നിതി ആയോഗ്‌

ഇന്ത്യ ഇന്നവേഷൻ സൂചിക 2020-ന്റെ രണ്ടാം പതിപ്പ് നിതി ആയോഗ് പുറത്തിറക്കും

Posted On: 19 JAN 2021 10:27AM by PIB Thiruvananthpuram



 ഇന്ത്യ ഇന്നവേഷൻ സൂചിക 2020-ന്റെ രണ്ടാം പതിപ്പ് ജനുവരി 20ന് വിർച്ച്വൽ സാങ്കേതികവിദ്യയിലൂടെ നിതി ആയോഗ് പുറത്തിറക്കും

 നിതി ആയോഗ് ഉപാധ്യക്ഷൻ ഡോക്ടർ രാജീവ് കുമാറാണ് സൂചിക പുറത്തിറക്കുക. നിതി ആയോഗ് അംഗം ഡോക്ടർ വി കെ സരസ്വത് CEO അമിതാഭ് കാന്ത്  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും

 നൂതനാശയ രൂപീകരണത്തിന് നൽകുന്ന പിന്തുണ അനുസരിച്ച് സംസ്ഥാന -കേന്ദ്ര ഭരണ പ്രദേശ ഭരണകൂടങ്ങളെ തരംതിരിക്കുന്ന സംവിധാനമാണ് ഇന്ത്യ ഇന്നവേഷൻ സൂചിക 2020.

 അതാത് സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും ശക്തി ദൗർബല്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് അവരുടെ നൂതനാശയ രൂപീകരണ നയങ്ങളെ ശാക്തീകരിക്കാൻ സൂചിക ലക്ഷ്യമിടുന്നു

 പ്രകടനങ്ങളെ കൂടുതൽ  ഫലപ്രദമായി താരതമ്യം ചെയ്യുന്നതിനായി സംസ്ഥാന കേന്ദ്ര ഭരണകൂടപ്രദേശങ്ങളെ  17 പ്രധാന സംസ്ഥാനങ്ങൾ, 10 വടക്കു കിഴക്കൻ മലയോര സംസ്ഥാനങ്ങൾ,
 9 നഗര സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിങ്ങനെയായി തരംതിരിച്ചിട്ടുണ്ട്

 പ്രകടനഫലങ്ങൾ,ഭരണം എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പട്ടികപ്പെടുത്തിയിരിക്കുന്നത്

https://www.youtube.com/watch?v=i7AD_1uc0Is&feature=youtu.be

ൽ പരിപാടിയുടെ തത്സമയ സംപ്രേഷണം ലഭ്യമാണ്

 



(Release ID: 1690331) Visitor Counter : 143