ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയിൽ കഴിഞ്ഞ 20 ദിവസമായി പുതുതായി കോവിഡ് രോഗമുക്തരാകുന്നവരുടെ എണ്ണം പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തേക്കാൾ കൂടുതൽ.

Posted On: 27 JAN 2021 11:56AM by PIB Thiruvananthpuram

ദശലക്ഷം പേരിലെ കോവിഡ്  സ്ഥിരീകരണവും മരണവും കഴിഞ്ഞ ഏഴ് ദിവസമായി ഏറ്റവും കുറഞ്ഞ നിരക്കിൽ.


ഇന്ത്യയിൽ  കഴിഞ്ഞ 20 ദിവസമായി പുതുതായി  കോവിഡ്  രോഗമുക്തരാകുന്നവരുടെ എണ്ണം, പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തേക്കാൾ കൂടുതൽ.

 ഇന്ത്യയിൽ 1,76,498 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇത് ആകെ  കോവിഡ് രോഗബാധിതരുടെ 1.65% മാത്രമാണ്.
 കഴിഞ്ഞ ഏഴ് ദിവസമായി രാജ്യത്ത് ദശലക്ഷം പേരിലെ രോഗ സ്ഥിരീകരണം ന ഏറ്റവും കുറഞ്ഞ നിരക്കിലാണ്(69).

 കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് പുതുതായി 13,320 പേരാണ് രോഗ മുക്തരായത്. 12,689 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ  രാജ്യത്ത് പുതുതായി  കോവിഡ് സ്ഥിരീകരിച്ചത്.
 ആകെ രോഗമുക്തരുടെ  എണ്ണം 1,03,59,305 ആയി ഉയർന്നു. 96.91%ആണ് രോഗമുക്തി നിരക്ക്.

 'ടെസ്റ്റ്, ട്രാക്ക്,  ട്രീറ്റ്' എന്ന കേന്ദ്ര സർക്കാരിന്റെ ഫലപ്രദമായ കോവിഡ് പ്രതിരോധ നടപടിയാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിപ്പിക്കുന്നത്. മുൻകൂട്ടിയുള്ള നിരീക്ഷണം,  രോഗ സാധ്യതയുള്ളവരെ കണ്ടെത്തൽ എന്നിവയ്ക്കൊപ്പം  കേന്ദ്ര സർക്കാർ അനുശാസിക്കുന്ന ഫലപ്രദമായ ചികിത്സ പ്രോട്ടോകോൾ പിന്തുടരുന്നതും രോഗമുക്തി നിരക്ക്  വർദ്ധിപ്പിക്കുന്നു. ആശുപത്രികളിൽ ഫലപ്രദമായ ചികിത്സ,  വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന വർക്കുള്ള മേൽനോട്ടം, നോൺ ഇൻവാസിവ്  ഓക്സിജൻ പിന്തുണ,  സ്റ്റിറോയ്ഡ് , ആന്റി കോയഗുലന്റ് എ ന്നിവയുടെ ഉപയോഗം,  യഥാസമയം രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിന് മെച്ചപ്പെട്ട ആംബുലൻസ് സർവീസ് എന്നിവയിൽ കേന്ദ്രം-സംസ്ഥാന സർക്കാരുകൾ ജാഗ്രത പുലർത്തുന്നു. സംസ്ഥാനങ്ങൾക്ക് ആവശ്യമായ എണ്ണം വെന്റിലേറ്ററുകൾ, പി പി ഇ കിറ്റുകൾ എന്നിവ കേന്ദ്രം ലഭ്യമാക്കുന്നുണ്ട്. വീടുകൾ നിരീക്ഷണത്തിൽ കഴിയുന്നവരുടെ മേൽനോട്ടത്തിനും പുരോഗതി വിലയിരുത്തുന്നതിനും ആശാ പ്രവർത്തകർ അക്ഷീണം പ്രയത്നിക്കുന്നു.

 കോവിഡ്  19 വ്യാപനം തടയുന്നതിനും,  ഒപ്പം കോവിഡ് ഇതര അവശ്യ ആരോഗ്യ സേവനം ലഭ്യമാക്കുന്നതിനും ടെലിമെഡിസിൻ സംവിധാനം ആയ 'ഇ - സഞ്ജീവനി 'ഡിജിറ്റൽ പ്ലാറ്റ്ഫോംസഹായിക്കുന്നു. കോവിഡ് ആശുപത്രി ഐസിയു വിലെ ഡോക്ടർമാർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനു ന്യൂഡൽഹി എയിംസിലെ ഡോക്ടർമാർ നേതൃത്വം നൽകുന്ന 'നാഷണൽ ഇ -ഐ സി യു മാനേജ്മെന്റ് സംവിധാനം' നടന്നുവരുന്നു.
 


2021 ജനുവരി 27ന്രാവിലെ എട്ടുമണി വരെയുള്ള കണക്കുകൾ പ്രകാരം  20 ലക്ഷത്തിലധികം (20,29,480) ഗുണഭോക്താക്കൾ രാജ്യമെമ്പാടും നടത്തിവരുന്ന വാക്സിനേഷൻ പ്രക്രിയയിലൂടെ വാക്സിൻ സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 194 സെഷനുകളിലായി 5671പേർ വാക്സിൻ സ്വീകരിച്ചു. ഇതുവരെ 36,572 സെഷനുകൾ നടന്നു.


പുതുതായി രോഗമുക്തരായവരുടെ 84.52%  വും 9 സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. 5,290 പേർ രോഗ മുക്തരായ കേരളമാണ് കഴിഞ്ഞ 24 മണിക്കൂറിൽ  രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ മുന്നിൽ.
 മഹാരാഷ്ട്രയില്‍ 2, 106പേരും കർണാടകയിൽ738 പേരും രോഗ മുക്തരായി.

പുതിയ രോഗബാധിതരുടെ 84.73%വും 7 സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തിലാണ് കൂടുതല്‍ – 6,293പേര്‍. മഹാരാഷ്ട്രയിൽ 2,405 പേര്‍ക്കും കർണാടകത്തിൽ 529 പേർക്കുംഇന്നലെ രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 131 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 80.15% വും എട്ട് സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്.

ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്   മഹാരാഷ്ട്രയിലാണ്- 47പേർ. കേരളത്തിൽ 19 പേരും ചത്തീസ്ഗഡിൽ 14 പേരും മരിച്ചു.

 കഴിഞ്ഞ ഏഴ് ദിവസമായി, ഇന്ത്യയിലെ ദശലക്ഷം പേരിലെ മരണനിരക്ക് ഒന്ന് ആണ്.

 

***(Release ID: 1692669) Visitor Counter : 318