തെരഞ്ഞെടുപ്പ് കമ്മീഷന്‍

പതിനൊന്നാമത് ദേശീയ സമ്മതിദായകദിനം 2021 ജനുവരി 25-ന് ആഘോഷിക്കുന്നു.


'നമ്മുടെ വോട്ടർമാരെ ശാക്തീകരിക്കുകയും, ജാഗ്രതയുള്ളവരും, സുരക്ഷിതരും, അവബോധമുള്ളവരും ആക്കുക " എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം.

Posted On: 24 JAN 2021 5:19AM by PIB Thiruvananthpuram

തെരഞ്ഞെടുപ്പ് കമ്മീഷൻ പതിനൊന്നാമത് ദേശീയ സമ്മതിദായക ദിനം നാളെ (2021 ജനുവരി 25ന് ) 
 ആഘോഷിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ന്യൂഡൽഹിയിൽ സംഘടിപ്പിക്കുന്ന ദേശീയ പരിപാടിയിൽ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് മുഖ്യാതിഥിയായിരിക്കും. ന്യൂഡൽഹി അശോക് ഹോട്ടലിൽ നടക്കുന്ന പരിപാടിയെ രാഷ്ട്രപതി ഭവനിൽ നിന്നും അദ്ദേഹം വെർച്വൽ ആയി അഭിസംബോധന ചെയ്യും. കേന്ദ്ര നിയമ,നീതിന്യായ , ഇലക്ട്രോണിക്സ്, ഐടി വകുപ്പ് മന്ത്രി ശ്രീ  രവിശങ്കർ പ്രസാദ് ചടങ്ങിൽ  സംബന്ധിക്കും. 

 "നമ്മുടെ വോട്ടർമാരെ ശാക്തീകരിക്കുകയും, ജാഗ്രതയുള്ളവരും, സുരക്ഷിതരും, അവബോധമുള്ളവരും ആക്കുക "എന്നതാണ് ഇത്തവണത്തെ ദേശീയ സമ്മതിദായക ദിന സന്ദേശം. തെരഞ്ഞെടുപ്പിൽ സമ്മതിദായകരുടെ  സജീവ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കോവിഡ് 19 മഹാമാരിയുടെയിടയിൽ തെരഞ്ഞെടുപ്പ് സുരക്ഷിതമായി നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിബദ്ധതയാണ് ഇതിൽ  കേന്ദ്രീകരിച്ചിരിക്കുന്നത്. 1950 ജനുവരി 25ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നതിന്റെ ഓർമ്മ പുതുക്കിയാണ് 2011 മുതൽ എല്ലാ വർഷവും ജനുവരി 25 ദേശീയ സമ്മതിദായക ദിനമായി ആഘോഷിക്കുന്നത്. സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന് വോട്ടർമാരെ പ്രോത്സാഹിപ്പിക്കുക, ആവശ്യമായ സംവിധാനമൊരുക്കുക, പുതിയ വോട്ടർമാർ ഉൾപ്പെടെ  പരമാവധി വോട്ടർമാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുക എന്നിവയാണ് ദിനാചരണ ത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ വോട്ടർമാർക്ക് ആയി സമർപ്പിച്ചിരിക്കുന്ന ഈ ദിനം, അവരെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാൻ ഉള്ള അവബോധം നൽകാൻ ആയി ഉപയോഗിക്കുന്നു. ചടങ്ങിൽ പുതിയ വോട്ടർമാരെ അനുമോദിക്കുകയും, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നൽകുകയും ചെയ്യും.

  ചടങ്ങിൽ രാഷ്ട്രപതി 2020 -21ലെ ദേശീയ പുരസ്കാരങ്ങൾ വിതരണം ചെയ്യും. കൂടാതെ കമ്മീഷന്റെ വെബ് റേഡിയോ   'ഹലോ വോട്ടേഴ്‌സിന്റെ  ഉദ്ഘാടനവും നടക്കും.  മികച്ച തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കുള്ള ദേശീയ പുരസ്കാരങ്ങൾ  സംസ്ഥാന,ജില്ലാതല ഓഫീസർമാർക്ക് നൽകും. ഐടി സംരംഭങ്ങൾ, സുരക്ഷാസംവിധാനം, കോവിഡ് -19 കാലത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ, തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനുള്ള അവസരം എല്ലാവർക്കും ലഭ്യമാക്കൽ,വോട്ടർമാർക്ക് നൽകിയ അവബോധ പരിപാടികൾ തുടങ്ങിയ പ്രവർത്തനങ്ങളിലെ മികവിനാണ് പുരസ്കാരം നൽകുന്നത്. വോട്ടർമാർക്കുള്ള ബോധവൽക്കരണത്തിന് നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ച്  വ്യക്തികൾ, സംഘടനകൾ,മാധ്യമ വിഭാഗങ്ങൾ എന്നിവർക്കും ദേശീയ പുരസ്കാരം നൽകും.

 കമ്മീഷന്റെ വെബ് റേഡിയോ :ഹലോ വോട്ടേഴ്സ്

 വോട്ടർമാർക്കുള്ള അവബോധ പരിപാടികൾ  ഈ ഓൺലൈൻ ഡിജിറ്റൽ റേഡിയോ സേവനം വഴി ലഭ്യമാകും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിലെ ലിങ്ക് വഴി ഇത് ലഭ്യമാകും. പ്രശസ്ത എഫ് എം റേഡിയോ സേവനങ്ങൾക്ക് സമാനമായാണ് 'ഹലോ വോട്ടേഴ്സ്' പരിപാടികൾ വിഭാവനം ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ചുള്ള വിവരങ്ങൾ ഗാനം,നാടകം, ചർച്ച, കളികൾ,തെരഞ്ഞെടുപ്പ് കഥകൾ എന്നിവയുടെ രൂപത്തിൽ അവതരിപ്പിക്കും. രാജ്യമെമ്പാടും ഹിന്ദി, ഇംഗ്ലീഷ്, പ്രാദേശികഭാഷകൾ എന്നിവയിൽ പരിപാടി ലഭ്യമാണ്.  ഇ - എപ്പിക്ക്(e-EPIC) പദ്ധതി കേന്ദ്രമന്ത്രി ശ്രീ രവിശങ്കർ പ്രസാദ് ഉദ്ഘാടനം ചെയ്യും.ഇ -എപിക് വിതരണവും അഞ്ച് പുതിയ വോട്ടർമാർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് വിതരണവും അദ്ദേഹം നിർവഹിക്കും. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ ഡിജിറ്റൽ പതിപ്പാണ് ഇ-എപിക്. വോട്ടർ ഹെല്പ് ലൈൻ ആപ്പ്, https://voterportal.eci.gov.in/  , n https://www.nvsp.in/.  

എന്നീ വെബ്സൈറ്റുകൾ വഴി  ഇ -എപിക് ലഭ്യമാകും. ചടങ്ങിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്ന് പ്രസിദ്ധീകരണങ്ങൾ രാഷ്ട്രപതിക്ക് നൽകിക്കൊണ്ട് കേന്ദ്ര മന്ത്രി പ്രകാശനം നിർവഹിക്കും.


  മഹാമാരി കാലത്തെ തെരഞ്ഞെടുപ്പ്: ഫോട്ടോ പുസ്തകം.


 മഹാമാരിക്കാലത്ത് തെരഞ്ഞെടുപ്പ് പ്രക്രിയ നടത്തുക എന്ന വെല്ലുവിളി നേരിട്ട വിധം ഈ ഫോട്ടോ ബുക്ക് പ്രതിപാദിക്കുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പ് മുതൽ രാജ്യത്ത് നിരവധി തെരഞ്ഞെടുപ്പുകൾ  കമ്മീഷൻ വിജയകരമായി നടത്തിയിരുന്നു.മഹാമാരിക്കിടയിൽ ലോകത്തെ തന്നെ വലിയ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഒന്നായിരുന്നു  ബീഹാറിലെ നിയമസഭ തെരഞ്ഞെടുപ്പ്. വിവിധ സംസ്ഥാനങ്ങളിലായി 60ഓളം മണ്ഡലങ്ങളിൽ ഉപ തെരഞ്ഞെടുപ്പും നടത്തി.

സ്വീപ് (SWEEP)പദ്ധതി: 2019 ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തെ ബോധവൽക്കരണ പരിപാടി.

 2019 ൽ നടന്ന പതിനേഴാമത് പൊതുതെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ ബോധവൽക്കരണത്തിനായി സ്വീകരിച്ച നടപടികൾ, നൂതനാശയങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ വിശദമായി പ്രതിപാദിക്കുന്ന പുസ്തകം ആണിത്. രാജ്യമെമ്പാടും ജാതി, മത, വർഗ്ഗ,ലിംഗ വ്യത്യാസമില്ലാതെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവം ആഘോഷിച്ചത് വിശദമായി ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

'ചലോ കരൺ മത്ദാൻ '-
 സമ്മതിദായക വിദ്യാഭ്യാസം,തമാശ നിറഞ്ഞതും അതേസമയം ചിന്തോദ്ദീപകവുമായ തരത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഒരു ഹാസ്യ പുസ്തകമാണിത്. യുവ, പുതുതലമുറ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള പുസ്തകത്തിൽ രസകരമായ കഥാപാത്രങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രക്രിയയെ പറ്റി അവബോധം നൽകുന്നു.

 

***


(Release ID: 1691829) Visitor Counter : 860