സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം

കേന്ദ്ര ഗോത്രവർഗ്ഗ കാര്യ മന്ത്രാലയവുമായി കെ വി ഐ സി നാളെ രണ്ട് ധാരണ പത്രങ്ങളിൽ ഒപ്പുവയ്ക്കും

Posted On: 18 JAN 2021 9:37AM by PIB Thiruvananthpuram

 ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനും കേന്ദ്ര ഗോത്രവർഗ്ഗ കാര്യ മന്ത്രാലയവും തമ്മിൽ നാളെ രണ്ട് ധാരണ പത്രങ്ങളിൽ ഒപ്പുവയ്ക്കും.  കേന്ദ്ര എം എസ് എം ഇ വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്കരി, കേന്ദ്ര ഗോത്രവർഗ കാര്യ മന്ത്രി ശ്രീ അർജുൻ മുണ്ട എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രങ്ങൾ ഒപ്പ് വെക്കുന്നത്.

 ഗോത്രവർഗ്ഗ കാര്യ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഏകലവ്യ റസിഡൻഷ്യൽ സ്കൂളുകളിലെ വിദ്യാർഥികൾക്കായി,2020- 2021 വർഷത്തിൽ 14.77 കോടി രൂപ ചെലവിൽ ആറ്  ലക്ഷത്തിലധികം മീറ്റർ ഖാദി തുണി വാങ്ങാൻ ആണ്  ആദ്യ ധാരണാപത്രം. ഗവൺമെന്റ് ഓരോ വർഷവും  ഏകലവ്യ സ്കൂളുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് ആനുപാതികമായി, ഇത്തരത്തിൽ വാങ്ങുന്ന ഖാദി തുണിയുടെ അളവും വർദ്ധിക്കും.

 ഗോത്ര കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഏജൻസിയായ നാഷണൽ ഷെഡ്യൂൾഡ് ട്രൈബ് ഫിനാൻസ് ഡെവലപ്മെന്റ് കോർപ്പറേഷനെ, പി എം ഇ ജി പി പദ്ധതി നടത്തിപ്പിന്റെ പങ്കാളിയാക്കി ഉൾപ്പെടുത്തുന്നതാണ് രണ്ടാമത്തെ ധാരണപത്രം. വിവിധ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും സ്വയം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ ധാരണ പത്രങ്ങൾ ഗോത്ര ജനതയെ സഹായിക്കും(Release ID: 1689669) Visitor Counter : 9