മന്ത്രിസഭ
850 മെഗാവാട്ട് റാറ്റിൽ ജലവൈദ്യുത പദ്ധതിക്ക് 5281.94 കോടി രൂപയുടെ നിക്ഷേപം നടത്താൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
Posted On:
20 JAN 2021 5:09PM by PIB Thiruvananthpuram
കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിലെ കിഷ്ത്വാർ ജില്ലയിലുള്ള ചെനാബ് നദിയിൽ സ്ഥിതിചെയ്യുന്ന 850 മെഗാവാട്ട് റാറ്റിൽ ജലവൈദ്യുത പദ്ധതിക്ക് 5281.94 കോടി രൂപയുടെ നിക്ഷേപം നടത്താൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനും (എൻഎച്ച്‌പിസി) ജമ്മു കശ്മീർ സ്റ്റേറ്റ് പവർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനും (ജെകെഎസ്‌പിഡിസി) യഥാക്രമം 51%, 49% ഓഹരി പങ്കാളിത്തത്തോടെയാണ് പുതിയ ജോയിന്റ് വെഞ്ച്വർ കമ്പനി (ജെവിസി) സംയോജിച്ച് പ്രവർത്തിക്കുന്നത്.
പ്രധാന സവിശേഷതകൾ
റാറ്റിൽ എച്ച്ഇ പദ്ധതിയുടെ (850 മെഗാവാട്ട്) നിർമാണത്തിനായി ജെവിസിയിൽ ജെകെഎസ്പിഡിസിയുടെ ഇക്വിറ്റി സംഭാവനയ്ക്കായി 776.44 കോടി രൂപ കേന്ദ്രം നൽകും. എൻഎച്ച്‌പിസി അതിന്റെ ആഭ്യന്തര വിഭവങ്ങളിൽ നിന്ന് 808.14 കോടി രൂപ നിക്ഷേപിക്കും. റാറ്റിൽ പദ്ധതി 60 മാസത്തിനുള്ളിൽ കമ്മീഷൻ ചെയ്യും. പദ്ധതിയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡിന് നൽകാൻ സഹായിക്കുകയും ഊർജ്ജ വിതരണ നില മെച്ചപ്പെടുത്തുകയും ചെയ്യും.
നടപ്പാക്കൽ തന്ത്രം
പദ്ധതി പ്രാവർത്തികമാക്കുന്നതിന് കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീർ ഗവൺമെന്റ് ജല ഉപയോഗ ചാർജുകൾ 10 വർഷത്തേക്ക് ഒഴിവാക്കും. ജിഎസ്ടിയുടെ (അതായത് എസ്ജിഎസ്ടി) സംസ്ഥാനത്തിന്റെ വിഹിതം തിരിച്ചടയ്ക്കുകയും സ്വതന്ത്ര വൈദ്യുതി ഒഴിവാക്കുകയും ചെയ്യും.
ലക്ഷ്യങ്ങൾ
പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ 4000 ത്തോളം പേർക്ക് പ്രത്യക്ഷവും പരോക്ഷവുമായ തൊഴിൽ നൽകും. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ മൊത്തത്തിലുള്ള സാമൂഹിക-സാമ്പത്തിക വികസനത്തിന് ഇത് സഹായിക്കും. കൂടാതെ ജമ്മുകാശ്മീര്ർ കേന്ദ്രഭരണ പ്രദേശത്തിന് പദ്ധതിയുടെ 40 വർഷക്കാലയളവിൽ 5289 കോടി രൂപയുടെ സൌജന്യ വൈദ്യുതിയും ജലത്തിന്റെ യൂസർ ചാർജ്ജിന് മേൽ ഈടാക്കുന്ന ലെവിയിലൂടെ 9581 കോടി രൂപയും ലഭിക്കും.
(Release ID: 1690479)
Visitor Counter : 274
Read this release in:
Kannada
,
Marathi
,
Tamil
,
Telugu
,
Bengali
,
Odia
,
English
,
Urdu
,
Hindi
,
Assamese
,
Manipuri
,
Punjabi
,
Gujarati