന്ന ലിഥിയം അയൺ ബാറ്ററിയുടെ നിർമ്മാണത്തിന് ആവശ്യമായ ലിഥിയത്തിന്റെ സംഭരണ നിയന്ത്രണമാണ് ഇപ്പോൾ നാം നേരിടുന്ന പ്രധാന വെല്ലുവിളി. വരുംവർഷങ്ങളിൽ പൂർണമായും തദ്ദേശീയമായ ബാറ്ററി സാങ്കേതികവിദ്യയിലേക്ക് ഇലക്ട്രിക് വാഹനങ്ങൾ മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഗതാഗത മേഖലയിൽ 'ആത്മ നിർഭർ ഭാരത്' എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ബദൽ ബാറ്ററി സാങ്കേതിക വിദ്യാ രംഗത്തു വരുംവർഷങ്ങളിൽ തീവ്ര ഗവേഷണങ്ങൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.ഇതിനായി രാജ്യത്തെ ഗവേഷണസ്ഥാപനങ്ങൾ, വ്യവസായ മേഖല, ശാസ്ത്രജ്ഞർ, എൻജിനീയർമാർ, ഗവൺമെന്റ് എന്നിവരുടെ പിന്തുണയോടെ അതിന് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു
(Release ID: 1692954)
Visitor Counter : 224