ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
എട്ടു മാസത്തിന് ശേഷം കോവിഡ് രോഗികളുടെ എണ്ണത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തി ഇന്ത്യ
Posted On:
26 JAN 2021 11:18AM by PIB Thiruvananthpuram
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഏറ്റവും കുറവ് രാജ്യത്ത് രേഖപ്പെടുത്തി. 237 ദിവസങ്ങൾക്കുശേഷം ഇന്നലെ 9,102 പുതിയ കേസുകൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 2020 ജൂൺ നാലിന് റിപ്പോർട്ട് ചെയ്യപ്പെട്ടത് 9304 കേസുകളായിരുന്നു.
എട്ടു മാസങ്ങൾക്ക് ശേഷം (എട്ടുമാസവും ഒൻപത് ദിവസവും) നൂറ്റി ഇരുപതിൽ താഴെ മരണം മാത്രമാണ് (117) ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
രാജ്യത്ത് നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 1,77,266 ആയി ഇന്ന് കുറഞ്ഞു. ആകെ രോഗബാധിതരുടെ 1.66 ശതമാനം മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്.
ദശലക്ഷം പേരിൽ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം (128) ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞതാണ്. ദശലക്ഷം പേരിലെ രോഗ ബാധിതരുടെ എണ്ണവും (7736) ലോകത്തിലെതന്നെ ഏറ്റവും കുറഞ്ഞ നിലയിലാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്.
2021 ജനുവരി 26 രാവിലെ എട്ടുമണി വരെയുള്ള കണക്കുകൾ പ്രകാരം, 20,23,809 പേർ ദേശീയതലത്തിൽ നടക്കുന്ന കോവിഡ്-19 വാക്സിൻ വിതരണത്തിന്റെ ഭാഗമായി വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7764 സെഷനുകളിലായി 4,08,305 പേരാണ് വാക്സിൻ സ്വീകരിച്ചത്. ഇതുവരെ 36,378 സെഷനുകളാണ് രാജ്യത്ത് സംഘടിപ്പിച്ചിട്ടുള്ളത്.
ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1.03 കോടി (1,03,45,985) പിന്നിട്ടു. 96.90 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. രോഗമുക്തി നേടിയവരും നിലവിൽ ചികിത്സയിൽ കഴിയുന്നവരും തമ്മിലെ അന്തരം തുടർച്ചയായി വർദ്ധിച്ച് 1,01,68,719 ൽ എത്തി
കഴിഞ്ഞ 24 മണിക്കൂറിനിടെ 15,901 പേരാണ് രോഗമുക്തി നേടിയത്. ഇതിൽ 83.68 ശതമാനം പേരും ഒൻപത് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നാണ്. 5,606 രോഗമുക്തരായ കേരളത്തിലാണ് ഇന്നലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗമുക്തി രേഖപെടുത്തിയത്. മഹാരാഷ്ട്രയിൽ 3,080 ഉം, കർണാടകയിൽ 1,036 ഉം ഇന്നലെ രേഖപ്പെടുത്തി.
പുതുതായി രോഗം സ്ഥിരീകരിചവരിൽ 81.76 ശതമാനം പേരും 8 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,361 പേർക്ക് രോഗം സ്ഥിരീകരിച്ച കേരളത്തിലാണ് ഏറ്റവും കൂടുതൽ പ്രതിദിന രോഗബാധിതർ. മഹാരാഷ്ട്രയിൽ 1,842 പേർക്കും, തമിഴ്നാട്ടിൽ 540 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു
ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 117 കോവിഡ് മരണങ്ങളിൽ 63.25 ശതമാനവും അഞ്ച് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ മുപ്പതും, കേരളത്തിൽ 17 ഉം, ഛത്തീസ്ഗഡിൽ 13 ഉം പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ദശലക്ഷം പേരിലെ കോവിഡ് മരണം (111) ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
***
(Release ID: 1692523)
Visitor Counter : 255